എവറസ്റ്റ് കീഴടക്കുന്ന ആദ്യ ഖത്തരി വനിതയാകാൻ ശൈഖ അസ്മ ആൽഥാനി
text_fieldsദോഹ: ലോകത്തിലെ ഏറ്റവും വലിയ കൊടുമുടി കീഴടക്കുക എന്ന ഈ ഖത്തരി വനിതയുടെ ലക്ഷ്യത്തിലേക്കിനി അൽപദൂരം മാത്രം. ഈ വര്‍ഷം ഏപ്രില്‍, മേയ് മാസങ്ങളില്‍ എവറസ്റ്റ് കീഴടക്കാന്‍ തയാറെടുക്കുകയാണ് ശൈഖ അസ്മ ആൽഥാനി. മിഡിലീസ്റ്റില്‍നിന്ന് എവറസ്റ്റ് കീഴടക്കുന്ന ആദ്യ വനിതയാകാനാണ് ശൈഖ അസ്മ ഒരുങ്ങുന്നത്.
മലകയറ്റത്തിന് ശ്രമിക്കുന്ന മൂന്നാമത്തെ ഖത്തരിയാണ് അവര്‍. ഇത് വിജയിക്കുകയാണെങ്കില്‍ സമുദ്രനിരപ്പില്‍നിന്ന് 8849 മീറ്റര്‍ ഉയരത്തില്‍ നില്ക്കുന്ന കൊടുമുടി കീഴടക്കുന്ന ചരിത്രത്തിലെ ആദ്യ ഖത്തരി സ്ത്രീയാകും അവര്‍. ചെറുപ്പം മുതല്‍ മല കയറുന്നത് താന്‍ സ്വപ്നം കാണാറുണ്ട്.
കായികപ്രേമവും എപ്പോഴും പ്രചോദിക്കുന്ന മനസ്സും കൂടെയുണ്ട്. എല്ലായ്പോഴും ജ്വലിപ്പിച്ച സ്വപ്നമായിരുന്നു എവറസ്റ്റെന്നും അസ്മ പറയുന്നു. സാഹസികപ്രിയയായ ശൈഖ അസ്മ ഇതിനകം മൂന്നു ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഉത്തരധ്രുവത്തിലേക്ക് യാത്ര ചെയ്ത ആദ്യ ഖത്തരിയും കിളിമഞ്ചാരോയിലെത്തിയ ഖത്തരി വനിതകളുടെ ആദ്യ കൂട്ടത്തില്‍ ഒരാളുമായിരുന്നു അവര്‍.
മേയ് പകുതിയോടെ എവറസ്റ്റ് കീഴടക്കാന്‍ തയാറെടുക്കുന്ന ശൈഖ അസ്മ ഏപ്രില്‍ ഒന്നിന് നേപ്പാളിലെ എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക് യാത്രയാകും. പശ്ചിമേഷ്യയിലെ സ്ത്രീശാക്തീകരണത്തിെൻറ പ്രധാന വക്താവാണ് അവർ. ഖത്തര്‍ ഒളിമ്പിക് കമ്മിറ്റിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയാണ് അസ്മ. ഖത്തറിലെ പ്രധാന കായിക പദ്ധതികളിലെ വലിയ സ്വാധീന ഘടകവുമാണ് അവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.