ശൈഖ് സായിദ് പുസ്തക അവാർഡ്; പട്ടികയിൽ ഇടംപിടിച്ച് ജോഖ അൽ ഹർത്തി
text_fieldsമസ്കത്ത്: പതിനെട്ടാമത് ശൈഖ് സായിദ് പുസ്തക അവാർഡിന്റെ പട്ടികയിൽ ഇടം പിടിച്ച് പ്രമുഖ ഒമാനി എഴുത്തുകാരി ജോഖ അൽ ഹർത്തി. ജോഖ അൽ ഹാർത്തി രചിച്ചതും സുവൈന അൽ തുവിയ വിവർത്തനം ചെയ്തതുമായ ‘അൽ ജസദ് ഫി അൽ ഹസ്ൽ അൽ ഹദ്രി’ എന്ന പുസ്തകമാണ് പട്ടികയിലുൾപ്പെട്ടത്.
അബൂദബി അറബിക് ലാംഗ്വേജ് സെന്റർ (എ.എൽ.സി) വിവർത്തനം, സാഹിത്യ-കലാ നിരൂപണം, രാജ്യങ്ങളുടെ വികസനത്തിനുള്ള സംഭാവനകൾ എന്നിവക്കാണ് അവാർഡ് നൽകുന്നത്. എല്ലാ എൻട്രികളുടെയും വിലയിരുത്തൽ ജഡ്ജിങ് കമ്മിറ്റികൾ ആരംഭിച്ചതോടെയാണ് പട്ടികകൾ പ്രഖ്യാപിച്ചത്.
ഈ വർഷം ശൈഖ് സായിദ് ബുക്ക് അവാർഡിന്, അതിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ എൻട്രികളാണ് ലഭിച്ചത്. 74 രാജ്യങ്ങളിൽനിന്ന് 4,240 നോമിനേഷനുകളാണ് കിട്ടിയിട്ടുള്ളത്. 19 അറബ് രാജ്യങ്ങളും 55 മറ്റ് രാജ്യങ്ങളും ഉൾപ്പെടെയാണിത്.
യുവ എഴുത്തുകാരുടെ നോമിനേഷനുകളാണ് ഏറ്റവും കൂടുതൽ ലഭിച്ചത്. സാഹിത്യവും ബാലസാഹിത്യവുമാണ് രണ്ടാം സ്ഥാനം ലഭിച്ച നോമിനേഷനുകൾ ലഭിച്ച വിഭാഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.