ഭാഷാതിരുകൾ ലംഘിച്ച് വിസ്മയമായി സൗദി യുവ ഗായിക
text_fieldsസ്വരമാധുരി കൊണ്ട് ഭാഷാതിരുകൾ ലംഘിച്ച് വിസ്മയമായി സൗദി യുവ ഗായിക. അറബി, ഇംഗ്ലീഷ്, ഉർദു, കൊറിയൻ എന്നീ നാലു ഭാഷകളിൽ മനോഹരമായി പാട്ടുപാടിയാണ് ഹനീൻ സാലേഹ എന്ന 24കാരി സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്. കൂടുതൽ ഭാഷകളിൽ പാടാനുള്ള തയാറെടുപ്പിലാണിപ്പോൾ.
ഓരോ ഭാഷയിൽ പാടുമ്പോഴും അതിെൻറ തനത് ആസ്വാദനം തന്നെ ശ്രോതാക്കൾക്ക് പകർന്നു നൽകാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ഹനീൻ പറയുന്നു. സംഗീതപ്രിയരിൽ നവോന്മേഷം പകരാനും സമൂഹത്തിൽ സഹിഷ്ണുതയും സ്നേഹവും പകരാനും തെൻറ പാട്ടിലൂടെ കഴിയണമെന്ന് ഹനീൻ വിശ്വസിക്കുന്നു. പാട്ടിെൻറ തെരഞ്ഞെടുപ്പിലും അവതരണത്തിലും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനാലാണ് ഹനീെൻറ പാട്ടുകൾ ശ്രദ്ധിക്കപ്പെടുന്നത്. കുട്ടിക്കാലത്തു കേട്ട ഡിസ്നി കാർട്ടൂണുകളിലെ പാട്ടുകളിലൂടെയാണ് ഈ രംഗത്തേക്കു എത്തിപ്പെടുന്നത്.
ലോകത്തിെൻറ വിവിധ ദേശങ്ങളിലെ ഭാഷകൾ പഠിക്കാനും അവരുമായി സർഗാത്മകമായി സംവദിക്കാനും ഇതിലൂടെ കഴിയും. ഇപ്പോൾ ആഫ്രിക്കൻ ഭാഷകളിൽ പുതിയ പാട്ടുകൾ ഇറക്കാനുള്ള തയാറെടുപ്പിലാണ് ഹനീൻ. ഇന്ത്യൻ സംഗീതത്തെ ഏറെ ഇഷ്ടപ്പെടുന്ന ഹനീന് ഇന്ത്യൻ ഭാഷകളിലും കൂടുതൽ പാടാൻ താൽപര്യമുണ്ട്. ഇന്ത്യൻ സംഗീതം ആധികാരികമായതും ഏറെ പ്രത്യേകതകളുള്ളതുമാണെന്ന് ഹനീൻ പറയുന്നു. സ്കൂൾതലങ്ങളിൽ പാടിയിരുന്നെങ്കിലും ഇത്രത്തോളം ഉയരാൻ കഴിയുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. കോളജിലെത്തിയപ്പോഴാണ് ഹനീെൻറ കഴിവുകൾക്ക് കൂടുതൽ പ്രോത്സാഹനം ലഭിച്ചത്.
സഹപാഠികളിൽനിന്നുളള പ്രചോദനം വളരെ വലുതായിരുന്നു. പിന്നീട് സ്വപ്രയത്നത്താൽ ഇൗ തലത്തിലേക്കുയരുകയായിരുന്നു.ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള ആരാധകരിൽ കൂടുതലും 16നും 35നും ഇടയിൽ പ്രായമുള്ളവരാണ്. വിവിധ ഭാഷകളിൽ പാടി വ്യത്യസ്ത സംസ്കാരങ്ങളെ കൈകോർത്ത് പിടിക്കാനുള്ള ശ്രമത്തിലാണ് ഈ സൗദി പെൺകൊടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.