ഇന്ത്യ ബുക്ക് ഓഫ് റെേക്കാഡ്സിൽ ഇടം നേടി കുനിശ്ശേരിയിലെ സഹോദരിമാർ
text_fieldsകുനിശ്ശേരിയിലെ സഹോദരിമാർ ഹാൻഡ് എംബ്രോയ്ഡറി നിർമാണത്തിൽ ഇന്ത്യൻ ബുക്ക് ഓഫ് റെേക്കാഡ്സിൽ ഇടം നേടി. കുനിശ്ശേരി, നരിപ്പൊറ്റ, ഹസ്സൻ മൻസിലിൽ കെ.എസ്.ഇ.ബി റിട്ട. ഓവർസിയർ ഹസ്സൻകുട്ടിയുടെയും പാലക്കാട് ഡിവിഷനിലെ റെയിൽവേ ഗാർഡ് ഷഹർബാനുവിെൻറയും മക്കളായ സൻഫിയ, ഹസ്ന എന്നിവർക്കാണ് ഈ നേട്ടം.
പാമ്പാടി നെഹ്റു കോളജിൽ ബി.ആർക്ക് മൂന്നാം വർഷ വിദ്യാർഥിനിയാണ് സൻഫിയ. ആലത്തൂർ ബി.എസ്.എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയാണ് ഹസ്ന.
ഇന്ത്യയിലെ 14 രാഷ്ട്രപതിമാരുടെ പടം തുണിയിൽ നൂൽകൊണ്ട് തുന്നി സൻഫിയയും നൂൽകൊണ്ട് രണ്ട് ഇഞ്ച് വലിപ്പം മാത്രമുള്ള പാവ നിർമിച്ച് ഹസ്നയും ശ്രദ്ധേയമായി.
മേൽ പറഞ്ഞ രണ്ടിനമാണ് റെേക്കാഡ് ചെയ്തതെങ്കിലും പല പാഴ്വസ്ത്തുകളുമുപയോഗിച്ച് ഒട്ടേറെ നിർമാണങ്ങൾ ഇവർ നടത്തിയിട്ടുണ്ട്. ഹൈസ്കൂൾ പഠനകാലത്ത് സംസ്ഥാന ശാസ്ത്രോത്സവത്തിൽ വിവിധ നിർമാണങ്ങൾക്ക് എ ഗ്രേഡും നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.