ചെണ്ടമേളത്തിന്റെ വഴക്കവുമായി വനിതകൾ
text_fieldsകുട്ടമശ്ശേരി സൂര്യനഗറിലെ ശ്രീഭദ്ര ശിങ്കാരിമേളം ടീം
ആലുവ: കേരളത്തിനകത്തും പുറത്തും ചെണ്ടമേളത്തിന്റെ വഴക്കവുമായി പഞ്ചവാദ്യത്തിൽ അരങ്ങു തകർക്കുകയാണ് ശ്രീഭദ്ര ശിങ്കാരിമേളം ടീം അംഗങ്ങൾ. കുട്ടമശ്ശേരി സൂര്യനഗർ കേന്ദ്രമായി പ്രവർത്തിക്കുന്ന വനിതകളുടെ ടീമാണ് താളമേളത്തിൽ കൊട്ടിക്കയറി അരങ്ങു തകർക്കുന്നത്. വി.സി. മഹേഷൻ ചെറിയതേക്കാൻ ആശാന്റെ നേതൃത്വത്തിൽ ആറുമാസത്തിലധികം നീണ്ട പരിശീലനത്തിനൊടുവിലാണ് അംഗങ്ങൾ അരങ്ങേറ്റം കുറിച്ചത്.
വീട്ടുജോലിക്കും തൊഴിലുറപ്പ് ജോലികൾക്കും കൂലിപ്പണിക്കുമെല്ലാം പോകുന്നർ ജോലി സമയത്തിനുശേഷമാണ് പരിശീലനം നടത്തിയിരുന്നത്. സരള, ഉഷ, അമ്മിണി, ശാരദ, വത്സല, സുഭാഷിണി, അതുല്യ, ജ്യോതിക, പുഷ്പ, വസന്ത, മല്ലിക, ശോഭന, അമ്മിണി, മീനാക്ഷി എന്നിവരെ വാദ്യകലയോടുള്ള ഇഷ്ടമാണ് മാസങ്ങൾ നീണ്ട ചെണ്ട പരിശീലനത്തിലേക്കും ചിന്ത് പരിശീലനത്തിലേക്കും എത്തിച്ചത്. കൂടാതെ ‘വർണമയൂര ചിന്തുപാട്ട് സംഘം’ എന്ന പേരിൽ ചിന്തുപാട്ടും ഇവർ അവതരിപ്പിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.