അകക്കണ്ണിെൻറ കാഴ്ചയിൽ ഓൺലൈനിലും ക്ലാസ് നയിച്ച് ശ്രീരേഖ
text_fieldsഅകക്കണ്ണിെൻറ കാഴ്ചയിൽ ഓൺലൈനിലും അധ്യാപനം നടത്തി ശ്രീരേഖ രാധാകൃഷ്ണ നായിക്. ചേർത്തല ഗവ. ഗേൾസ് എച്ച്.എസ്.എസിലെ അധ്യാപികയായ, ജന്മനാ കാഴ്ചശക്തി ഇല്ലാത്ത ശ്രീരേഖ സാധാരണ ക്ലാസുപോലെ ഓൺലൈൻ അധ്യാപനവും സിംപിളായി കൈകാര്യം ചെയ്യുന്നു.
തൃപ്പൂണിത്തുറ എളമന കുറ്റിക്കാട്ട് രാധാകൃഷ്ണ നായിക്കിെൻറ ഭാര്യയും ചേർത്തല രേഖാലയത്തിൽ രാമനാഥ പൈയുടെയും ലളിതാബായിയുടെയും മകളുമാണ് ശ്രീരേഖ. ഞരമ്പിെൻറ തകരാറുമൂലമാണ് കാഴ്ചശക്തി ഇല്ലാതായത്. കാഞ്ഞിരപ്പള്ളി സ്പെഷൽ സ്കൂളിൽ ഏഴുവരെ പഠിച്ചശേഷം അവിടെതന്നെ സാധാരണ സ്കൂളിലാണ് 10ാം ക്ലാസും പൂർത്തിയാക്കിയത്.
10ലെ മാർക്ക് കുറവുമൂലം വിഷമിച്ച ശ്രീരേഖക്ക് ചേർത്തല സെൻറ് മൈക്കിൾസ് കോളജിലെ പ്രീ ഡിഗ്രി അധ്യാപിക വി.എ. മേരിക്കുട്ടിയുടെ പ്രോത്സാഹനമാണ് പ്രചോദനമായത്. തനിക്കും നേടണം എന്ന വാശിയിൽ നടത്തിയ പഠനം മൂലം പ്രീഡിഗ്രിക്ക് ഫസ്റ്റ് ക്ലാസ് നേടി. എസ്.എൻ കോളജിൽ ബിരുദത്തിനും ആര്യാട് കോളജിൽ ബി.എഡിനും മികച്ച വിജയമായിരുന്നു. എല്ലാം സാധാരണ വിദ്യാർഥികൾക്കൊപ്പംതന്നെ. കോളജുകളിലേക്കുള്ള യാത്രക്ക് രക്ഷിതാക്കളും സുഹൃത്തുക്കളും ഏറെ സഹായിച്ചു.
2007ൽ സർക്കാർ സർവിസിൽ കയറിയ ശ്രീരേഖ തണ്ണീർമുക്കം, വെള്ളിയാകുളം ഗവ. സ്കൂളുകളിൽ സേവനമനുഷ്ഠിച്ചു.2009 മുതൽ ചേർത്തല ഗവ. ഗേൾസ് സ്കൂളിലാണ്. പാഠപുസ്തകങ്ങൾ ബ്രെയിൽ ലിപിയിലേക്കു മാറ്റിയാണ് ക്ലാസുകൾ എടുക്കുന്നതും നോട്സ് പറഞ്ഞുകൊടുക്കുന്നതും. ഇപ്പോൾ വിക്ടേഴ്സ് ചാനൽ 'കണ്ടശേഷം' ക്ലാസുകളുടെ വാട്സ്ആപ് ഗ്രൂപ്പിൽ ശബ്ദ സന്ദേശത്തിലൂടെയാണ് ക്ലാസ് വിശദീകരിക്കുകയും സംശയനിവാരണം നടത്തുകയും ചെയ്യുന്നത്.
സ്കൂളിൽ പോയി പുതിയ വിദ്യാർഥികളുമായി അടുക്കാൻ പറ്റിയില്ലെങ്കിലും ശബ്ദത്തിലൂടെ എല്ലാവരെയും മനസ്സിലാക്കിയിട്ടുണ്ട്. മകൻ ചേർത്തല ടൗൺ ഗവ. എൽ.പി.എസിലെ ഒന്നാം ക്ലാസ് വിദ്യാർഥി ആശ്രിത് കൃഷ്ണ ആർ. നായിക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.