നേപ്പാളിന്‍റെ മലയാളിക്കുട്ടിക്ക് വിജയത്തിളക്കം; കണക്ക് കളഞ്ഞത് ഫുൾ എ പ്ലസ്
text_fieldsകായംകുളം: മലയാളത്തെ പ്രണയിച്ച നേപ്പാളി പെൺകുട്ടിക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ തിളങ്ങുന്ന വിജയം. നേപ്പാൾ സ്വദേശികളായ ദീപക്സിങിന്‍റെയും രാജേശ്വരിയുടെയും മകൾ ആരതിയാണ് ഒമ്പത് എ പ്ലസുമായി തിളങ്ങുന്ന വിജയം കാഴ്ചവെച്ചത്. രാമപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഇംഗ്ലീഷ് മീഡിയത്തിലായിരുന്നു പഠനം. മലയാളത്തിലും മികവ് കാട്ടിയ ആരതിക്ക് കണക്കിലാണ് സി പ്ലസിലേക്ക് ഒതുങ്ങേണ്ടി വന്നത്.
കരീലക്കുളങ്ങര ഗവ. ടൗൺ യു.പി സ്കൂളിലാണ് ഏഴ് വരെ പഠിച്ചത്. പ്രാരബ്ദങ്ങളോട് മല്ലടിക്കുന്ന ജീവിത സാഹചര്യങ്ങളെ അതിജയിച്ചാണ് വിജയമെന്നതും തിളക്കം വർധിപ്പിക്കുന്നു.
ആരതിയുടെ ജനനത്തോടെയാണ് ദീപക്സിങ് കായംകുളത്ത് എത്തുന്നത്. 2013 ൽ അപകടത്തിൽ തലക്ക് സാരമായി പരിക്കേറ്റതോടെ കാര്യമായി ജോലി ചെയ്യാൻ കഴിയാതെയായി. ഇതോടെ ലോട്ടറി കച്ചവടത്തിലേക്ക് തിരിയുകയായിരുന്നു. ഇപ്പോൾ കരീലക്കുളങ്ങരയിൽ വാടക വീട്ടിലാണ് കഴിയുന്നത്. ആരതിയുടെ സഹോദരിമാരായ ഭൂമിക രാമപുരം സ്കൂളിൽ പത്താം ക്ലാസിലും ഐശ്വര്യ കരീലക്കുളങ്ങര ടൗൺ യു.പി സ്കൂളിൽ ആറാം ക്ലാസിലും പഠിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.