കഥപറഞ്ഞ് കുഞ്ഞിപ്പെണ്ണും കഥയെഴുതി റാനിഷും
text_fieldsകോട്ടയം: സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവ വേദിയിൽ കഥപറഞ്ഞ് അഞ്ച് വയസ്സുകാരി. കാഴ്ച പരിമിതർക്കായുള്ള ജൂനിയർ വിഭാഗം കഥാകഥനം മത്സരത്തിലാണ് കോഴിക്കോട് റഹ്മാനിയ സ്കൂൾ ഫോർ ഹാൻഡികാപ്പിഡിലെ ഒന്നാം ക്ലാസ് വിദ്യാർഥിനി ഹയിസ ഫാത്തിമ എന്ന കുഞ്ഞിപ്പെണ്ണ് കാണികളിൽ കൗതുകമുണർത്തിയത്. ഇതേ വിഭാഗത്തിലെ ദേശഭക്തി ഗാനത്തിനും സമ്മാനം നേടി.
ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ളവരുടെ മത്സരത്തിലാണ് ഹയിസ, മുതിർന്നവരോട് കഥ പറഞ്ഞ് നേട്ടം കൊയ്തത്. നിർമാണത്തൊഴിലാളിയായ ഷൗഫീഖ് -ജസീല ദമ്പതികളുടെ മകളാണ്. രണ്ടുകലങ്ങളുടെ കഥയാണ് ഹയിസ അവതരിപ്പിച്ചത്.
പങ്കെടുത്ത എട്ട് മത്സരത്തിൽ എ, ബി ഗ്രേഡുകൾ നേടി കോഴിക്കോട് റഹ്മാനിയ സ്കൂൾ ഫോർ ഹാൻഡികാപ്പിഡിലെ മുഹമ്മദ് റാനിഷ് കലോത്സവ വേദിയിൽ താരമായി. പടനിലം കരിപ്പൂര് വീട്ടിൽ റഷീദ്-ഫൗസിയ ദമ്പതികളുടെ മകനാണ്. മാപ്പിളപ്പാട്ട്, ബ്രെയിൽ കഥാരചന മത്സരങ്ങളിൽ ഒന്നാം സ്ഥാനവും മിമിക്രി, കവിത ആലാപനം, ലളിതഗാനം ദേശഭക്തിഗാനം, കഥാകഥനം, സംഘഗാനം മത്സരങ്ങളിലും മികച്ച സമ്മാനങ്ങൾ റാനിഷിന് നേടാനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.