താനൂരിന്റെ ചരിത്രം തേടി വിദ്യാർഥികൾ
text_fieldsതാനൂർ: താനൂരിന്റെ പ്രാദേശികചരിത്രം തേടി വിദ്യാർഥികൾ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. സമഗ്ര ശിക്ഷ കേരളം താനൂർ ബി.ആർ.സിയുടെ നേതൃത്വത്തിൽ പാദമുദ്ര എന്ന പേരിൽ നടത്തിയ ദ്വിദിന പ്രാദേശിക ചരിത്രരചന പരിശീലന ക്യാമ്പിന്റെ ഭാഗമായാണ് ഉപജില്ലയിലെ 30 വിദ്യാർഥികൾ താനൂരിലെ ചരിത്ര പ്രാധാന്യമുള്ള പ്രദേശങ്ങൾ സന്ദർശിച്ചത്.
ശ്രീലങ്കയിൽ നിന്നെത്തിയ ബുദ്ധസന്യാസികളുടെ വിഹാര കേന്ദ്രമായി ചരിത്രത്തിൽ ഇടം നേടിയ പരിയാപുരത്തെ നരിമട, ആദിശങ്കരന്റെ ശിഷ്യനായ തോടകാചാര്യനാൽ സ്ഥാപിക്കപ്പെട്ട തൃക്കെക്കൊട്ട് മഠം, പരിയാപുരം കാവ് എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു.
ക്യാമ്പ് നഗരസഭ ചെയർമാൻ പി.പി. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഡി.പി.സി രത്നാകരൻ, ഡി.പി.ഒ മനോജ് എന്നിവർ സംസാരിച്ചു. പരപ്പനങ്ങാടി ബി.ആർ.സി ട്രെയിനർ റിയോൺ ആന്റണി, താനൂർ ബി.ആർ.സി ട്രെയിനർ ഷാഹില, സി.ആർ.സി.സി കൃഷ്ണനുണ്ണി എന്നിവർ ക്ലാസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.