സിലോപ്പി മത്സ്യത്തെക്കുറിച്ചുള്ള പഠനം: മഞ്ചേരി സ്വദേശിനിക്ക് രാജ്യാന്തര ഫെല്ലോഷിപ്
text_fieldsസിലോപ്പി മത്സ്യത്തെക്കുറിച്ചുള്ള പഠനത്തിന് മലയാളി ഗവേഷക ഡോ. ശ്രീജ ലക്ഷ്മിക്ക് രാജ്യാന്തര ഫെല്ലോഷിപ്. 'െഡവലപ്മെൻറ് ഓഫ് എ നാനോപാര്ടിക്കിള് തിലാപ്യ ലേക് വൈറസ്' പഠനത്തിന് ഇൻറര്‍നാഷനല്‍ വെറ്ററിനറി വാക്സിനോളജി നെറ്റ്വര്ക്കും (ഐ.വി.വി.എന്‍) കാനഡ ആസ്ഥാനമായ ഇൻറര്‍നാഷനല്‍ െഡവലപ്മെൻറ് റിസര്‍ച് സെൻററുമാണ് ഫെല്ലോഷിപ് നല്‍കിയത്.
ഈജിപ്ത്, ബ്രസീല്‍, കെനിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ നാല് ഗവേഷകര്‍ക്കും ഇതോടൊപ്പം ഫെല്ലോഷിപ് ലഭിച്ചു. പത്തുമാസത്തെ പ്രോജക്ടിനുള്ള പ്രാഥമിക തുക 46,000 പൗണ്ട് (46 ലക്ഷം രൂപ) ആണ്.
മഞ്ചേരി വായ്പാറപ്പടി സ്വദേശി റിട്ട. പൊലിസ് ഉദ്യോഗസ്ഥന് എം. ഗോപാലകൃഷ്ണന്-വല്‍സ ദമ്പതികളുടെ മകളാണ്. കൊച്ചി കുഫോസിലെ അസിസ്റ്റൻറ് പ്രഫസര്‍ ഡോ. പ്രീതമാണ് ഭര്‍ത്താവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.