സത്യപ്രതിജ്ഞക്ക് വി.ഐ.പിയായി സുബൈദയും
text_fieldsകൊല്ലം: മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ, വി.ഐ.പിയായി സുബൈദ ഉമ്മയും. കോവിഡ് സാഹചര്യത്തിൽ അതിഥികളുടെ എണ്ണം പരിമിതപ്പെടുത്തിയിരിക്കെയാണ് സർക്കാറിെൻറ ക്ഷണം ലഭിച്ചത്. കോവിഡ് പ്രതിസന്ധി കാലത്ത്, രണ്ടുതവണ ആടുകളെ വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകി 'താര'മായ ആളാണ് കൊല്ലം സ്വദേശി സുബൈദ ഉമ്മ.
സർക്കാറിെൻറ പ്രത്യേക അതിഥിയായി ക്ഷണിച്ചുള്ള പാസ് കഴിഞ്ഞ ദിവസം കലക്ടറേറ്റിൽനിന്ന് എത്തിച്ചു. പള്ളിത്തോട്ടം പൊലീസ് സ്റ്റേഷന് എതിർവശത്ത് വാടകവീട്ടിലാണ് 61കാരി സുബൈദ ഉമ്മയും കുടുംബവും താമസിക്കുന്നത്. ഭർത്താവ് അബ്ദുൽ സലാമിനൊപ്പം വീടിനോട് ചേർന്ന് ചായക്കടയും നടത്തുന്നുണ്ട്.
'ഇത്തരമൊരു ക്ഷണം സാധാരണക്കാരായ ഞങ്ങൾക്കുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ, ക്ഷണക്കത്ത് കിട്ടിയപ്പോൾ വലിയ സന്തോഷം. ഞങ്ങളെയും ഒാർത്തല്ലോ. സത്യപ്രതിജ്ഞക്ക് പോകുേമ്പാൾ മുഖ്യമന്ത്രി പിണറായി വിജയനെ അടുത്തൊന്ന് കാണണമെന്ന ആഗ്രഹവുമുണ്ട്' -സുബൈദ പറഞ്ഞു.
കോവിഡിെൻറ ആദ്യവ്യാപന ഘട്ടത്തിൽ നാല് ആടിനെ വിറ്റുകിട്ടിയതിൽനിന്ന് 5000 രൂപ കലക്ടറെ നേരിൽ കണ്ട് കൈമാറുകയായിരുന്നു. ഇക്കാര്യം മുഖ്യമന്ത്രി പതിവ് വാർത്തസമ്മേളനത്തിൽ പറയുകയും ചെയ്തു. കോവിഡ് വാക്സിൻ ചലഞ്ച് വന്നപ്പോഴും 5000 രൂപ കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.