ജീവിതത്തിലും ട്രാക്കിലും ഈ ദമ്പതികൾക്ക് വിജയം
text_fieldsനീലേശ്വരം: ജീവിതത്തിലും ട്രാക്കിലും ഒരുമിച്ച് വിജയം നേടി ദമ്പതികൾ. തലശ്ശേരിയിൽ നടന്ന സംസ്ഥാന മലയാളി മാസ്റ്റേഴ്സ് അത് ലറ്റിക്സ് മീറ്റിലാണ് ബിജുവും ഭാര്യ ശ്രുതിയും വിജയം കൈവരിച്ചത്. 3000 മീറ്റർ നടത്തമത്സരത്തിൽ ഒന്നാം സ്ഥാനവും 1500 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി ഇരുവരും ദേശീയ മത്സരത്തിൽ പങ്കെടുക്കാനുള്ള അർഹതനേടി.
കാസർകോട് ജില്ല മീറ്റിൽ ശ്രുതി 3000 മീറ്റർ നടത്തമത്സരത്തിൽ ഒന്നാമതും ബിജു 1500, 800 മീറ്ററിൽ ഒന്നാമതും 100 മീറ്ററിൽ രണ്ടാമതും എത്തിയിരുന്നു. നീലേശ്വരത്ത് നടന്ന സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക്സ് മീറ്റിൽ ബിജു 10000, 5000 മീറ്ററിൽ രണ്ടാമതും 4x400 മീറ്റർ റിലേയിൽ ഒന്നാമതും ശ്രുതി 3000 മീറ്റർ നടത്തമത്സരത്തിൽ മൂന്നാമതും എത്തിയിരുന്നു.
ശ്രുതി കുമ്പളപ്പള്ളി എസ്.കെ.ജി.എം.എ യു.പി സ്കൂൾ അധ്യാപികയാണ്. ബിജു ഏഴിമല നേവൽ അക്കാദമി മിലിറ്ററി എൻജിനീയറിങ് സർവിസ് ഉദ്യോഗസ്ഥനുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.