വേറിട്ട പഠനരീതി ശാസ്ത്രവുമായി സുധ ഭാസി
text_fieldsവടശേരിക്കര: ഗുരു-ശിഷ്യ ബന്ധത്തിൽ ഒരുനാട് മുഴുവൻ നെഞ്ചിലേറ്റിയ സുധ ഭാസി ഇന്നും കർമനിരത. ഭാഷയും ശാസ്ത്രവും സാമൂഹികബോധവും കുട്ടികളിൽ വളർത്തിയെടുക്കാൻ ഇവർ രൂപപ്പെടുത്തിയെടുത്ത പഠനരീതിശാസ്ത്രം കുട്ടികളിൽ നേടിയെടുത്ത സ്വീകാര്യതയാണ് സുധയെ ശ്രദ്ധേയയാക്കുന്നത്. 85ാം വയസ്സിലും വരുംതലമുറക്കുവേണ്ടി കുട്ടികളെ തേടിപ്പിടിച്ച് ചെല്ലുന്ന പെരുനാട് വട്ടപ്പുരയിടത്തിൽ സുധ ഭാസി മുതിർന്നവർക്കും പ്രിയപ്പെട്ട സുധ ടീച്ചറാണ്.
ബനാറസ് യൂനിവേഴ്സിറ്റിയിൽനിന്ന് ബിരുദാനന്തര ബിരുദവും മുൻ മിസ് ബംഗാൾ കിരീടവും നേടിയിട്ടുണ്ട്. പെരുനാട് ശുഭ സ്റ്റുഡിയോ ഉടമ ഭാസിയുടെ സഹധർമിണി ആകുന്നതോടെയാണ് വികസനം എത്തിനോക്കാതിരുന്ന പഴയ മലയോര ഗ്രാമമായ പെരുനാട്ടിൽ എത്തുന്നത്. അന്നുമുതൽ സ്വകാര്യ സ്കൂളുകളിലും പാരലൽ സ്ഥാപനങ്ങളിലും സൗജന്യമായി അധ്യാപനവും വൈവിധ്യമാർന്ന പഠന-പരീക്ഷണങ്ങളും കുട്ടികൾക്ക് നൽകിപ്പോകുന്നു. തെലുങ്ക്, സംസ്‌കൃതം, ഇംഗ്ലീഷ്, ഹിന്ദി, മലയാള ഭാഷകളിൽ അസാമാന്യ പാടവമുണ്ട്. പാഴ്വസ്തുക്കളിൽ വർണാഭമായ നിറങ്ങൾ നൽകി കളിപ്പാവകളെ നിർമിച്ചുമൊക്കെയാണ് ടീച്ചർ കുട്ടികളുമായി സംവദിക്കുന്നത്. തന്‍റെ പഠനോപകരണങ്ങളും ബോധനരീതിയും കുട്ടികൾക്കായി വിട്ടുനൽകാൻ ടീച്ചർ ഒരുക്കമാണെങ്കിലും നാളിതുവരെ ഏറ്റെടുക്കാൻ ആളുണ്ടായില്ല. സ്വന്തമായി പണംമുടക്കി സഹായികളെ വെച്ചാണ് ഇപ്പോൾ ടീച്ചർ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.