സൂഫിയ ഇന്ന് കുതിക്കും; ഗിന്നസ് റെക്കോഡിലേക്ക്
text_fieldsദോഹ: ഖത്തറിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഓടി ഗിന്നസ് ബുക്കില്‍ ഇടംപിടിക്കാന്‍ ഇന്ത്യക്കാരി. രാജസ്ഥാന് സ്വദേശിയായ സൂഫിയ സൂഫിയാണ് റെക്കോഡ് ബുക്കിലേക്കുള്ള കുതിപ്പിനൊരുങ്ങുന്നത്. വെള്ളിയാഴ്ച രാവിലെ ആറു മണിക്ക് ഓട്ടം തുടങ്ങുമെന്ന് സൂഫിയ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
ഖത്തറിന്റെ തെക്കേ അറ്റമായ അബൂ സംറയില്നിന്ന് വടക്കേ അറ്റമായ അല്‍ റുവൈസിലേക്ക് 35 മണിക്കൂര്‍കൊണ്ട് ഓടിയെത്തുകയാണ് ലക്ഷ്യം. 200 കിലോമീറ്റര്‍ ദൂരമാണ് പിന്നിടേണ്ടത്. വെള്ളിയാഴ്ച ഉച്ചയോടെ മത്സരം പൂര്‍ത്തിയാകും. 37കാരിയായ സൂഫിയ സൂഫിയുടെ ഇന്ത്യക്കു പുറത്തുള്ള ആദ്യത്തെ അള്‍ട്രാ റണ്ണാണ് ഖത്തറിൽ നടക്കുന്നത്.
6,000 കിലോമീറ്റർ ഗോൾഡൻ ക്വാഡ്രിലാറ്ററൽ റോഡ് റണ്‍, മണാലി-ലേ ഹിമാലയൻ അൾട്രാ റൺ ചലഞ്ച്, സിയാച്ചിൻ-കാർഗിൽ അൾട്രാ റൺ എന്നിവ സൂഫിയ പൂർത്തിയാക്കിയിട്ടുണ്ട്. അൾട്രാ ഡിസ്റ്റൻസ് റണ്ണിങ്ങിൽ നിലവിൽ മൂന്നു ഗിന്നസ് റെക്കോഡുകൾ ഇവരുടെ പേരിൽ കുറിക്കപ്പെട്ടിട്ടുണ്ട്.
ഖത്തറില്‍ ഗിന്നസിലേക്കുള്ള കുതിപ്പിന് കായിക പ്രേമികളുടെ പിന്തുണ കൂടി തേടുന്നുണ്ട് സൂഫിയ. ചെലവ് കണ്ടെത്താന്‍ ഖത്തറിലെ ഇന്ത്യന്‍ സമൂഹം സഹായിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. വാര്‍ത്തസമ്മേളനത്തില്‍ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ വൈസ് പ്രസിഡന്റ് ഷെജി വലിയകത്ത്, അൈഡ്വസറി കൗൺസിൽ അംഗം സിപ്പി ജോസ് തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.