സുൽഫത്തിന്റെ ഹരിത വിപ്ലവം; 44 ഓളം കാർഷിക പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്
text_fieldsഎടവനക്കാട് : മുപ്പത് വർഷമായി കൃഷിയിൽ സജീവമാണ് സുൽഫത്ത് മൊയ്ദീൻ . എടവനക്കാട് അണിയിൽ കാട്ടുപറമ്പ് തറവാടിന്റെ മട്ടുപ്പാവിലും വീട്ടുവളപ്പിലുമായി ജൈവകൃഷിയുടെ പച്ചതുരുത്തു തന്നെ ഇവർ സൃഷ്ടിച്ചിട്ടുണ്ട്.. വീട്ടുവളപ്പിൽ നട്ടു നനച്ച മല്ലിയില മുതൽ പെരിഞ്ചീരകം വരെ അതിൽപ്പെടും. തിമിര ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പൊന്നാങ്കണ്ണി ചീരയ്ക്കും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ആവശ്യക്കാറേരെയുണ്ട് സംസ്ഥാന സർക്കാറിന്റെ ഓണത്തിന് ഒരുമുറം പച്ചക്കറിമുതൽ 44 ഓളം കാർഷിക പുരസ്കാരങ്ങൾ ഇതിനോടകം ഇവർ സ്വന്തമാക്കി കഴിഞ്ഞു.
സുൽഫത്തിന്റെ കൃഷിയിടം സന്ദർശിക്കാൻ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ, ഗവേഷണ വിദ്യാർഥികൾ, സുഭിക്ഷ കേരളം പദ്ധതിയുമായി ബന്ധപ്പെട്ട കർഷകർ എന്നിവരെത്താറുണ്ട് . കൃഷിയറിവുകൾ തേടി ഫോൺ വിളികൾ കൂടി വന്നപ്പോഴാണ് സുൽഫത്ത് ഗ്രീൻ ഡയറി എന്ന യുട്യൂബ് ചാനൽ തുടങ്ങിയത്. ഒരേക്കറിലേറെ വരുന്ന കൃഷിയുടെ മുഴുവൻ കാര്യങ്ങൾ അതിൽ വിവരിക്കുന്നുണ്ട്. ആകാശവാണിയിലെ കിസാൻ വാണിപരിപാടിയുടെ സ്ഥിരം ശബ്ദമാണ് സുല്‍ഫത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.