ജപ്പാനിൽ ഉയരെ പറക്കാൻ സൂസി തയ്യാർ
text_fieldsെതാടുപുഴ: എന്തെങ്കിലും നേടിയെടുക്കണമെന്ന് ഒരാൾ പൂർണമനസ്സോടെ ആഗ്രഹിച്ചാൽ ആ ആഗ്രഹം സഫലമാക്കാനായി ലോകം മുഴുവൻ സഹായത്തിനെത്തുമെന്നത് ലോക പ്രശസ്ത നോവലിസ്റ്റ് പൗലോ കൊയ്ലോയുടെ 'ആൽകെമിസ്റ്റ്' നോവലിലൂടെ പറഞ്ഞുവെച്ചു. ഇത് അക്ഷരംപ്രതി ശരിവെക്കുകയാണ് 69ാം വയസിൽ ട്രാക്കിൽ കൊയ്തെടുക്കുന്ന വിജയത്തിലൂടെ സൂസി മാത്യു. ഒരു അത്ലറ്റാകുക എന്ന മോഹം പാതിവഴിയിൽ അവസാനിപ്പിക്കേണ്ടി വന്നെങ്കിലും ഇവർ ആ സ്വപ്നത്തെ ഒപ്പം കൂട്ടി പ്രായം തളർത്താത്ത മനസ്സുമായി ഇന്ന് സ്വർണവും വെള്ളിയും സ്വന്തമാക്കുകയാണ്. നവംബർ അവസാനം വാരാണസിയിൽ നടന്ന 65 വയസ്സിനു മുകളിലുള്ളവരുടെ മൂന്നാമത് ദേശീയ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ തൊടുപുഴ അഞ്ചിരി സ്വദേശിയായ സൂസി മാത്യു 200 മീ., 400 മീ. ഓട്ടത്തിലും ഹൈജംപിലും സ്വർണവും 4 x 400 മീ. റിേലയിൽ വെള്ളിയും നേടി ടൂർണമെൻറിലെ ഏറ്റവും മികച്ച വനിത അത്ലറ്റായി. മൂന്നു സ്വർണമെഡലും ഒരു വെള്ളിയും നേടി ദേശീയ ചാമ്പ്യൻഷിപ്പിലെ താരമായി മാറിയ സൂസി ജനുവരിയിൽ ജപ്പാനിൽ നടക്കുന്ന ഏഷ്യൻ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ പങ്കെടുക്കാനുള്ള ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മുൻ വർഷങ്ങളിലും ഇവർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കുടയത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായിരുന്ന പഴയിടം പി.ജെ. മാത്യുവിെൻറ ഭാര്യയാണ് സൂസി. വിദ്യാർഥിയായിരിക്കുേമ്പാൾതന്നെ കായിക രംഗത്ത് കഴിവ് തെളിയിച്ചിരുന്നെങ്കിലും അന്നത്തെക്കാലത്ത് വീട്ടുകാർക്കൊന്നും മത്സരങ്ങളിൽ പങ്കെടുക്കുന്നതിനോട് താൽപര്യമില്ലായിരുന്നെന്ന് സൂസി പറയുന്നു. എങ്കിലും സ്പോർട്സിനോടുള്ള ഇഷ്ടംമൂലം സ്കൂളിലെ മത്സരങ്ങളുടെ മുന്നിലെല്ലാം പേര് നൽകുമായിരുന്നു.
ആരുമറിയാതെ മത്സരത്തിനുമിറങ്ങും. പാലാ അൽഫോൻസ കോളജിൽ പ്രീഡിഗ്രിക്ക് പഠിക്കുേമ്പാൾ ഹൈജംപിൽ സംസ്ഥാനതല സെലക്ഷൻ ലഭിച്ചെങ്കിലും പങ്കെടുത്തില്ല. പഠനം പൂർത്തിയാക്കി അധികം വൈകാതെ വിവാഹവും കഴിഞ്ഞു. പിന്നീടങ്ങോട്ട് ജീവിതം തിരക്കിട്ടോടുേമ്പാഴും സ്പോർട്സിനോടുള്ള താൽപര്യം മനസ്സിൽ കാത്തു. ടി.വിയിൽ റിലേയും ഹൈജംപ് മത്സരവുമൊക്കെ കാണാൻ സമയം കണ്ടെത്തി. പത്രങ്ങളിലെ കായികവാർത്തകൾ വായിക്കാതെ വിടില്ല.
നാല് വർഷം മുമ്പ് മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിനെക്കുറിച്ച് വായിച്ചറിഞ്ഞപ്പോൾ മുതൽ പങ്കെടുക്കണമെന്ന ആഗ്രഹം കയറിക്കൂടി. മകൾ കൊച്ചുറാണിയോട് കാര്യം പറഞ്ഞു. മകളുടെ ഭർത്താവാണ് അതിൽ പങ്കെടുക്കാനുള്ള സൗകര്യങ്ങൾ ചെയ്തുതന്നത്. രാവിലെ മത്സരം നടക്കുന്ന സ്ഥലത്തെത്തിച്ചു. ആരെങ്കിലും കളിയാക്കിയാലോ എന്നോർത്ത് ആരോടും പറഞ്ഞില്ല. മെഡലുമായി വൈകീട്ട് വീട്ടിലെത്തിയപ്പോഴാണ് ഭർത്താവ് മാത്യുപോലും വിവരമറിഞ്ഞത്. തുടർ മാസ്റ്റേഴ്സ് മീറ്റിലെല്ലാം ഇവർ കഴിവ് പ്രകടിപ്പിച്ചു. വീട്ടിൽ ഒമ്പത് പശുവുണ്ട്. ഇവയുടെ പരിപാലനവും ഇതിന് പിറകെയുള്ള ഓട്ടവുമാണ് തെൻറ പ്രധാന പരിശീലനമെന്നാണ് സൂസി ചിരിച്ചുകൊണ്ട് പറയുന്നത്. പ്രായവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളൊന്നും ഇതുവരെ വലച്ചിട്ടില്ലെന്നും അവർ പറയുന്നു.
സ്വന്തമായി പണം മുടക്കിയാണ് ഈ മത്സരങ്ങളിലൊക്കെ പങ്കെടുക്കുന്നത്. ഇടക്കൊക്കെ മുതലക്കോടം ഗ്രൗണ്ടിൽ പരിശീലനത്തിന് ഭർത്താവുമൊത്ത് പോകും. മെഡൽ നേട്ടമറിഞ്ഞ് ഇപ്പോൾ നാട്ടുകാരും വീട്ടുകാരും സുഹൃത്തുക്കളുമൊക്കെ അഭിനന്ദം അറിയിക്കുേമ്പാൾ ഏറെ സന്തോഷം തോന്നുന്നുണ്ടെന്നും സൂസി പറഞ്ഞു. മറ്റുമക്കൾ: റെയ്സൺ, ലിനീറ്റ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.