ആന്ധ്രയിൽ കുറഞ്ഞ നിരക്കിൽ പൈനാപ്പിൾ വിതരണം
text_fieldsഗുണ്ടൂർ: ആന്ധ്രയിൽ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി പുതിയ നീക്കങ്ങളുമായി ജില്ല ഗ്രാമ വികസമ ഏജൻസി(ഡി.ആർ.ഡി.എ). പോഷകപ്രദമായ ഭക്ഷണം എത്തിക്കുന്നതാണ് പദ്ധതി. ഇതിനായി കടകളിലെ വിലയിലും കുറഞ്ഞ നിരക്കിൽ പൈനാപ്പിൾ വിതരണം തുടങ്ങി.
സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഡി.ഡബ്ല്യു.സി.ആർ.എ എന്ന സംഘടനയിലെ അംഗങ്ങൾക്കാണ് ലഭിച്ചത്. 76,242 സംഘങ്ങളിലായി ഏഴര ലക്ഷം സ്ത്രീകൾ ഇതിലുണ്ട്. ഇതുവരെ 19,500 വനിതകൾക്ക് പൈനാപ്പിൾ വിതരണം ചെയ്തു.
വൈറ്റമിൻ സി, സോഡിയം, പൊട്ടാസിയം, ആന്‍റി ഓക്സിഡന്‍റ് എന്നിവയാൽ സമ്പന്നമാണ് പൈനാപ്പിൾ. കടകളിൽ 30 രൂപക്കാണ് ഇത് വിൽക്കുന്നത്. ഇടനിലക്കാർ അഞ്ച് രൂപക്കാണ് പൈനാപ്പിൾ ശേഖരിക്കുന്നത്. ഇത് കർഷകർകർക്ക് നഷ്ടമുണ്ടാക്കുന്നുണ്ട്.
കർഷകരുടെ ലാഭം കൂടി പരിഗണിച്ച് ഒമ്പത് മുതൽ 14 രൂപ വരെ നൽകിയാണ് ഡി.ആർ.ഡി.എ വാങ്ങുന്നത്. ഇതിനോട് കൂടെ യാത്ര ചിലവും കൂടി കൂട്ടി 11 മുതൽ 16 വരെ രൂപക്കാകും പദ്ധതി പ്രകാരം പൈനാപ്പിൾ നൽകുക. കർഷകരിൽ നിന്ന് 50,000 പൈനാപ്പിൾ ഇതുവരെ വാങ്ങിയിട്ടുണ്ട്. സംയുക്ത ആദിവാസി സംരക്ഷണ ഏജൻസി വഴി ആദിവാസി കർഷകരിൽ നിന്നാണ് ശേഖരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.