വെല്ലുവിളികളിൽ പതറാതെ ജീവിതത്തെ നേരിട്ട സൈദ യൂസഫിന് സ്നേഹാദരം
text_fieldsവെല്ലുവിളികളെ ധീരമായി നേരിട്ട് ഉയരങ്ങളിലെത്തിയ സൈദ യൂസഫിന് നാടിെൻറ സ്നേഹാദരം. മൂന്നുപീടിക വാത്യേടത്ത് യൂസഫിെൻറയും റസീനയുടെയും രണ്ട് പെൺമക്കളിൽ ഇളയവളാണ് ഈ ചിത്രകല പ്രതിഭ. മറ്റാരെപ്പോലെയും ചിരിയും കളിയുമായി പാറിനടന്നിരുന്ന സൈദ എന്ന കൊച്ചു കുഞ്ഞ് മൂന്നാം വയസ്സ് മുതലാണ് വിധിയുടെ പരീക്ഷണത്തിന് വിധേയമാക്കാൻ തുടങ്ങിയത്. ശാരീരികശേഷി പതിയെ നഷ്ടപ്പെടുകയായിരുന്നു. എന്നാൽ, തോറ്റുകൊടുക്കാൻ അവൾ തയാറായിരുന്നില്ല. കുടുംബവും സമൂഹവും പിന്തുണയുമായി അവൾക്ക് പിറകിലുണ്ട്. സഹായിയെ വച്ചെഴുതിയിട്ട് പോലും പത്താം ക്ലാസ് പരീക്ഷ 90 ശതമാനം മാർക്കോടെയാണവൾ ജയിച്ച് കയറിയത്.
പനങ്ങാട് സ്കൂളിൽനിന്ന് കോമേഴ്സിൽ പ്ലസ്ടു വും കരസ്ഥമാക്കി. ബി.കോം പ്രവേശന തയാറെടുപ്പിനിടെ ആരോഗ്യ പ്രശ്നങ്ങളുണ്ടായതിനാൽ തുടരാനായില്ല. പേക്ഷ, പഠിച്ചെടുക്കാമെന്ന ആത്മവിശ്വാസം അവൾക്കുണ്ട്. ശാരീരിക അവശതകളെ വകഞ്ഞുമാറ്റി ഒരു സാധാരണ പെൺകുട്ടിക്ക് കഴിയാത്ത പല മേഖലകളിലും എത്തിനിൽക്കുന്നു അവൾ. എഴുത്തുകാരി, ആർട്ടിസ്റ്റ്, പെയിൻറർ, കാരിക്കേച്ചറിസ്റ്റ് അങ്ങനെ പലതുമാണ് അവൾ.
ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ അഭിനന്ദങ്ങളുമായി എത്തിയപ്പോൾ അദ്ദേഹത്തിെൻറ ചിത്രം വരച്ച് നൽകിയാണ് സൈദ സ്നേഹം പ്രകടിപ്പിച്ചത്. മാർച്ച് 10ന് തിരുവനന്തപുരം ആർട്ട് ഗാലറിയിൽ ആരംഭിക്കുന്ന പ്രശസ്തരായ 14 പേരുടെ പെയിൻറിങ് എക്സിബിഷനിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. വനിത ദിനത്തിൽ അലിവ് ചാരിറ്റബിൾ സൊസൈറ്റി ആദരിക്കാൻ തെരഞ്ഞെടുത്തത് ഈ മിടുക്കിയെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.