കൃഷി വകുപ്പിന്റെ അംഗീകാരംനേടി അധ്യാപിക
text_fieldsകാലിക്കറ്റ് യൂനിവേഴ്സിറ്റി കാമ്പസ് ജി.എം.എച്ച്.എസ് സ്കൂളിലെ ഫിസിക്സ് അധ്യാപിക പി.ഒ. ലബീബക്ക് സംസ്ഥാന കൃഷി വകുപ്പിെൻറ അംഗീകാരം. വിദ്യാലയങ്ങളിൽ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ അധ്യാപികയായിട്ടാണ് ലബീബയെ തെരഞ്ഞെടുത്തത്.
സ്കൂളിെൻറ സമീപത്തുള്ള വയലിലും പറമ്പിലുമായി 26 സെൻറ് സ്ഥലത്ത് 150 കുട്ടികളാണ് പ്രധാനമായും കൃഷിയിൽ ഏർപ്പെട്ടത്. വെണ്ട, പയർ, വഴുതന, ഇഞ്ചി, മങ്ങൾ, മത്തൻ, ചീര, പച്ചമുളക്, പടവലം തുടങ്ങിയവയായിരുന്നു പ്രധാനമായും കൃഷി ചെയ്തത്.
ജൈവീക കീടനാശിനികളും വളങ്ങളും സ്വയം നിർമിക്കാനും പ്രയോഗിക്കാനും കുട്ടികളെ പരിശീലിപ്പിച്ചു.
വിളകളുടെ വിപണനത്തിൽനിന്നും ലഭിച്ച ലാഭം ഇരുവൃക്കകളും നഷ്ടപ്പെട്ട വ്യക്തിക്ക് ചികിത്സ സഹായമായി നൽകുന്നതിനും തവനൂർ മഹിള മന്ദിരത്തിലെ അന്തേവാസികൾക്ക് സ്വയം തൊഴിൽ പരിശീലനം നൽകുന്നതിനും ഉപയോഗിച്ചു.
തേഞ്ഞിപ്പലം കൃഷി ഓഫിസർ എം. ഗിരിജ, കൃഷി അസിസ്റ്റൻറ് എൻ. ശശി, സ്കൂൾ പ്രിൻസിപ്പൽ റോയിച്ചൻ ഡൊമിനിക് തുടങ്ങിയവരുടെ പിന്തുണ കാർഷിക പ്രവർത്തനങ്ങൾ വിജയത്തിലെത്താൻ സഹായിച്ചതായി അധ്യാപിക പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.