സ്ത്രീ മനസ്സുകളുടെ നോവും നൊമ്പരങ്ങളും കവിതകളാക്കി ഒരധ്യാപിക
text_fieldsനെടുങ്കണ്ടം: മൂന്നര പതിറ്റാണ്ടോളമായി കവിതകള്‍ എഴുതുകയാണ് മിനി മീനാക്ഷി എന്ന അധ്യാപിക. മലനാട്ടില്‍നിന്നും കവിതകളെഴുതി തുടങ്ങിയ ആദ്യ വനിതകളിലൊരാൾ എന്ന സവിശേഷതയും മിനി മീനാക്ഷിക്കുണ്ട്. 19ാം വയസ്സില്‍ കവിത എഴുതി തുടങ്ങി. 1993ല്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ അയ്യപ്പപ്പണിക്കരുടെ കേരള കവിത എന്ന പുസ്തകത്തിൽ ‘ഞാന്‍’ എന്ന ആദ്യ കവിത പ്രസിദ്ധീകരിച്ചു. 26 കവിതകളടങ്ങിയ ആദ്യസമാഹരണം ‘അമ്മമാര്‍ തടവിലാണ്’ 2007 ല്‍ പ്രകാശനം ചെയ്തു. അമ്മമാരുടെ ദുഃഖമാണ് പ്രധാന പ്രതിപാദ്യം. പിന്നീട് കുറച്ചുകാലം എഴുത്തില്‍നിന്ന് വിട്ടുനിന്നെങ്കിലും വീണ്ടും എഴുതിത്തുടങ്ങി. 33 വര്‍ഷം കൊണ്ട് 150 ഓളം കവിതകളെഴുതി. ഇപ്പോള്‍ ആനുകാലികങ്ങളിലും ആകാശവാണിയിലും നവമാധ്യമ രംഗത്തും സജീവമാണ്. ഒപ്പം ഹൈേറഞ്ചിലെ കവിയരങ്ങുകളില്‍ മലയാളത്തിലെ പ്രധാന കവികള്‍ക്കൊപ്പം സ്ഥിര സാന്നിധ്യമാണ്.
23 വര്‍ഷമായി പോത്തിന്‍കണ്ടം എസ്.എന്‍.യു.പി.സ്കൂളില്‍ അധ്യാപികയാണ്. കട്ടപ്പന എസ്.എന്‍. ജങ്ഷനില്‍ പടിശ്ശേരില്‍ കെ.ദാമോദരന്‍ മീനാക്ഷി ദമ്പതികളുടെ നാലു മക്കളില്‍ ഇളയവളാണ്. ചരിത്രത്തില്‍ ബിരുദവും ബി.എഡും എടുത്തു. പോത്തിന്കണ്ടത്താണ് താമസം. പുതിയ കവിത സമാഹാരം പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ്. ഭര്‍ത്താവ് വി.ഡി. സന്തോഷ്. മക്കള്‍: അനശ്വരദേവി, നയന്‍ദേവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.