ദി ജേര്‍ണി ഓഫ് റയീസ ആൻഡ് ജാസ്മിൻ
text_fieldsആെരയും അത്ഭുതപ്പെടുത്തുന്നതാണ് യു.എ.ഇയുടെ വളർച്ച. പിറവിയെടുത്ത് പതിറ്റാണ്ടുകൾക്കുള്ളിൽ തന്നെ ലോകത്തിെൻറ ശ്രദ്ധാകേന്ദ്രമായവർ. അരനൂറ്റാണ്ടിെൻറ യു.എ.ഇയുടെ ചരിത്രം പറയുക എന്നത് അത്ര എളുപ്പമല്ല. എന്നാൽ, 50 വർഷത്തെ ഇമാറാത്തി ചരിത്രം ഏഴ് കാൻവാസിലൂടെ വരച്ചിടുകയാണ് ചെങ്ങന്നൂർ സ്വദേശിനി റയീസയും തിരുവനന്തപുരം സ്വദേശിനി ജാസ്മിനും. ദുബൈ ഇൻറര്‍നാഷനല്‍ ഫിനാന്‍ഷ്യല്‍ സെൻററിൽ നടത്തിയ പ്രദർശനം എക്സ്പോ നഗരിയിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണിവർ.
ഏഴ് കാൻവാസ്, ഏഴ് ചരിത്രം:
'ദി ജേര്‍ണി ഓഫ് ജോഹറ' (Jawahara) എന്ന പേരിലാണ് ഇവർ യു.എ.ഇക്ക് ആദരമർപ്പിക്കുന്നത്. Jawahara പ്രതിനിധീകരിക്കുന്നത് ഏഴ് കാൻവാസുകളെയും ഏഴ് കാലങ്ങളെയുമാണ്. Juventus എന്ന ആദ്യ സ്റ്റേജിൽ പറയുന്നത് യു.എ.ഇയുടെ പിറവിയെ കുറിച്ചാണ്. മരുഭൂമികളും അബ്രയും പായ്കപ്പലുമെല്ലാമാണ് ഇവിടെ വരച്ചിടുന്നത്. Amalgamation എന്ന രണ്ടാം ഘട്ടത്തിൽ 1980 മുതൽ 90 വരെയുള്ള കാലഘട്ടത്തിെൻറ കഥ പറയുന്നു.
എമിറേറ്റ്സ് എയർലൈൻ, മെഡിക്കൽ കോളജ് പോലുള്ള തുടക്കങ്ങളുടെ കഥയാണ് ഇവിടെ വിവരിക്കുന്നത്. Will power ആണ് മൂന്നാമത്തെ കാൻവാസ്. 90കളിൽ യു.എ.ഇയിലുണ്ടായ ചരിത്രപരമായ മാറ്റങ്ങളിലേക്കാണ് ഇത് വെളിച്ചം വീശുന്നത്. His Highness എന്ന് പേരിട്ടിരിക്കുന്ന നാലാം സ്റ്റേജിൽ യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദാണ് നിറഞ്ഞുനിൽക്കുന്നത്. പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, ഏഴ് എമിറേറ്റുകളുടെയും ഭരണാധികാരികൾ എന്നിവയെല്ലാം ഇവിടെ കാണാം.
2000- 2010 കാലഘട്ടത്തിൽ യു.എ.ഇ സാംസ്കാരിക ഹബായി വളർന്നത് Asset എന്ന കാൻവാസിൽ വിവരിക്കുന്നു. Rightfull എന്ന ആറാം കാൻവാസിലാണ് കഴിഞ്ഞ പതിറ്റാണ്ടിലെ നേട്ടങ്ങൾ കുറിച്ചിരിക്കുന്നത്. ബഹിരാകാശ യാത്രകൾ, എക്സ്പോ അനുമതി തുടങ്ങിയവയെല്ലാം ഇതിൽ കാണാം. Ambition എന്ന ഏഴാം കാൻവാസ് യു.എ.ഇയുടെ ഭാവിയിലേക്ക് എത്തിനോക്കുന്നു. അടുത്ത നൂറുവർഷത്തെ യു.എ.ഇയുടെ പദ്ധതികൾ ഇവിടെ വിവരിക്കുന്നുണ്ട്.
യു.എ.ഇയിൽ ആർകിടെക്ടായ റയീസ ഏപ്രിൽ മുതലാണ് ഇതിെൻറ ഗവേഷണം തുടങ്ങിയത്. സെപ്റ്റംബർ മുതൽ വരച്ച് തുടങ്ങി. മണ്ണിെൻറയും പുല്ലിെൻറയുമെല്ലാം പ്രതീതി ഉളവാക്കുന്ന ടെക്സ്ച്വറാണ് ഉപയോഗിച്ചത്. ഏഴ് കാൻവാസുകൾ ചേർത്തുവെച്ചാൽ 5.5 മീറ്റർ വീതിയും 4.2 മീറ്റർ നീളവുമുണ്ട്. സ്വകാര്യ സ്ഥാപനത്തിൽ മീഡിയ കോ ഓഡിനേറ്ററാണ് ജാസ്മിൻ. വിവിധ അന്താരാഷ്ട്ര പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇരുവരും ആദ്യമായാണ് ഒരുമിച്ച് പ്രദർശനം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.