മൂന്നു മാസം: 350 ഓൺലൈൻ സര്‍ട്ടിഫിക്കറ്റ്; ലോക റെക്കോഡ് നേടി ആരതി
text_fieldsഓണ്‍ലൈൻ പ്ലാറ്റ്ഫോമായ കോഴ്സിറയിൽ മൂന്ന് മാസത്തിനുള്ളില്‍ പ്രശസ്ത സർവകലാശാലകളിൽനിന്ന് വിവിധ കോഴ്സുകളിലായി 350 സര്‍ട്ടിഫിക്കറ്റുകൾ നേടി ലോക റെക്കോഡുമായി ആരതി രഘുനാഥ്. ആലുവ മാറമ്പള്ളി എം.ഇ.എസ് കോളജ് രണ്ടാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയാണ് ഈ നേട്ടം സ്വന്തമാക്കിയത്.
കോവിഡ് ലോക്ഡൗൺ കാലത്ത് വിദ്യാർഥികളുടെ പഠനം തുടര്‍ന്ന് പോകുന്നതിന് അന്താരാഷ്ട്ര വിദ്യാഭ്യാസ പ്ലാറ്റ്ഫോമായ 'കോഴ്സിറ' വിദ്യാർഥികള്‍ക്ക് സൗജന്യമായി ഉപയോഗിക്കാനും സര്‍ട്ടിഫിക്കറ്റുകൾ നേടാനുമുള്ള സൗകര്യം കോളജ് ഒരുക്കിയിരുന്നു.
ഇതിലൂടെയാണ് മൂന്ന് മാസത്തിനുള്ളിൽ ആരതി 350 സര്‍ട്ടിഫിക്കറ്റ് നേടിയത്. യൂനിവേഴ്സൽ റെക്കോഡ് ഫോറം ആരതിയുടെ കഴിവ് അംഗീകരിച്ച് ലോക റെക്കോഡ് സര്‍ട്ടിഫിക്കറ്റ് നല്കി.
ജോൺ ഹോക്കിന്‍സ് സർവകലാശാല, ടെക്നിക്കല്‍ യൂനിവേഴ്സിറ്റി ഓഫ് ഡെന്മാര്ക്ക്, യൂനിവേഴ്സിറ്റി ഓഫ് വെര്‍ജിന, സ്റ്റേറ്റ് യൂനിവേഴ്സിറ്റി ഓഫ് ന്യൂയോര്‍ക്, യൂനിവേഴ്സിറ്റി ഓഫ് കൊളറാഡോ, കൈസ്റ്റ്, യൂനിവേഴ്സിറ്റി ഓഫ് കോപന്ഹേഗൻ, യൂനിവേഴ്സിറ്റി ഓഫ് റോച്ചസ്റ്റർ, എമോറി യൂനിവേഴ്സിറ്റി തുടങ്ങിയവയിൽനിന്നായിരുന്നു പഠനം. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളിയാണ് ആരതി. എളമക്കര മാളിയേക്കല്‍ മഠത്തില്‍ എം.ആര്. രഘുനാഥിെൻറയും കലാദേവിയുടെയും ഏക മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.