കീർത്തി ജല്ലി: അസം പ്രളയത്തിൽ നാട്ടുകാർക്കൊപ്പം നിന്ന ഐ.എ.എസുകാരി
text_fieldsസിൽചർ: പ്രളയസമയത്ത് അസമിലെ കാച്ചർ ജില്ലയിൽ ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെന്ന കീർത്തി ജല്ലിയെന്ന ഐ.എ.എസുകാരിയുടെ പ്രവർത്തനങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ച, 54,000 ആളുകളോളം ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയും ചെയ്യുന്ന ജില്ലയാണ് കാച്ചർ.
ഡെപ്യൂട്ടി കമീഷണറായ കീർത്തി, ബൊർഖൊല ബ്ലോക്കിൽ എത്തുകയും ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് അറിയുകയും ചെയ്തിരുന്നു. സർവെ നടത്തുവാനായി ചെളിയിലൂടെ നടന്ന കീർത്തിയുടെ ചിത്രങ്ങളും വിഡിയോയുമാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കപ്പെട്ടത്. താഴ്ന്ന പ്രദേശങ്ങളിൽ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ അറിയാനും കൃത്യമായ കർമ്മപദ്ധതികൾ തയാറാക്കാനും നേരിട്ടെത്തണമായിരുന്നു എന്നാണ് കീർത്തി പ്രതികരിച്ചത്. "ഇവിടെ പ്രശ്നങ്ങൾ രൂക്ഷമാകുന്നത് വെള്ളപ്പൊക്ക സമയത്താണ്. കഴിഞ്ഞ 50 വർഷമായി ജനം ഇതേ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്" -കീർത്തി പറഞ്ഞു.
ഹൈദരബാദ് സ്വദേശിയായ കീർത്തി 2012ലാണ് ഐ.എ.എസ് ഓഫിസറായി ചുമതലയേറ്റത്. അസം ബരക് താഴ്വരയിലെ ഹൈലാഖണ്ടി ജില്ലയിലെ ആദ്യ വനിത ഡെപ്യൂട്ടി കമീഷണർ ആണ് കീർത്തി ജല്ലി. 2020ൽ മികച്ച ഭരണാധികാരിക്കുള്ള പുരസ്കാരവും കീർത്തി നേടിയിട്ടുണ്ട്. ഇവരുടെ പ്രവർത്തനമികവ് കൊണ്ട് കാച്ചർ ജില്ലയിൽ ഡെപ്യൂട്ടി കമീഷണറായി നിയമിച്ചു.
ആദ്യമായാണ് ഒരു ഡെപ്യൂട്ടി കമീഷണർ സ്ഥിതിഗതികൾ അറിയുവാൻ ഗ്രാമത്തിൽ എത്തുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.