ബാലുശ്ശേരി മഹല്ല് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് സ്ത്രീകളും
text_fieldsബാലുശ്ശേരി: ബാലുശ്ശേരിയിൽ മഹല്ല് ഭാരവാഹികളെ തെരഞ്ഞെടുക്കാൻ സ്ത്രീകളും വോട്ടുചെയ്തു. മഹല്ല് അംഗങ്ങളിൽ 18 വയസ്സ് പൂർത്തീകരിച്ച 1464 പേർക്കാണു വോട്ടവകാശമുള്ളത്. അതിൽ പകുതിയോളം സ്ത്രീ വോട്ടർമാരാണ്. ഇന്നലെ നടന്ന വോട്ടെടുപ്പിൽ 1087 പേർ വോട്ടുചെയ്തു.
കെ.എൻ.എമ്മിനു കീഴിലെ പഴക്കംചെന്ന മഹല്ലാണിത്. 2026 വരെ കാലാവധിയുള്ള 15 അംഗ ഭരണസമിതിയിലേക്ക് രണ്ടു പാനലുകളിലായി 30 പേരും രണ്ടു സ്വതന്ത്രരുമടക്കം 32 പേർ മത്സര രംഗത്തുണ്ടായിരുന്നു. സ്ത്രീകൾക്കും വോട്ടവകാശം ലഭിച്ചതോടെ ഇരുവിഭാഗവും പരമാവധി സ്ത്രീ വോട്ടർമാരെ പട്ടികയിൽ ചേർക്കാൻ ശ്രമിച്ചിരുന്നു. മുജാഹിദ് വിഭാഗത്തിലുണ്ടായ പിളർപ്പിനെ തുടർന്നു വിസ്ഡം ഗ്രൂപ്പിനായിരുന്നു കഴിഞ്ഞ തവണ മഹല്ല് ഭരണം.
രാവിലെ നടന്ന വോട്ടെടുപ്പിൽ 1087 പേരാണ് വോട്ടുചെയ്തത്. ഇന്നലെ തന്നെ വോട്ടെണ്ണലും നടന്നു. വിസ്ഡം ഗ്രൂപ്പിനാണ് ഇത്തവണയും വിജയം. തെരഞ്ഞെടുപ്പ് വിജയം ഒരു വിഭാഗം അംഗീകരിക്കുന്നില്ലെന്നാണ് പറയുന്നത്. ബാലുശ്ശേരി അംശം ദേശത്തിനു പുറത്തുള്ളവരും വോട്ടു ചെയ്തിട്ടുണ്ടെന്നാണ് മറുഭാഗം പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.