പൊലീസ് നായ് പരിശീലനത്തിന് വനിതാ കേഡർ
text_fieldsറാസല്‍ഖൈമ: പൊലീസ് നായ്ക്കളെ പരിശീലിപ്പിക്കുന്നതിന് റാസൽ ഖൈമ പൊലീസിൽ ഇനി വനിത കേഡറും. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നയത്തിന്റെ ഭാഗമായി റാസല്‍ഖൈമ പൊലീസ് ജനറല്‍ കമാന്‍ഡ് കെ 9 സെക്യൂരിറ്റി ഇന്സ്പെക്ഷന് ഡിപ്പാര്‍ട്ട്മെന്റിലെ ആദ്യ വനിതാ കേഡറായി മറിയം മുഹമ്മദ് അല്‍ ഷെഹി നിയമിതയായി.
കെ 9 ഇന്സ്പെക്ഷന് ട്രെയിനിങ് സെന്ററില്‍നിന്ന് വിജയകരമായ പരിശീലനം പൂര്‍ത്തിയാക്കിയാണ് പൊലീസ് നായ്ക്കളെ പരിശീലിപ്പിക്കുന്ന ആദ്യ റാസല്ഖൈമക്കാരിയെന്ന പദവിയിലേക്ക് മറിയം എത്തുന്നത്. പൊലീസ് നായ്ക്കളെ മെരുക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും നിയന്ത്രിക്കുന്നതിനും വിദഗ്ധരുടെ കീഴിലാണ് റാക് പൊലീസ് പരിശീലനം നല്‍കുന്നത്.
നേരത്തേ പുരുഷന്മാര് മാത്രം കൈകാര്യം ചെയ്തിരുന്ന റാക് പൊലീസിലെ വിവിധ വകുപ്പുകളില്‍ ഇന്ന് സ്ത്രീകളുടെ സാന്നിധ്യവും സജീവമാണ്. ചുമതലകള്‍ ഏറ്റെടുക്കുന്നതിലും നിര്‍വഹിക്കുന്നതിലും മികച്ച പ്രകടനമാണ് വനിതാ ജീവനക്കാര്‍ കാഴ്ചവെക്കുന്നത്.
വിവിധ മേഖലകളില്‍ പുരുഷന്മാരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വനിതാ കേഡര്‍മാര്‍ ഗുണപരമായ നേട്ടങ്ങള്‍ കൈവരിക്കുന്നതിന് പൊലീസ് സംവിധാനത്തെ സഹായിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.