പാലക്കാട് ജില്ലയിൽ നിന്ന് നിയമസഭ കണ്ട വനിതകൾ മൂന്ന്
text_fieldsപാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ സംവരണ സീറ്റുകളിൽ മാത്രം ഒതുങ്ങാതെ ജനറൽ സീറ്റുകളിലും സ്ത്രീകൾ മത്സരിച്ച് കഴിവ് തെളിയിക്കുേമ്പാഴും നിയമസഭയിൽ ജില്ലയിൽനിന്നുള്ള മഹിള പ്രാതിനിധ്യം തുലോം പരിമിതം. െഎക്യകേരളം നിലവിൽ വന്നശേഷം 14 തെരഞ്ഞെടുപ്പുകൾ കഴിഞ്ഞിട്ടും ജില്ലയിൽനിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുത്ത് അയച്ചത് മൂന്ന് വനിതകളെ മാത്രം.
ലീല ദാമോദര മേനോൻ (കോൺഗ്രസ്), ഗിരിജ സുരേന്ദ്രൻ, കെ.എസ്. സലീഖ (സി.പി.എം) എന്നിവരാണ് ജില്ലയിലെ വനിത സാമാജികർ. 1957ലെയും 1960ലെയും തെരഞ്ഞെടുപ്പുകളിൽ ജില്ലയിൽ വനിത സ്ഥാനാർഥികളായി ആരുമുണ്ടായിരുന്നില്ല. 1965ലാണ് വനിതകൾ ആദ്യമായി അസംബ്ലിയിലേക്ക് മത്സരിക്കുന്നത്.
കോൺഗ്രസ് സ്ഥാനാർഥിയായി പാലക്കാട്ടുനിന്ന് മത്സരിച്ച പ്യാരിജാൻ സുന്നസാഹിബും ചിറ്റൂരിൽനിന്ന് മത്സരിച്ച ലീല ദാമോദര മേനോനും ആയിരുന്നു ജില്ലയിലെ ആദ്യത്തെ വനിത സ്ഥാനാർഥികൾ. ഇരുവരും പരാജയപ്പെട്ടു.
1987ൽ പട്ടാമ്പിയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ലീല ദാമോദര മേനോനാണ് ജില്ലയിൽനിന്നുള്ള ആദ്യ വനിത ജനപ്രതിനിധി. ഇവർ പിന്നീട് രാജ്യസഭ അംഗവുമായി. ഒന്നും രണ്ടും നിയമസഭകളിൽ കുന്ദമംഗലം എം.എൽ.എ ആയിരുന്ന ലീല, മുൻ മന്ത്രിയും കോൺഗ്രസ് നേതാവുയിരുന്ന കെ.എ. ദാമോദര മേനോനെയാണ് വിവാഹം ചെയ്തത്.
1987ൽ പാലക്കാട് നിയമസഭ മണ്ഡലത്തിൽ, സ്വതന്ത്ര സ്ഥാനാർഥി സി.എം. സുന്ദരത്തിനെതിരെ സി.പി.എമ്മിലെ ഗിരിജ സുരേന്ദ്രൻ മത്സരിെച്ചങ്കിലും പരാജയപ്പെട്ടു. 1996ലാണ് ഇടതുപക്ഷത്തുനിന്ന് ആദ്യ വനിത എം.എൽ.എ വിജയിക്കുന്നത്. ശ്രീകൃഷ്ണപുരം മണ്ഡലത്തിൽ കോൺഗ്രസ് നേതാവ് പി. ബാലനെതിരെ പാലക്കാട് കുന്നത്തൂർമേട് സ്വദേശിനിയായ ഗിരിജ സുരേന്ദ്രൻ അട്ടിമറി വിജയം നേടി.
2001ൽ ഗിരിജ സുരേന്ദ്രൻ ഇൗ മണ്ഡലത്തിൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 21 വോട്ടിെൻറ മാത്രം ഭൂരിപക്ഷത്തിന് മുൻ എം.പിയും കോൺഗ്രസ് നേതാവുമായിരുന്ന വി.എസ്. വിജയരാഘവനെയാണ് ഗിരിജ പരാജയപ്പെടുത്തിയത്. സാമൂഹികക്ഷേമ ബോർഡ് ചെയർപേഴ്സനായും ഗിരിജ സുരേന്ദ്രൻ പ്രവർത്തിച്ചു. മഹിള അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗവും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു.
2006ൽ സി.പി.എമ്മിലെ കെ.എസ്. സലീഖയാണ് ശ്രീകൃഷ്ണപുരത്തുനിന്ന് വിജയിച്ചത്. മണ്ഡല പുനഃക്രമീകരണത്തിനുശേഷം 2011ൽ നടന്ന തെരഞ്ഞെടുപ്പിൽ കെ.എസ്. സലീഖ ഷൊർണൂരിൽനിന്ന് വീണ്ടും എം.എൽ.എയായി. പഴയലെക്കിടി സ്വദേശിനിയായ കെ.എസ്. സലീഖ ജില്ല പഞ്ചായത്ത് അംഗം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.കഴിഞ്ഞ തവണ ഒറ്റപ്പാലത്ത് കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാനും പാലക്കാട് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രനും തൃത്താലയിൽ സി.പി.എമ്മിലെ സുബൈദ ഇസ്ഹാഖും മത്സരരംഗത്ത് ഉണ്ടായിരുെന്നങ്കിലും വിജയംകണ്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.