ബുദ്ധിമുട്ടിനേക്കാൾ ഇൗ കാക്കിയിൽ അഭിമാനം
text_fieldsമലപ്പുറം: എത്ര മണിക്കൂറുകൾ ഡ്യൂട്ടി ചെയ്യേണ്ടി വന്നാലും ബുദ്ധിമുട്ടുകൾക്കപ്പുറം വനിത പൊലീസുകാർ തങ്ങളുടെ േജാലിയിൽ അഭിമാനം കാണുന്നവരാണ്. മറ്റ് ജോലികൾ േപാലെ കൃത്യസമയമോ പരിധിയോ ഷിഫ്റ്റ് സമ്പ്രദായമോ സേനയിൽ സാധ്യമല്ല. കുടുംബവും ജോലിയും ഒന്നിച്ചു കൊണ്ടുപോകാൻ ഭൂരിഭാഗം പേരും നന്നായി കഷ്ടപ്പെടുന്നുണ്ട്.
മിക്കവരും പഠിക്കുന്ന കാലത്ത് എൻ.സി.സിയിലും സ്കൗട്ട്സ് ആൻഡ് ഗൈഡ്സിലും പ്രവർത്തിച്ചവരായതിനാൽ കാക്കി സ്വപ്നമായി മാറി. മറ്റ് തസ്തികകളിൽ ജോലി ലഭിക്കുേമ്പാൾ നിർത്തിപ്പോകുന്നവരുടെ എണ്ണവും കുറവല്ല. സർക്കാർ ജോലിയെന്ന സ്വപ്നവുമായി എത്തിയവർ ആദ്യകാലത്ത് നന്നായി ബുദ്ധിമുട്ടിയിരുന്നെങ്കിലും ഇപ്പോൾ പൊരുത്തപ്പെട്ടു. സേനയിൽ അംഗബലം വർധിച്ചതോടെ ജോലിസമയം താരതമ്യേന കുറഞ്ഞിട്ടുണ്ട്.
ഡ്യൂട്ടിക്കിറങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും കാണാത്തതിനാൽ ഭർത്താവ് അന്വേഷിച്ച് സ്റ്റേഷനിലെത്തിയ കഥയാണ് മലപ്പുറം എസ്.െഎ എം. ദേവിക്ക് പറയാനുള്ളത്. ‘അന്നൊന്നും ഇതുേപാലെ മൊബൈൽ ഫോണൊന്നും ഇല്ലേല്ലാ. കുടുംബത്തിനൊപ്പം കല്യാണത്തിനോ മറ്റോ പോകാനുണ്ടെങ്കിൽ നമ്മളെയും കാത്തുനിന്ന് വീട്ടുകാർ മുഷിയും. ഇറങ്ങാൻ നേരത്താണ് അടുത്ത ഡ്യൂട്ടി വരിക. വിളിച്ച് കാര്യം പറയാനും മാർഗമില്ല. രണ്ട് ദിവസം കഴിഞ്ഞാണ് പിന്നെ വീട്ടിലെത്തുക. 27 വർഷം സർവിസുള്ള ‘ദേവി സാർ’ പറഞ്ഞുനിർത്തുേമ്പാൾ പുതിയതലമുറയിലെ സിവിൽ പൊലീസ് ഒാഫിസർമാരായ ബിന്ദുവിനും ശ്യാമക്കും കൗതുകം. വിേശഷ ദിവസങ്ങളിലും ആഘോഷങ്ങൾക്കും ഇപ്പോഴും പൊലീസുകാർക്ക് പെങ്കടുക്കാനാകാറില്ല.
ബന്ധുക്കളോ അയൽക്കാരോ മരിച്ചാലും പൊലീസുകാർ ഡ്യൂട്ടിയിൽ കുടുങ്ങും. സാരി യൂനിഫോമായിരുന്ന കാലത്ത് വസ്ത്രം മാറാൻ പോലും സൗകര്യമുണ്ടായിരുന്നില്ലെങ്കിൽ ഇന്ന് ആ സ്ഥിതിയൊക്കെ മാറി. മാനസിക സമ്മർദവും ഉറക്കക്കുറവിെൻറ അസ്വസ്ഥതകളും ഉള്ളവർക്ക് ജോലി കളയുകയല്ലാതെ മറ്റ് മാർഗമില്ല. ആവശ്യത്തിന് അവധിയുണ്ടെങ്കിലും പലർക്കും എടുക്കാനാവാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.