Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightഒരിടത്തൊരു...

ഒരിടത്തൊരു പന്തൊരുത്തി

text_fields
bookmark_border
v.m-priya
cancel

മൂന്നുപതിറ്റാണ്ട് മുമ്പാണ്. കൃത്യമായി പറഞ്ഞാൽ 1990ലെ ഫുട്ബാൾ ലോകകപ്പ്. എഡ്വാർ‍ഡോ ബെനറ്റോയും ഗിയാനാ നന്നിനിയും േചർന്നൊരുക്കിയ ‘ടു ബി നമ്പർ വൺ’ എന്ന പാട്ടിനൊപ്പം നൃത്തംവെക്കുന്ന ഇറ്റാലിയൻ ഗാലറികൾ. ഡീഗോ മറഡോണയും ലോതർ മത്തേ വൂസും സാൽവത്തോറെ ഷില്ലാച്ചിയും കളം വാഴുന്നു. കണ്ണൂർ പഴയങ്ങാടിയിലെ വീട്ടിലൊരു കൊച്ചു പെൺകുട്ടി കൗതുകത്തോടെയി രുന്ന് കളി കാണുകയാണ്. ഫുട്ബാളിനെപ്പറ്റിയൊന്നും വലിയ ധാരണയില്ല. ലോകകപ്പാണെന്ന് മാത്രം അറിയാം. അന്ന് ശ്രദ്ധിച് ച താരങ്ങളിൽ ഒരാളുടെ പേര് മനസ്സിൽ തങ്ങി നിന്നു, ഇറ്റലിയുടെ റോബർട്ടോ ബാജിയോ. അച്ഛ​​െൻറയും അമ്മാവന്മാരുടെയും അരി കിലിരുന്ന് ഉറക്കം തൂങ്ങിയും കളി കണ്ടുമിരുന്ന അവൾ വലിയൊരു താരമാവുമെന്ന് ആരും സ്വപ്നത്തിൽപോലും ചിന്തിച്ചിട്ട ുണ്ടാവില്ല. വനിത ഫുട്ബാളിൽ കേരളത്തെ നയിക്കുകയും അണ്ടർ^19 ദേശീയ ടീമിനെയുൾപ്പെടെ പരിശീലിപ്പിക്കുകയും ചെയ്ത പി.വി . പ്രിയ, മൂന്നാഴ്ച മുമ്പ് ഇന്ത്യൻ വിമൻസ് ലീഗിൽ ഗോകുലം കേരള എഫ്.സിയെ ജേതാക്കളാക്കിയിരിക്കുന്നു.

സമ്മർ കോച ്ചിങ് ക്യാമ്പിലെ
‘പത്രാസുകാരി’

15 വയസ്സുവരെ കണ്ടുമാത്രം പരിചയമുള്ള കളിയായിരുന്നു പ്രിയക്ക് ഫുട്ബാൾ. വ ോളിബാളാണ് നാട്ടിലെ പ്രിയപ്പെട്ട ഇനം. വീട്ടിൽതന്നെ കൂടെക്കളിക്കാൻ കുട്ടികളുള്ളതുകൊണ്ട് ചെറുപ്പത്തിൽ അയൽവീട് ടിലേക്കുപോലും പോവാറില്ലായിരുന്നു. വെങ്ങര എൽ.പി സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസ കാലത്ത് ഓട്ടമത്സരത്തിൽ പങ്കെടു ത്തത് ചെറിയ ഓർമയുണ്ട്. പ്രിയദർശിനി യു.പി സ്കൂളിലായിരുന്നു അഞ്ചുമുതൽ ഏഴുവരെ. അവിടെയുമില്ല ഫിസിക്കൽ എജുക്കേഷൻ ടീച്ചർ. പ്യൂൺ ദാമോദരേട്ടനാണ് കുട്ടികളെ ഓട്ടത്തിലും ചാട്ടത്തിലുമൊക്കെ പങ്കെടുപ്പിക്കുക. കൂട്ടുകാരേക്കാൾ ലേശം പൊക്കക്കൂടുതലുണ്ടായിരുന്നു പ്രിയക്ക്. മാടായി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെത്തിയപ്പോഴും

കാലിൽ പന്തില്ലായിരുന്നു.
1994ലെ ലോകകപ്പ് ഫൈനൽ നടക്കുകയാണ്. അന്നുവരെ ഹീറോ ആയിരുന്ന റോബർട്ടോ ബാജിയോ കരഞ്ഞുകൊണ്ടാണ് മൈതാനം വിട്ടത്. ബാജിയോയുടെ പെനൽറ്റി കിക്ക് പുറത്തേക്കുപറന്നത് ബ്രസീലിന് കപ്പും കൊടുത്തായിരുന്നു. പിറ്റേന്ന് സ്കൂളിലെത്തി കൂട്ടുകാരോട് ഇതേപ്പറ്റി പറയണമെന്ന് ചിന്തിച്ചതുപോലുമില്ല. ഗേൾസ് സ്കൂളാണ്. പെൺകുട്ടികൾ ഫുട്ബാളുമായി ഒരു നീക്കുപോക്കിനും തയാറല്ലാത്ത കാലം. മാടായി കോഓപറേറ്റിവ് കോളജിലായിരുന്നു പ്രീഡിഗ്രി. ചാത്തുക്കുട്ടി സാറി​​െൻറ നേതൃത്വത്തിൽ കോളജിൽ ഹാൻഡ്ബാൾ ടീമുണ്ടായിരുന്നു. സീനിയേഴ്സ് കളിക്കുന്നതുകണ്ടപ്പോൾ പ്രിയക്ക് ഹാൻഡ്ബാളിനോട് കമ്പം. ടീമിൽ ചേർന്നു. കളി മികവ് ജില്ല ടീമിലുമെത്തിച്ചു. കോട്ടയത്തു നടന്ന സംസ്ഥാന ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിൽ കളിച്ചു.

ഗോവൻ ഡിഫൻസിലായിരുന്നു അച്ഛൻ പ്രഭാകരൻ. നേരത്തേത​െന്ന വി.ആർ.എസ് എടുത്ത്​ കൃഷിപ്പണിയൊക്കെയായി വീട്ടിൽകൂടിയതാണ്. ഗോവൻ ഡിഫൻസ് ഫുട്ബാൾ ടീമിൽ കളിച്ചിട്ടുണ്ട്. പ്രിയക്ക്​ സ്പോർട്സിൽ താൽപര്യമുണ്ടെന്നറിഞ്ഞതോടെ അച്ഛനും ഫുട്ബാളിനെപ്പറ്റി സംസാരിക്കാൻ തുടങ്ങി. കണ്ണൂരിൽ പെൺകുട്ടികൾക്കായി പൊലീസ് മൈതാനത്ത് ഫുട്ബാൾ സമ്മർ കോച്ചിങ് ക്യാമ്പ് നടക്കുന്ന പത്രവാർത്ത ശ്രദ്ധയിൽപ്പെട്ടപ്പോൾ കൊണ്ടുപോയി. വേറെ കായിക ഇനങ്ങളിൽ പരിചയമുള്ളവർക്ക് മുൻഗണനയുണ്ടെന്ന് പറഞ്ഞിരുന്നു. എം.ആർ.സി. കൃഷ്ണനായിരുന്നു ക്യാമ്പി​​െൻറ നേതൃത്വം. വലിയ വീട്ടിലെ കുട്ടിയാണ് പ്രിയ. ക്യാമ്പിൽ ചേരാൻ വന്നതുതന്നെ കിറ്റും കൊണ്ടാണ്. ബൂട്ടും ജഴ്സിയും കണ്ട് മറ്റു കുട്ടികൾ കൗതുകത്തോടെ നോക്കി. വിങ് ബാക്കായാണ് കളിപ്പിച്ചത്. വേനലവധി കഴിഞ്ഞ് സ്കൂൾ തുറന്നതോടെ അവധി ദിവസങ്ങളിൽ മാത്രമായി ക്യാമ്പ്. പഴയങ്ങാടിയിൽനിന്ന് ഒരു മണിക്കൂർ ബസ് യാത്രയുണ്ട്.

ദേശീയതലത്തിൽ പ്രവർത്തിച്ചിരുന്ന വിമൻ ഫുട്ബാൾ അസോസിയേഷനുമായി കൃഷ്ണൻ സാറിന് ബന്ധമുണ്ടായിരുന്നു. ക്യാമ്പ് തുടങ്ങി ആറുമാസം പിന്നിട്ടപ്പോൾ ബിഹാറിൽ ഓൾ ഇന്ത്യ സബ് ജൂനിയർ നാഷനൽ ചാമ്പ്യൻഷിപ് വന്നു. കേരളത്തിൽനിന്ന് ടീമുമായി കൃഷ്ണൻ സാർ ബിഹാറിലേക്ക്. പ്രിയയുടെ ആദ്യ ഉത്തരേന്ത്യൻ യാത്ര. കണ്ണൂരിൽ നിന്ന് പ്രീത, നിഷ, കോട്ടയത്തുനിന്ന് റിനി സാമുവൽ, വയനാട്ടുകാരായ മിനി, ഡാർലി, ട്രേസ്യ തുടങ്ങിയവരുണ്ടായിരുന്നു. യാത്രയടക്കം ഒരു മാസത്തെ ടൂർ. സെമി ഫൈനലിൽ ബംഗാളിനോട് തോറ്റ് മടങ്ങി. കൃഷ്ണൻ സാർ പിന്നീട് അധികനാൾ രംഗത്ത് തുടർന്നില്ല. തന്നിലെ ഫുട്ബാൾ താരത്തെ തിരിച്ചറിഞ്ഞതിന് അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്ന് പ്രിയ. സമ്മർ കോച്ചിങ് ക്യാമ്പ് തുടങ്ങി ഒരു മാസത്തിനകം പ്രദർശന മത്സരത്തിന് ഇറക്കിയിരുന്നു. കൂട്ടുകാർ പലരും പേടിച്ച് വിറച്ചിരിക്കുമ്പോൾ വളരെ കൂളായാണ് ഇറങ്ങിയത്. അച്ചടക്കത്തി​​െൻറ കാര്യത്തിൽ കർക്കശക്കാരനായിരുന്നു കോച്ച്. കളി കഴിഞ്ഞയുടനെ ബൂട്ട് ക്ലീൻ ചെയ്യാൻ പറയും. പിന്നീടുള്ള കാലവും ഈ സ്വഭാവം പിന്തുടർന്നു.

കളിച്ചും കളിപ്പിച്ചും
ഇവിടെ വരെ

പ്രാദേശിക സെവൻസ് ഫുട്ബാൾ ടൂർണമ​െൻറിൽ വനിത മത്സരങ്ങൾ ഒഴിച്ചുകൂടാനാവാത്ത കാലമുണ്ടായിരുന്നു. സെമി ഫൈനലിനോ ഫൈനലിനോ ഇടക്ക് പ്രദർശന മത്സരങ്ങൾ. കൃഷ്ണൻ സാർ കോച്ചിങ് നിർത്തിയെങ്കിലും പ്രിയയും പ്രീതയും നിഷയും പ്രാക്ടീസ് തുടർന്നു. മൂന്ന് കൊല്ലത്തിനി​െട വയനാട്ടിലടക്കം നിരവധി സെവൻസ് പ്രദർശന മത്സരങ്ങളിൽ മൂവരും ഇറങ്ങി. കണ്ണൂർ കൃഷ്ണ മേനോൻ വിമൻസ് കോളജിലെ ബി.എ മലയാളം വിദ്യാർഥിനിയായിരുന്നു പ്രിയ. കോളജിൽ ഫുട്ബാൾ ടീമുണ്ടായിരുന്നു. കണ്ണൂർ, വയനാട്, കോഴിക്കോട്, എറണാകുളം, പത്തനംതിട്ട ജില്ലകളുടെയെല്ലാം ജഴ്സിയിൽ സംസ്ഥാന മത്സരങ്ങൾ കളിക്കാൻ അവസരമുണ്ടായി. ആദ്യത്തെ സീനിയർ നാഷനൽ ചാമ്പ്യൻഷിപ്​ ഷില്ലോങ്ങിലായിരുന്നു. ആൻഡ്രൂസ് കോച്ചിന് കീഴിലാണ് കളിച്ചത്. തുടർന്ന് രാജപ്പൻ, രഞ്ജി ജേക്കബ്, ജ്യോതിലാൽ, മുരുകേശ് തുടങ്ങിയവരും പരിശീലകരായെത്തി. ജീവിതത്തിലെ ആദ്യത്തെയും ഒരുപക്ഷേ, അവസാനത്തെയും വനിത പരിശീലക 2001ലെ പഞ്ചാബ് ദേശീയ ഗെയിംസിലായിരുന്നു. ദീപ എന്നാണ് അവരുടെ പേര്. മണിപ്പൂരും ഗോവയും ബംഗാളും കത്തിനിന്ന നാളുകൾ. 1998 മുതൽ 2009 വരെ പ്രിയ സീനിയർ നാഷനൽസ് കളിച്ചു. 2009ൽ തമിഴ്നാട്ടിലെ ട്രിച്ചിയിൽ നടന്ന ടൂർണമ​െൻറിൽ കേരളത്തി​​െൻറ നായിക. എം.എ മലയാളത്തിന് തലശ്ശേരി ബ്രണ്ണൻ കോളജിൽ ചേർന്നിരുന്നെങ്കിലും സ്പോർട്സിന് പ്രാമുഖ്യം കൊടുക്കാനായി കാലിക്കറ്റ് സർവകലാശാല കാമ്പസിലെത്തി എം.പി.എഡ് വിദ്യാർഥിനിയായി. 2006ൽ പട്യാല നാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽനിന്ന് ഡിപ്ലോമയെടുത്തു. കോച്ചിങ്ങിൽ സി ലൈസൻസ് സർട്ടിഫിക്കറ്റും ലഭിച്ചിരുന്നു. കാലിക്കറ്റിൽനിന്ന് എം.ഫിലും പൂർത്തിയാക്കി 2007ൽ ഇവിടുത്തെ ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്​മ​െൻറിൽ ​െഗസ്​റ്റ്​ ​െലക്ചററായി ജോലി തുടങ്ങി. പഠിപ്പിച്ച അധ്യാപകർക്കൊപ്പമായിരുന്നു ജോലി. ഡിപ്പാർട്​മ​െൻറിൽ വനിത ടീം വന്നു. ഇടക്ക് ആൺകുട്ടികളെയും പരിശീലിപ്പിച്ചു. സീനിയർ നാഷനൽസ് കളിച്ചുകൊണ്ടിരിക്കെത്തന്നെയായിരുന്നു ഇതെല്ലാം. 2010ൽ ബി ലൈസൻസെടുത്തു.

2010ലെ സീനിയർ നാഷനൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനിരിക്കേ തികച്ചും അപ്രതീക്ഷിതമായി ഇന്ത്യൻ വനിത സബ് ജൂനിയർ ക്യാമ്പിൽനിന്ന് വിളിയെത്തി. അസി. കോച്ചായിട്ടായിരുന്നു ക്ഷണം. ആകെ ആശയക്കുഴപ്പം. ബംഗാളിൽനിന്നുള്ള അനിത സർക്കാരായിരുന്നു ഹെഡ് കോച്ച്. അധ്യാപകരുടെയും കുടുംബാംഗങ്ങളുടെയും പ്രേരണയിൽ തിരുവനന്തപുരത്തേക്ക്. എൽ.എൻ.സി.പി.ഇയിലാണ് സബ് ജൂനിയർ വനിത ടീമി​​െൻറ ക്യാമ്പ്. അവിടെയെത്തിയിട്ടും മനസ്സിന് ചാഞ്ചാട്ടം. സീനിയർ നാഷനൽസ് കളിച്ചാലോയെന്ന ചിന്ത. യാദൃശ്ചികമെന്നോണം ഒരു സംഭവമുണ്ടായി. വർഷങ്ങൾക്കുമുമ്പ് ആദ്യമായി സീനിയർ നാഷനൽസ് കളിക്കാൻ കേരള ടീമിൽ കിട്ടിയപ്പോൾ വേണ്ടെന്നുവെച്ച് നാട്ടിലേക്ക് മടങ്ങാനാണ് പ്രിയക്ക് തോന്നിയത്. അതിന് കാരണമുണ്ടായിരുന്നു. കൂടെ വന്നവർക്കാർക്കും സെലക്​ഷനില്ല. അന്ന് അടുത്തുവന്ന്, അവിവേകം കാണിക്കരുതെന്ന് പറഞ്ഞ പ്രദീപ് ദത്ത സാർ ഇതാ ഇപ്രാവശ്യവും ഉപദേശവുമായെത്തിയിരിക്കുന്നു. സീനിയർ നാഷനൽസ് കുറേ കളിച്ചതല്ലേ, ഒന്നും സംശ‍യിക്കാതെ സബ് ജൂനിയർ ഇന്ത്യൻ ടീമി​​െൻറ കൂടെ പോവാൻ.

2011ലും വനിത സബ് ജൂനിയർ ഇന്ത്യൻ ടീമി​​െൻറ സഹ പരിശീലകയായി. 2012 മുതൽ ഹെഡ് കോച്ച്. ’12, ’13, ’14 വർഷങ്ങളിൽ ശ്രീലങ്കയിൽ എ.എഫ്.സി സൗത്ത് സെൻട്രൽ ചാമ്പ്യൻഷിപ്. രണ്ടുതവണ ഇന്ത്യ ജേതാക്കൾ. ’14ൽ റണ്ണേഴ്സ്അപ്പും. 2013ൽ ഇന്ത്യയുടെ വനിത അണ്ടർ 19 ടീം സഹപരിശീലകയായി. 2015ൽ മുഖ്യപരിശീലക. 2016ലെ എ.എഫ്.സി സൗത്ത് സെൻട്രൽ ചാമ്പ്യൻഷിപ്പിലും സബ് ജൂനിയർ ടീമിനെ പരിശീലിപ്പിച്ച് ഫൈനൽ വരെയെത്തിച്ചു. 2012ൽ കണ്ണൂർ സ്പോർട്സ് ഡിവിഷനിൽ ഫിസിക്കൽ എജുക്കേഷൻ ടീച്ചറായി ജോലി‍യിൽ പ്രവേശിച്ചു. വർക്കിങ് അറേഞ്ച്മ​െൻറിലായിരുന്നു ടീമുകളെ പരിശീലിപ്പിച്ചുകൊണ്ടിരുന്നത്. 2014ൽ കേരളത്തിൽനിന്ന് കോച്ചിങ് എ ലൈസൻസ് നേടുന്ന ആദ്യ വനിതയായി. 2018ൽ വനിത ഐ ലീഗിൽ അരങ്ങേറിയ ഗോകുലം എഫ്.സിയെയും പരിശീലിപ്പിച്ചു. സബ് ജൂനിയർ, അണ്ടർ^19 ടീമുകളെ പരിശീലിപ്പിച്ച കാലത്തെ പരിചയം ഗോകുലത്തിൽ ഉപയോഗപ്പെടുത്താനായി. മണിപ്പൂരിൽനിന്ന് ദയാദേവി, കാഷ്മിന, രഞ്ജന, സിക്കിമി​​െൻറ ലാക്കോസ് ബൂട്ടിയ, ഡൽഹിയിടെ ലാലിമ, ഹരിയാനയുടെ സഞ്ജു തുടങ്ങിയവരെ വിവിധ സീസണുകളിൽ ഗോകുലം ടീമിലേക്ക് കൊണ്ടുവന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 14ന് ക്രിഫ്സ എഫ്.സിയെ രണ്ടിനെതിരെ മൂന്നു ഗോളിന് വീഴ്ത്തി പ്രിയ പരിശീലിപ്പിച്ച ഗോകുലം സംഘം വനിത ഐ ലീഗിൽ കിരീടം ചൂടി.

അപ്രിയ വർത്തമാനങ്ങൾ
കണ്ണൂർ സ്പോർട്സ് ഡിവിഷനിൽ കോച്ചാണ് പ്രിയ ഇപ്പോഴും. രാവിലെയും വൈകീട്ടും പരിശീലനം. ഫുട്ബാളിൽ പെൺകുട്ടികൾക്ക് മേൽവിലാസമുണ്ടാക്കിയെടുക്കുക എളുപ്പമല്ലെന്ന് പ്രിയ. പ്രതിഭ ഉണ്ടായാൽ മാത്രം പോരാ, ക്ഷമയോടെ ദീർഘകാലം രംഗത്ത് തുടരണം. മുൻകാലങ്ങളെ അപേക്ഷിച്ച് സ്കൂൾതലംതൊട്ട​ു തന്നെ ടൂർണമ​െൻറുകളുണ്ട്. സ്കൂൾ നാഷനൽസിൽ അണ്ടർ 14, 17, 19 മത്സരങ്ങളുണ്ടെങ്കിലും അണ്ടർ^19 പെൺകുട്ടികളെ മാത്രമാണ് കൊണ്ടുപോവുന്നത്. ചെറിയ പ്രായത്തിലെ ടൂർണമ​െൻറുകൾ കളിപ്പിച്ചുവേണം തുടങ്ങാൻ. വേരിലാണ് വെള്ളമൊഴിക്കേണ്ടത്. കടക്ക് ഒഴിച്ചിട്ട് കാര്യമില്ലെന്ന് എന്നാണിനി നമ്മെ ഭരിക്കുന്നവർ മനസ്സിലാക്കുകയെന്ന് പ്രിയ ചോദിക്കുന്നു.

മലബാർ മേഖലയിൽ ഹോസ്​റ്റൽ സൗകര്യത്തോടെ പെൺകുട്ടികളെ പരിശീലിപ്പിക്കാനൊരു കേന്ദ്രം തുടങ്ങാൻ സർക്കാറുകൾക്ക് കഴിഞ്ഞിട്ടില്ല, ഫുട്ബാൾ ടീമുകളിലെ ഭൂരിഭാഗം കുട്ടികളും ഇവിടെനിന്നായിട്ടുപോലും. തിരുവല്ലയിലും ഇരിങ്ങാലക്കുടയിലും മാത്രമാണ് സ്പോർട്സ് ഹോസ്​റ്റലുകളുള്ളത്. പെൺകുട്ടികൾ ഈ രംഗത്തേക്ക് കടന്നുവരാൻ മടിക്കുന്നതിനും പെട്ടെന്ന് പിൻവാങ്ങുന്നതിനും പിന്നിൽ ഇങ്ങനെയൊരു സത്യംകൂടിയുണ്ട്. കാലിക്കറ്റ് സർവകലാശാല മാത്രമാണ് സ്ഥിരമായി വനിത ടീമിനെ കളിപ്പിക്കുന്നത്. എം.ജിയും കണ്ണൂരും ഇടക്കിടെ വന്നുപോവും. കുറച്ചുകാലമായി കേരള സർവകലാശാലക്ക് ടീമില്ല. കാര്യങ്ങൾ ഇത്തരത്തിലാണെങ്കിൽ കേരളത്തിൽ എങ്ങനെ ഫുട്ബാൾ വളരാനാണെന്ന് പ്രിയ. മലയാളിക്ക് ലാഭേച്ഛയാണ് എല്ലാത്തിലും. കളിച്ചാൽ എന്താണ് കിട്ടുകയെന്നാണ് നോക്കുക. മറ്റേതെങ്കിലും ഗെ‍യിമിന് വിട്ടാൽ പെട്ടെന്ന് ജോലി നേടാമെന്ന മോഹം.

പ്രിയയെ സംബന്ധിച്ച് ഫുട്ബാളാണ് ജീവിതം. കളിക്കുമ്പോഴും കളിപ്പിക്കുമ്പോഴും നൂറുശതമാനം ആത്മാർഥത കാണിക്കാൻ ശ്രമിക്കും. മൈതാനങ്ങളിൽനിന്ന് മൈതാനങ്ങളിലേക്കുള്ള ഓട്ടത്തിനിടെ ഒഴിവുസമയം വളരെ കുറവാണ്. വീണുകിട്ടുന്ന സമയം ഇൻറർനെറ്റിനും സമൂഹ മാധ്യമങ്ങൾക്കും സമർപ്പിക്കാതെ പുസ്തകങ്ങൾ വായിക്കാനിരിക്കും. ടി.വിയിൽ കളികാണും. അച്ഛൻ പ്രഭാകരനും അമ്മ സുനീതിയുമാണ് വീട്ടിലുള്ളത്. സഹോദരൻ പ്രസൂൺ വിദേശത്താണ്. പ്രഫഷനൽ ടീമായ ഗോകുലത്തെയും സ്പോർട്സ് ഡിവിഷനിലെ സാധാരണ കുട്ടികളെയും ഒരുപോലെ കൈകാര്യം ചെയ്യാൻ കഴിയുന്നതിലാണ് പ്രിയയെന്ന പരിശീലകയുടെ വിജയം. അവരെ വലിയ താരങ്ങളാക്കുക മാത്രമല്ല, നല്ല മനുഷ്യരാക്കുക എന്ന ചിന്തകൂടി ചേരുമ്പോൾ അത്രമേൽ പ്രിയമുള്ളതാവുകയാണ് ജീവിതം.
l

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsLifestyle NewsWomens day 2020P.V Priya
News Summary - Womens Day 2020-Lifestyle
Next Story