പലഹാരങ്ങളുമായി എത്തുന്ന എഴുത്തുകാരി
text_fieldsഷാർജ: ഷാർജയിലെ അക്ഷരോത്സവത്തിനെത്തുന്ന പുസ്തകപ്രേമികൾക്ക് പലഹാരവും ചായയും നൽകുന്നതിൽ സന്തോഷം കണ്ടെത്തുകയാണ് പ്രവാസി എഴുത്തുകാരി. പൊന്നാനി സ്വദേശിയായ ബബിത ഷാജിയാണ് ദിവസവും ഷാർജ അന്താരാഷ്ട്ര പുസ്ത മേളയിൽ കൂട്ടുകാരായ എഴുത്തുകാർക്ക് വിരുന്നൊരുക്കുന്നത്.
വർഷങ്ങളായി ബബിത ഈ സൽക്കാരം പതിവാക്കിയിട്ട്. ചായയും കടിയും ഒരുക്കുന്ന പണി രാവിലെ തുടങ്ങും. ചായയോടൊപ്പം പരിപ്പുവടയായും പഴംപൊരിയായും വ്യത്യസ്ത പലഹാരങ്ങൾ കരുതിയാണ് ബബിത എല്ലാ ദിനവും ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന പുസ്തകമേളക്ക് എത്തുന്നത്.
പുസ്തകമേളയിൽ തിരക്കൊഴിഞ്ഞ സമയങ്ങളിൽ വിഭവങ്ങൾ പ്രിയപ്പെട്ടവർക്ക് വിതരണം ചെയ്യും. പ്രവാസ ലോകത്തെ എഴുത്തുകാരുടെ കൂട്ടായ്മയായ അക്ഷരക്കൂട്ടത്തിന്റെ അണിയറ പ്രവർത്തകരുടെ അകമഴിഞ്ഞ പ്രോത്സാഹനവും ബബിതക്ക് വലിയ ആവേശമാണ്.
നല്ലൊരു പാചകക്കാരി കൂടിയാണ് ഇവർ. മസറ എന്ന പേരിൽ കഥാസമാഹാരം പുറത്തിറക്കിയിട്ടുണ്ട് ബബിത ഷാജി. മികച്ച ഒരു സംരംഭക കൂടിയാണ് ബബിത. എഴുത്തുകാരനായ ഷാജി ഹനീഫാണ് ഭർത്താവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.