ദേശീയ നിയമ സർവകലാശാലയിൽ യമുനക്ക് 18 പൊന്നിൻ തിളക്കം
text_fieldsബംഗളൂരു: ദേശീയ നിയമ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ അപൂർവ നേട്ടവുമായി മലയാളി പെൺകുട്ടി. എറണാകുളം തൃപ്പൂണിത്തുറ ഉദയംപേരൂർ സ്വദേശിനി യമുന മേനോനാണ് 18 സ്വർണ മെഡലുകൾ വാരിക്കൂട്ടിയത്. നാഷനല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ യൂനിവേഴ്‌സിറ്റി (എന്‍.എല്‍.എസ്.ഐ.യു) ബംഗളൂരു സെൻററിന് കീഴിലാണ് യമുനയുടെ നേട്ടം.
വിവിധ വിഷയങ്ങളിലും കാറ്റഗറികളിലുമായി മികച്ച പ്രകടനത്തിന് ബിരുദദാന ചടങ്ങിൽ വിതരണം ചെയ്യുന്ന 38 സ്വർണ മെഡലുകളിൽ ബി.എ. എല്‍.എല്‍.ബി. ഒന്നാം റാങ്കിന് പുറമെ മികച്ച വിദ്യാർഥിനി ഉള്‍പ്പെടെയുള്ള മെഡലുകളാണ് യമുന സ്വന്തമാക്കിയത്.
നേരത്തേ വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്കും യമുന അര്‍ഹയായിരുന്നു. നിയമമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന െഎ.ഡി.െഎ.എ കേരള ഘടകവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന യമുന െഎ.ഡി.െഎ.എ ട്രസ്റ്റിെൻറ സജീവ പ്രവര്‍ത്തകയുമാണ്. ഇന്ത്യൻ േജണൽ ഒാഫ് ഇൻറർനാഷനൽ ഇക്കണോമിക് ലോയുടെ എഡിറ്റർ ഇൻ ചീഫായി പ്രവർത്തിച്ചിരുന്നു.
തമിഴ്നാട് സർക്കാറിെൻറ സുമംഗലി പദ്ധതിയുമായി ബന്ധപ്പെട്ട ചൂഷണം സംബന്ധിച്ച് യമുനയുടെ ശ്രദ്ധേയ റിപ്പോർട്ട് കേംബ്രിജ് ലോ റിവ്യൂവിൽ പ്രസിദ്ധീകരിച്ചിരുന്നു. കേംബ്രിജ് സർവകലാശാലക്ക് കീഴിലെ ട്രിനിറ്റി കോളജിൽ ഉപരിപഠനത്തിന് ചേരാനിരിക്കുകയാണ് യമുന.
സർവകലാശാലയുടെ 28ാമത് ബിരുദദാന ചടങ്ങ് കോവിഡ് മൂലം ഒാൺലൈനായി ഞായറാഴ്ച നടന്നു. ജെ.എന്‍.യു.വിലെ സെൻറര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ലോ ആന്‍ഡ് ഗവര്‍ണന്‍സ് പ്രഫസർ നീരജ ഗോപാല്‍ ജയാല്‍ മുഖ്യാതിഥിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.