സെക്യൂരിറ്റി ബ്യൂറോയിലെ ആദ്യ വനിതയായി യാസി
text_fieldsഇന്ത്യൻ എംബസികൾക്ക് സുരക്ഷയൊരുക്കുന്ന ബ്യൂറോ ഓഫ് സെക്യൂരിറ്റിയിലെ ആദ്യ വനിതയായി കേരള പൊലീസിലെ വൈ.എസ്. യാസി. തിരുവനന്തപുരം മേനംകുളത്തെ വനിതാ പൊലീസ് ബറ്റാലിയനിലെ ഹെഡ് കോൺസ്റ്റബിളായ യാസി മൂന്നുവർഷത്തെ െഡപ്യൂട്ടേഷൻ നിയമനത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് സെക്യൂരിറ്റിയിലെത്തുന്നത്. പാലോട് ഇലവുപാലം വൈ.എസ് മൻസിലിലാണ് താമസം.
ഇന്ത്യയിലെ വിവിധ സേനകളിൽ നിന്നുള്ളവരെയാണ് ബ്യൂറോ ഓഫ് സെക്യൂരിറ്റിയിലേക്ക് ക്ഷണിക്കുന്നത്. യോഗ്യതയുള്ളവരെ അതത് സേനകളിലെ തെരഞ്ഞെടുക്കൽ നടപടികൾക്കുശേഷം വിദേശകാര്യ മന്ത്രാലയത്തിലേക്കയക്കും.
തുടർന്നുള്ള അഭിമുഖത്തിൽ വിജയിക്കുന്നവരാണ് സേനയിൽ ഉൾപ്പെടുന്നത്. 2020ൽ തെരഞ്ഞെടുക്കപ്പെട്ട 20 പേരടങ്ങുന്ന ലിസ്റ്റിൽ കേരളത്തിൽ നിന്നുള്ള ഏക ഉദ്യോഗസ്ഥയും യാസി തന്നെ. ഫെബ്രുവരിയിൽ ജോലിയിൽ പ്രവേശിച്ചെങ്കിലും കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ വിദേശത്തേക്ക് പോകാനായില്ല. നിലവിൽ വിദേശകാര്യ മന്ത്രാലയത്തിെൻറ ഡൽഹിയിലെ ആസ്ഥാന മന്ദിരത്തിലാണ് ജോലി.
മക്കളുടെ പഠനം കൂടി മുന്നിൽ കണ്ട് കേന്ദ്രീയ വിദ്യാലയം നിലവിലുള്ള റഷ്യയിലെ ഇന്ത്യൻ എംബസിയിലേക്കാണ് നിയമനം ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത മാസം പോകാനാകുമെന്നാണ് പ്രതീക്ഷയെന്ന് യാസി പറയുന്നു. ഭർത്താവ്: ഷിബു ഷംസ് പ്രവാസിയാണ്. മക്കൾ: സാറാ യാസി, ആദം സ്മിത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.