യേശുദാസ് ക്രിസ്ത്യനായ ഹിന്ദുഗായകൻ- ടി.എം. കൃഷ്ണ
text_fieldsകോഴിക്കോട്: ക്രിസ്ത്യനായി ജനിച്ച് ഹിന്ദുമൂല്യങ്ങള്‍ പിന്തുടര്‍ന്ന് ഹിന്ദുവായി പാടുന്ന ഗായകനാണ് യേശുദാസെന്ന് പ്രശസ്ത കര്‍ണാക സംഗീതഞ്ജന്‍ ടി.എം.കൃഷ്ണ. കേരള സാഹിത്യോത്സവത്തോടനുബന്ധിച്ച് നടന്ന 'കണ്‍വെന്‍ഷണിലിസം ആന്‍റ് കര്‍ണാടക മ്യൂസിക് ' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ളാസിക്കല്‍ സംഗീതത്തില്‍ ജാതീയത ഇല്ളെന്ന് ചൂണ്ടിക്കാണിക്കാന്‍ ചിലര്‍ ട്രോഫി പോലെ എടുത്തുയര്‍ത്തുന്നത് യേശുദാസിനെയാണ്. കര്‍ണാടക സംഗീതത്തിന്‍െറ ആളുകള്‍ തന്നെയാണ് അദ്ദേഹത്തെ ഇങ്ങനെ ചിത്രീകരിക്കുന്നത്. യേശുദാസിനോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തി കൊണ്ടാണ് ഇത് പറയുന്നതെന്നും ടി.എം കൃഷ്ണ പറഞ്ഞു. കര്‍ണാടക സംഗീതം ഉള്‍പ്പെടെയുള്ള ക്ളാസിക്കല്‍കലകള്‍ ശുദ്ധമാണെന്ന വാദം തെറ്റാണ്.
യഥാര്‍ഥത്തില്‍ എല്ലാവിധത്തിലുമുള്ള ജാതി മത സംസ്കാരങ്ങളുടെയും സംഭാവനയാണ് ക്ളാസിക്കല്‍ സംഗീതം.
വെറും 200 വര്‍ഷത്തെ പഴക്കം മാത്രമാണ് ക്ളാസിക്കല്‍ സംഗീതത്തിന് ഉള്ളത്. 20,00 വര്‍ഷത്തെ പഴക്കമുണ്ട് എന്ന് പറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്. കേള്‍വിക്കാരുടെ അനുഭവത്തി െന്‍റ പഴക്കമാണ് യഥാര്‍ഥ്യത്തില്‍ ക്ളാസിക്കില്‍ സംഗീതത്തിനുള്ളത്.അദ്ദേഹം പറഞ്ഞു.കര്‍ണാടക സംഗീതത്തില്‍ സ്ത്രീകളെ കാലങ്ങളായി അടിച്ചമര്‍ത്തുകയാണ്. അവരുടെ കൂടെ പക്കമേളം ചെയ്യാന്‍ പോലും മുതിര്‍ന്ന കലാകാരന്മാര്‍ മടിച്ചിരുന്നു.സ്രൈണതയെ അടിച്ചമര്‍ത്തി പുരുഷന്മാര്‍ പാടുന്നപോലെ പാടിയാതുകൊണ്ടാണ് പല കര്‍ണാടക സംഗീതജ്ഞകളും അറിയപ്പെട്ടത്. ക്ളാസിക്കല്‍ സംഗീതത്തെ വിദേശ ഇന്ത്യക്കാരാണ് നിലനിര്‍ത്തുന്നതെന്ന വാദം തെറ്റാണെന്നും ടി.എം കൃഷ്ണ പറഞ്ഞു. ജാതീയ ഉയര്‍ത്തിപ്പിടിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു വാദം ഉണ്ടാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രശസ്ത നോവലിസ്റ്റ് ഗീതാഹരിഹരനാണ് ചര്‍ച്ചക്ക് നേതൃത്വം നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.