ദോശാംശു, ഒരു കല്യാണക്കഥ
text_fieldsയൂനിഫോമണിഞ്ഞ പൊലീസുകാരനെ ചുംബിക്കുന്ന ഭാര്യ, സ്റ്റേറ്റിനെതന്നെയാണ് ചുംബിക്കുന്നത് എന്ന് കൽപറ്റ നാരായണെൻറ കവിതയുണ്ട്. അതുപ്രകാരം സ്റ്റേറ്റിനെ കെട്ടിയ അമ്മുക്കുട്ടിയുടേയും സ്റ്റേറ്റിനെ സൽക്കരിച്ച് പരവശനാക്കിയ ഒരു ഫ്യൂഡൽ തറവാടിെൻറയും കഥയാണ് മെയ്ബി സ്റ്റാൻലി സംവിധാനം ചെയ്ത് മലപ്പുറം വളാഞ്ചേരിയിലെ ജ്വാല വടക്കുംപുറം അവതരിപ്പിച്ച ദോശാംശു എന്ന നാടകം.
വി.കെ.എന്നിെൻറ 'വിവാഹപ്പിറ്റേന്ന്' എന്ന കഥയെ ഉപജീവിച്ച് രൂപപ്പെടുത്തിയ നാടകത്തിൽ സിംഗപ്പൂർ കല്യാണം, ചാത്തൻസ് എന്നീ കൃതികളിലെ കഥാപാത്രങ്ങളെയും കഥാ സന്ദർഭങ്ങളെയും ഉൾപ്പെടുത്തിയിരിക്കുന്നു. വരൻ ഏഡിൻഷ്പെക്ടറാണ് എന്ന ഒറ്റക്കാരണത്താലാണ് അമ്മുക്കുട്ടിയുടെ കല്യാണം നാടൊന്നാകെ ചർച്ചയായത്. തലേന്നത്തെ ദേഹണ്ണവും ഒരുക്കങ്ങളും കല്യാണ പകലിലെ ആഘോഷങ്ങളും ആദ്യരാത്രിയും തുടങ്ങി പിറ്റേന്നത്തെ സൽക്കാരം വരെ വിസ്തരിക്കുമ്പോൾ ദോശാംശു വി.കെ.എൻ കൃതികളുടെ സവിശേഷതയായ ആക്ഷേപഹാസ്യത്തെ തരിമ്പും കൈവിടുന്നില്ല.
ദേശരാഷ്ട്രങ്ങളുടെ രൂപവത്കരണത്തെയും ആധുനികതയുടെ പ്രതിനിധാനങ്ങളെയും എപ്രകാരം ജന്മിത്ത വ്യവസ്ഥിതി അതിെൻറ വിശാല സ്വത്വത്തിലേക്ക് പരിണയിച്ചു എന്ന വലിയ രാഷ്ട്രീയം വായിച്ചെടുക്കാവുന്ന ഒരു തലം ഈ നാടകത്തിനുണ്ട്. ആദ്യരാത്രി മുതലേ അമ്മുക്കുട്ടിയുടെ ഇച്ഛയോടിടഞ്ഞ് സ്വന്തം നിലനിൽപ്പിെൻറ സാധ്യത തിരയുന്ന ഏഡിൻഷ്പെക്ടറുടെ സ്വത്വത്തിലൂടെയാണ് അത് വെളിപ്പെടുന്നത്. അയാൾ ആത്്മഗതങ്ങളിലൂടെയും അപ്പപ്പോഴുള്ള പ്രതികരണങ്ങളിലൂടെയും മറ്റൊരു രംഗപാഠം ഉണ്ടാക്കാൻ ശ്രമിക്കുന്നു. മലയോളം ദോശയും ഒരു കുടം ചായയും ചെമ്പു നിറയെ ചട്ണിയും എല്ലാമായി ഏഡിൻഷ്പെക്ടറെ സൽക്കരിച്ചും സുഖിപ്പിച്ചും ആ വലിയ തറവാടിെൻറ അരുമയാക്കുന്ന രംഗങ്ങളാണ് വി.കെ.എൻ തുറന്നുവെച്ച രാഷ്ട്രീയ സാധ്യത. ആ സാധ്യതയെ പൊലിപ്പിച്ച് നാടകം മുന്നോട്ടു കൊണ്ടുപോകുന്നു. ഒപ്പം നടപ്പു കേരളീയ ജീവിത പരിസരങ്ങളെയും സാമൂഹിക വ്യവസ്ഥിതിെയയും അതിെൻറ കെട്ടുകാഴ്ചകളെയും അടയാളപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്യുന്നു.
വരൻ ഗതികെട്ട് തെൻറ പല്ലുതേപ്പും കുളിയും തീറ്റയും എല്ലാം പൊതുപ്രദർശനത്തിനു വെക്കാൻ തയാറാണെന്ന് പ്രസ്താവിക്കുന്ന മുഹൂർത്തത്തിൽ നാടകം തീരുന്നു. അങ്ങനെ സ്വകാര്യങ്ങൾ ശൗച്യ പ്രക്രിയകൾപോലും പൊതു ഇടത്തെ കാഴ്ചപ്പണ്ടങ്ങളായ വിർച്വലും തനതുമായ സമകാലിക ലോകത്തെ കോപ്രായങ്ങളെക്കുറിച്ച് സൂചിപ്പിക്കുകയും ചെയ്യുന്നു ദോശാംശു. സൂക്ഷ്മവും ലളിതവുമായ രംഗസൂചനകളിലൂടെയും ആഖ്യാനത്തിലൂടെയും വലിയ രാഷ്ട്രീയം പറയുന്ന ദോശാംശു വടക്കുംപുറം എന്ന ദേശത്തിെൻറതന്നെ ആവിഷ്കാരമാണ്.
ആദി കേശവൻ, എമിൽമോഹൻ, റിയ, ദേവാനന്ദ്, ഹൃദ്യ, ജിഷ്ണു, ജിഷ്ണു പ്രസാദ്, അക്ഷയ്, അജേഷ്, അപർണ, അമൃത, ഹരിത, ഷീജ, അഭിലാഷ്, വിജയരാഘവൻ, വേലായുധൻ, രവീന്ദ്രൻ, മോഹനൻ തുടങ്ങിയവർെക്കാപ്പം സംവിധായികയുടെ പങ്കാളി പി.കെ. സുഭാഷ്, മക്കൾ നിരഞ്ജൻ, നീലാംബരി എന്നിവരും അരങ്ങിലെത്തുന്നു. പ്രസാദ് പൊന്നാനിയും ശരതുമാണ് സംഗീതനിർവഹണം. രംഗവസ്തുക്കൾ സി.പി. മോഹനനും ദീപം ഉണ്ണിയും കൈകാര്യം ചെയ്യുന്നു. സംഘനേതൃത്വം വി.പി. അരുൺ. കാലടി സംസ്കൃത സർവകലാശാലയിലെ നാടക വിഭാഗത്തിലെ ആദ്യ ബാച്ചിൽ പഠിച്ചിറങ്ങിയ മെയ്ബി സ്റ്റാൻലി അകം വടക്കുംപുറം എന്ന അമച്വർ നാടകസംഘത്തിെൻറ മുഖ്യ സംഘാടക കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.