ബ്ലാക്ക് ഡാലിയ: ലോകത്തെ ഞെട്ടിച്ച കൊലപാതകത്തിെൻറ ചുരുളഴിയുമോ?
text_fieldsലോസ് ആഞ്ജലസ്: ചരിത്രം ബ്ലാക്ക് ഡാലിയ എന്നു രേഖപ്പെടുത്തിയ, 70 വർഷം മുമ്പ് നടന്ന ഒരു കൊലപാതകത്തിെൻറ ചുരുളഴിയുമോ? ബ്രിട്ടീഷ് എഴുത്തുകാരനായ പ്യൂ ഇൗറ്റൈലാണ് പുതിയ വെളിപ്പെടുത്തലുകളുമായി ബ്ലാക് ഡാലിയ റെഡ് റോസ് പുസ്തകത്തിലൂടെ രംഗത്തുവന്നിരിക്കുന്നത്. കൊലപാതകത്തിന് എലിസബത്തിന് അടുപ്പമുണ്ടായിരുന്ന മാർക് ഹാൻസെൺ എന്ന തിയറ്റർ ഉടമക്ക് പങ്കുണ്ടെന്നാണ് പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നത്. എലിസബത്തിനെ ഒഴിവാക്കാനായി ഹാൻസെൺ ആണ് കൊല നടത്താൻ പദ്ധതിയിട്ടതെന്നും പറയുന്നുണ്ട്.
യു.എസിൽ ഏെറ കോളിളക്കം സൃഷ്ടിച്ച കൊലപാതകമായിരുന്നു അത്. നടിയാകാൻ ആഗ്രഹിച്ച എലിസബത്ത് ഷോർട്ട് എന്ന 22കാരിയാണ് ലോകം കണ്ടതിൽവെച്ച് അതിക്രൂരമായി കൊലെചയ്യപ്പെട്ടത്. 1947 ജനുവരി 14ന് ലോസ് ആഞ്ജലസിലെ ലീമെർട്ട് പാർക്കിനു സമീപമാണ് എലിസബത്തിെൻറ മൃതദേഹം കണ്ടെത്തിയത്. വികൃതമാക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം. സർക്കസിലെ കോമാളികളെപ്പോലുള്ള മുഖമായിരുന്നു അപ്പോൾ എലിസബത്തിേൻറത്. കവിളുകൾ കത്തികൊണ്ട് ഇരുവശത്തേക്കും കീറിയാണ് കൊലയാളി അവരുടെ മുഖം ഇങ്ങനെയാക്കി മാറ്റിയത്. വയറുകീറി, കുടലുകൾ മുറിച്ച നിലയിലായിരുന്നു പൂർണ നഗ്നമായി കാണപ്പെട്ട മൃതദേഹം. വയറ്റിൽനിറയെ മലം നിറച്ചുവെച്ചിരുന്നു. മാറിടം മുറിെച്ചടുത്ത് സ്വകാര്യ ഭാഗത്ത് നിക്ഷേപിക്കുകയും ചെയ്തു. ശരീരം മുഴുവൻ കത്തികൊണ്ട് വരഞ്ഞിടുകയും ചെയ്തു.
കൊലപ്പെടുത്തുന്നതിനു മുമ്പായിരുന്നു ഇൗ ക്രൂരത മുഴുവനും നടന്നതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞിരുന്നു. വേദനകളെല്ലാം അനുഭവിച്ച് രക്തം വാർന്ന് മരിക്കുകയായിരുന്നു എലിസബത്ത്. ഒരു ഹോട്ടൽമുറിയിൽ വെച്ചായിരുന്നുവത്രെ കൊല നടന്നത്. പ്രതിയെക്കുറിച്ച് ഒരു സൂചനപോലും ലഭിക്കാത്തതിനാൽ പൊലീസ് ഇരുട്ടിൽ തപ്പുകയായിരുന്നു.
പുരുഷന്മാരുമായുള്ള ബന്ധത്തിെൻറ പേരിലാണ് കൊലചെയ്യപ്പെട്ടത് എന്നായിരുന്നു അന്ന് അമേരിക്കൻ മാധ്യമങ്ങൾ വാർത്തയെഴുതിയത്. കൊലപാതകിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. നിരവധിയാളുകൾ കൊലയാളിയാണെന്ന് അവകാശപ്പെട്ട് രംഗത്തുവന്നിരുന്നു. നിരവധി സിനിമകൾക്കും ഇൗ കൊലപാതകം വിഷയമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.