യുദ്ധത്തിെൻറ മുറിവുകൾ, സ്വാതന്ത്ര്യത്തിെൻറയും
text_fieldsരൂപ ചിനായിയുടെ മാധ്യമപ്രവർത്തനം സവിശേഷമായ രീതിയിലുള്ളതാണ്. കഴിഞ്ഞ 20 വർഷങ്ങളായി അവർ ഇന്ത്യയിലെ വടക്കുകിഴക്ക ൻ സംസ്ഥാനങ്ങളിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുകയും എഴുതുകയും ചെയ്യുന്നു. അതേക്കുറിച്ച് സമീപകാലത്ത് അവർ ‘ അണ്ടർസ്റ്റാൻഡിങ് ഇന്ത്യാസ് നോർത്ത് ഇൗസ്റ്റ്- എ റിപ്പോർട്ടേഴ്്സ് ജേണൽ‘ എന്ന സമാന്യം ബൃഹത്തായ പുസ്തക ം പ്രസിദ്ധീകരിച്ചു. ഇന്ത്യയിലെ പ്രധാനപ്പെട്ട ഇംഗ്ലീഷ് പത്രങ്ങളിലും വാരികകളിലും പ്രവർത്തിച്ച അവർക്ക് താൻ എഴ ുതുന്ന പ്രമേയങ്ങളിൽ മുഖ്യധാരാമാധ്യമങ്ങൾക്ക് താൽപര്യമില്ലെന്നു മനസ്സിലായി. അതോടെ ജോലി വിട്ടു. സ്വതന്ത്ര മാ ധ്യമപ്രവർത്തകയായി. തനിക്ക് ഒരു പ്രസാധകനെ കിട്ടുക ദുഷ്കരമാണെന്നു കണ്ടെത്തിയ രൂപ ചിനായി സ്വന്തമായി പുസ്തകം പ ുറത്തിറക്കി.
പുറമെയുള്ളവർ ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ മാത്രമായി കണ്ടുവരുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ ഉള്ളടക്കത്തിലേക്ക് സമഗ്രമായി വെളിച്ചം വീശുകയാണ് ഈ പുസ്തകം. മുഖ്യധാരാ മാധ്യമങ്ങളും ഇന്ത്യൻ ഭരണകൂടവും വിഘടനവാദികൾ എന്നുമാത്രം വിശേഷിപ്പിക്കാറുള്ള ഈ സംസ്ഥാനങ്ങളിലെ മനുഷ്യരുടെ രാഷ്ട്രീയ ഇച്ഛയെ അന്വേഷിക്കുകയും അടയാളപ്പെടുത്തുകയുമാണ് ഈ ഗ്രന്ഥം. അസമിന് സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെടുന്ന ഉൾഫയും നാഗ വിമോചന മുന്നണിയും ഇപ്പോൾ പിൻവാങ്ങിക്കഴിഞ്ഞ മണിപ്പൂർ സമര പോരാളി ഇറോം ശർമിളയും പുസ്തകത്തിെൻറ താളുകളിൽ വായനക്കാരോട് സംവദിക്കുന്നു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളും മെയിൻ ലാൻഡ് ഇന്ത്യയും തമ്മിൽ വലിയ വിടവുണ്ടെന്നും അതെങ്ങനെ പരിഹരിക്കാമെന്നതിനുള്ള ഉത്തരമാണ് ഈ പുസ്തകമെന്നും അവതാരികയിൽ രാജ്മോഹൻ ഗാന്ധി വ്യക്തമാക്കുന്നു. ഭരണഘടന പ്രത്യേക വകുപ്പ് വഴി സ്വയംഭരണാധികാരം നൽകിയ നാഗാലാൻഡ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഇന്നും തങ്ങൾക്ക് അനുവദിക്കപ്പെട്ട സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് പൊരുതുന്നതെന്ന് രൂപ ചിനായി വാദിക്കുന്നു. 1947 ആഗസ്റ്റ് 14ന് ബ്രിട്ടീഷുകാരിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച നാഗകൾ 1952ൽ നെഹ്റു പ്രധാനമന്ത്രിയായിരുന്ന കാലത്ത് തങ്ങളുടെ ഭൂമിയിലേക്ക് ഇന്ത്യൻ സൈന്യം കടന്നുവരുന്നതും ആക്രമിക്കുന്നതുമാണ് കാണുന്നത്.
സൈന്യത്തിെൻറ സാന്നിധ്യവും ആക്രമണങ്ങളും ഇന്നും അവസാനിച്ചിട്ടില്ല. ഇടക്കിടെയുള്ള യുദ്ധങ്ങളാണവ. എഴുപതുകളിൽ നാഗാലാൻഡിലേക്ക് എം.എസ്.പിയും (മലബാർ സ്പെഷൽ പൊലീസ്) പോകുന്നുണ്ട്. 1921ലെ മലബാർ കലാപം ബ്രിട്ടീഷുകാർ ഉണ്ടാക്കിയ എം.എസ്.പി അടിച്ചമർത്തി. സ്വാതന്ത്ര്യത്തിനു ശേഷം അവരുടെ നിയോഗം ഭരണഘടന പ്രത്യേക അധികാര അവകാശങ്ങൾ നൽകിയവരെ നേരിടുക എന്നതായിരുന്നുവെന്നത് ചരിത്രത്തിലെ കറുത്ത ഹാസ്യങ്ങളിലൊന്നായി അവശേഷിക്കുന്നു. നാഗാലാൻഡ് സമാധാനക്കരാർ യാഥാർഥ്യമാക്കാൻ ഇത്രയും കാലത്തിനുശേഷവും ഒരു സർക്കാറിനും കഴിഞ്ഞിട്ടില്ല. ഇതിനെല്ലാം പുറമെ വിമോചന പ്രക്ഷോഭത്തിെൻറ പേരിൽ ഇവിടെയുള്ള സംഘടനകളും അവയുടെ ദുരമൂത്ത നേതാക്കളും പ്രവർത്തകരും ജനങ്ങളെ പിഴിയുന്ന അവസ്ഥകളുമുണ്ട്. ഒരുഭാഗത്ത് സർക്കാർ മറുഭാഗത്ത് ഇത്തരം സംഘടനകൾ. ഇതിന് നടുവിലാണ് എത്രയോ ദശകങ്ങളായി വടക്കുകിഴക്കൻ ജനതയുടെ ജീവിതം. രൂപ ചിനായിയുടെ വാക്കുകളിൽ, എല്ലാവരും ചേർന്ന് ചുമരിൽ തേച്ചൊട്ടിച്ച ജനത കഴിയുന്നത്.
ഏഴു സഹോദരികൾ എന്നറിയപ്പെടുന്ന മിസോറം, ത്രിപുര, മേഘാലയ, അസം, അരുണാചൽപ്രദേശ്, നാഗാലാൻഡ്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങൾ അനുഭവിക്കുന്ന അസ്വാതന്ത്ര്യവും പട്ടിണിയും തൊഴിലില്ലായ്മയും വികസനമില്ലായ്മയും അതിന് കാരണമായി പറയപ്പെടുന്ന വിഘടനവാദവും– ഇതിെൻറയെല്ലാം യാഥാർഥ്യങ്ങളെന്തെന്ന് ആഴത്തിൽ പഠിക്കുകയും ശരിയായ ചിത്രം, കൃത്യമായ വിവരങ്ങളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ അവതരിപ്പിക്കുകയുമാണ് പുസ്തകം. ഈ ഏഴു സംസ്ഥാനങ്ങൾക്കും പൊതുവായുള്ളത് മുളയാണ്. മുളകൊണ്ട് നിർമിക്കുന്ന വസ്തുക്കൾക്ക് വിപണി കണ്ടെത്താനോ അതിനർഹമായ വില കിട്ടും വിധത്തിൽ വിൽക്കാനോ ഇവർക്കാവുന്നില്ല. നാഗാലാൻഡ് പോലുള്ള സ്ഥലങ്ങളിൽ കൃഷി പൂർണമായും ഓർഗാനിക് (ജൈവ കൃഷി) ആണ്. പേക്ഷ, കാർഷിക വിളകൾക്ക് അവരുടെ ഭൂമിക്കു പുറത്ത് വിപണിയില്ല. അസമിലെ കർബി ജില്ലയിലെ കർഷകർ ലോകത്തിലെ തന്നെ ഏറ്റവും സവിശേഷമായ മഞ്ഞൾ തങ്ങളുടെ കൃഷിഭൂമിയിൽ വിളയിക്കുന്നവരാണ്. സ്പൈസസ് ബോർഡ് ഓഫ് ഇന്ത്യ ഇത് ലബോറട്ടറി പരീക്ഷണത്തിലൂടെ സ്ഥിരീകരിച്ചതുമാണ്. പേക്ഷ, വിപണി കണ്ടെത്തുന്നതിൽ കർബിയിലെ കർഷകർ പരാജയപ്പെടുന്നുവെന്ന് രൂപ ചിനായി പറയുന്നു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്ന് ആധുനിക വിദ്യാഭ്യാസം ലഭിച്ചവരിൽ പലരും ഇന്ത്യൻ മഹാനഗരങ്ങളിൽ അലയുന്ന തൊഴിൽ അന്വേഷക അഭയാർഥികളായി മാറുകയാണ്. കർഷകരെ സഹായിക്കാനായി സർക്കാർ ഏജൻസികളുണ്ടാക്കുന്ന സഹകരണ സംഘങ്ങൾ അഴിമതിക്കാരായ ഉദ്യോഗസ്ഥരാൽ നശിക്കുന്നു. ഇങ്ങനെയുള്ള നിരവധി നേർക്കഥകളും നിരീക്ഷണങ്ങളുമാണ് പുസ്തകത്തിൽ വായിക്കാനാവുക. ഇത്രയും പ്രതിസന്ധികൾക്കു നടുവിൽ സ്വാശ്രയ ഗ്രാമ–കർഷക ജീവിതം വീണ്ടും തിരിച്ചുപിടിച്ച് ശാന്തിയും സമാധാനവും പുനഃസ്ഥാപിച്ച് ജീവിക്കാനുള്ള ചില കൂട്ടായ്മകളും ചെറുതെങ്കിലും ചില മുന്നേറ്റങ്ങളും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പച്ചപിടിക്കുന്നതായി രൂപ ചിനായി പറയുന്നു. പുസ്തകം നൽകുന്ന പ്രത്യാശയുടെ ചിത്രം ഈ കൂട്ടായ്മകളെച്ചുറ്റിപ്പറ്റിയാണ്. കൃഷി തകർന്ന് ഭൂമി കിട്ടിയ വിലക്ക്് വിൽക്കുന്ന പ്രവണത എല്ലായിടത്തും ശക്തമാകുന്നതിനിടെയാണ് കൃഷിയിലൂടെ ഗ്രാമത്തിെൻറ സ്വയംപര്യാപ്തത, സ്വാശ്രയത്വം പുനഃസ്ഥാപിക്കുന്ന മുന്നേറ്റങ്ങൾ കടന്നുവന്നിരിക്കുന്നത്. ദുരന്തങ്ങളുടെയും ദുരിതങ്ങളുടെയും ഒടുവിൽ കൃഷിക്കളങ്ങൾ ശാന്തിയുടെയും സമാധാനത്തിെൻറയും പതാകകൾ പാറിക്കളിക്കുന്ന ഇടങ്ങളായി മാറുമോ? രൂപ ചിനായി ഈ ചോദ്യം മുന്നോട്ടുവെച്ച് പിൻവാങ്ങുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.