കമൽറാം സജീവിെൻറ പുസ്തകം മൂന്നാം പതിപ്പ് ഇറങ്ങി
text_fieldsപ്രശസ്ത മാധ്യമ പ്രവർത്തകൻ കമൽറാം സജീവിെൻറ ‘ന്യൂസ് ഡസ്കിലെ കാവിയും ചുവപ്പും’എന്ന പുസ്തകത്തിെൻറ മൂന് നാംപതിപ്പ് പുറത്തിറങ്ങി. ഈ കൃതിയുടെ ആദ്യ രണ്ട് പതിപ്പുകൾ ഇറങ്ങുേമ്പാൾ ഗ്രന്ഥകർത്താവ് മാതൃഭൂമി ആഴ്ചപ്പതിപ്പ ിെൻറ എഡിറ്റോറിയൽ ചുമതല വഹിച്ചിരുന്ന ആളായിരുന്നു. പുതിയ പതിപ്പ് ഇറങ്ങുമ്പാൾ അദ്ദേഹം ആ സ്ഥാനത്തില്ല.
ന് യൂസ് ഡെസ്കുകളിൽ പെരുകിവരുന്ന ഹിന്ദുത്വമനസ്സുകളുടെ സ്വാധീനത്തെക്കുറിച്ച് പത്തുവർഷം മുമ്പ് മുന്നറിയിപ്പുനൽകിയ ഗ്രന്ഥകർത്താവ്തന്നെ, ആ പ്രതിലോമകതയാൽ വേട്ടയാടപ്പെട്ടവനായി മാറിയ സാഹചര്യമാണ് ‘ന്യൂസ് ഡസ്കിലെ കാവിയും ചുവപ്പും’എന്ന കൃതിയുടെ പുനർവായന പ്രസക്തമാക്കുന്നത്.
സ്വയം വിമർശനം നിരോധിക്കപ്പെട്ട ഒരു ഇടത്തുനിന്ന് ആവർത്തനത്താൽ നേരുകളാക്കപ്പെട്ട നുണകളെ തുറന്നുകാട്ടുകയാണ് കമൽറാം സജീവ്. മാധ്യമപ്രവർത്തനത്തെ ആവേശിച്ച ഹിന്ദുത്വവൽക്കരണം, ആഗോളീകരണവുമായി ബന്ധപ്പെട്ട ‘ക്രോണി കാപ്പിറ്റലിസ’ത്തിെൻറയും പ്രഫഷനലിസത്തിെൻറയും അപകടങ്ങൾ, മാധ്യമപ്രവർത്തകരിലെ വർഗപ്രതിനിധാനത്തിെൻറ പ്രശ്നങ്ങൾ, മാധ്യമങ്ങളുടെ എലീറ്റ്വൽക്കരണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ഇൗ കൃതി ഉൽക്കണ്ഠാകുലമായ ദീർഘദർശനങ്ങൾ മുന്നോട്ടുവെക്കുന്നു.
കേരളീയ സമൂഹത്തെ വർഗീയമായി വിഭജിക്കാനുള്ള സംഘ്പരിവാർ അജണ്ട ഇന്ന് തീവ്രമായ ഹിംസാത്മകതയോടെ നടപ്പാക്കപ്പെടുേമ്പാൾ പോലും നിസ്സംശയമായും യുക്തിപൂർവമായും ശബരിമലയിലെ സ്ത്രീപ്രവേശനക്കാര്യത്തിൽ നിലപാടെടുക്കാൻ ഒരു മുഖ്യധാരാ മാധ്യമത്തിനും കഴിഞ്ഞിരുന്നില്ലെന്ന് ഇൗ കൃതിയിൽ വിമർശന വിധേയമാക്കുന്നു.‘വറചട്ടിയിലിട്ട് പൊരിക്കുന്നതു’പോലുള്ള അനുഭവങ്ങളുടെ ആവിയിൽ വെന്തുപാകമായതാണ് ‘ന്യൂസ് ഡസ്കിലെ കാവിയും ചുവപ്പും’എന്ന കൃതി മുന്നോട്ടുവക്കുന്ന ചിന്ത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.