കരിമഷി പടരുേമ്പാൾ
text_fieldsജീവിതമെന്നത് അനന്തമായ തീർഥാടനം മാത്രമാണ്. അതുമായി ബന്ധപ്പെട്ട നിരവധി ജീവിതങ്ങളുടെ ‘പറച്ചിലുകൾ’കൂടിയാവുന്നു അത്. പുതിയ കാലഘട്ടത്തിൽ ആ ‘പറച്ചിലുകൾ’ സ്ത്രീയായോ പുരുഷനായോ കേൾക്കേണ്ടതില്ല. രണ്ടിനും ഉപരിയായി നമ്മുടെ സ്വയം അവബോധമാണ് അതറിയേണ്ടത്. സ്ത്രീയെ ശരീരാവബോധങ്ങളിൽനിന്ന് മോചിപ്പിച്ചുകൊണ്ട് ന്യായവാദങ്ങൾ ഉന്നയിക്കുന്ന കാലത്താണ് വായന ആനന്ദമായി അനുഭവിക്കുന്ന ആളുകൾ കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. എന്നാൽ, കൂടുതൽ ആഴത്തിലേക്ക് പോകുേമ്പാൾ എല്ലാ ന്യായവാദങ്ങളും പിറകിലേക്ക് ഉപേക്ഷിക്കേണ്ടിവരുന്ന കാലഘട്ടത്തിെൻറ ചില ശരികളും സാമൂഹിക ചുറ്റുപാടുകളുടെ സമ്മർദങ്ങളും ഉണ്ടെന്ന് സുനിത ഗണേഷിെൻറ നോവലായ ‘കരിമഷി’ചില ശാഠ്യങ്ങളോടെ നമ്മോടു പറയുന്നു.
വേട്ടയാടപ്പെടുന്ന സ്ത്രീത്വത്തിന് ഒരു ആമുഖംകൂടിയാണ് ‘കരിമഷി’. വർത്തമാനകാല ജീവിതത്തിെൻറ പൊള്ളുന്ന നേർസാക്ഷ്യം. ‘മനസ്സിൽനിന്നും ആവേശങ്ങൾ മസ്തിഷ്ക’ത്തിലെ ഒാർമകോശങ്ങളിൽ വിഹരിച്ചു. യുവത്വത്തിെൻറ കരിയാത്ത ഒാർമകളിലേക്ക്... തുടങ്ങി നിരവധി ഭാഷയുടെ അഗാധമായ പ്രയോഗങ്ങളിലൂടെ ആവിഷ്കാരത്തിൽ നൂതനമായ ഒരു സ്പർശം വാഗ്ദാനം ചെയ്യുന്നുണ്ട് കഥാകാരി.
സ്വന്തം അറിവിനെ പണമാക്കി മാറ്റുക എന്ന ആനന്ദത്തിനപ്പുറം ആത്മാവിലെ ഭൂമിക തിരയുന്ന ദക്ഷിണ എന്ന കഥാപാത്രം ചിന്തിക്കുന്ന സ്ത്രീ യുവത്വത്തിെൻറ പ്രതീകമാണ്. സൂര്യാസ്തമയങ്ങളുടെ ഗതിവിഗതികൾ മാറുന്നതിനനുസരിച്ച് സ്വന്തം അഭിപ്രായങ്ങൾ തേച്ചുമിനുക്കി വായനക്കാർക്ക് മുന്നിലെത്തുന്ന ദക്ഷിണ സ്ത്രീയുടെ സാധാരണമല്ലാത്ത മുഖമാണ് കാഴ്ചവെക്കുന്നത്. അതേസമയം, സ്വന്തം അസ്തിത്വത്തിനേറ്റ പ്രഹരം ഒരു പേരുമാറ്റത്തിലൂടെ തുടച്ചുമാറ്റി എന്ന വ്യാമോഹത്തിൽ ജീവിക്കുന്ന പിയൂഷ് എന്ന സുഹാസിനി. സ്പൂണുകൊണ്ട് സ്നേഹം അളന്നുനൽകുന്ന ഭർത്താവിനേക്കാൾ ഉന്നതനാണ് ആകാശത്തോളം സ്നേഹിക്കുന്ന ആൺസുഹൃത്തെന്ന് ആസ്വദിച്ചറിയുേമ്പാഴും രൂപഭാവങ്ങളിലൂടെ കാലത്തിന് മായ്ക്കാൻ കഴിയാത്ത കനത്ത രാസപ്രവർത്തനങ്ങളാണ് ചില നശിച്ച ഒാർമകളെന്ന് അവൾ തിരിച്ചറിയുന്നു. ഒരേസമയം ശക്തരായ കഥാപാത്രങ്ങളായ ദക്ഷിണയും പിയൂഷയും സ്ത്രീത്വത്തിെൻറയും കാത്തിരിപ്പിെൻറയും സ്നേഹത്തിെൻറയും അരാജകത്വത്തിെൻറയും ഒക്കെ മുഖങ്ങളാകുന്നു. ലോകത്ത് സ്വന്തമായ ഇടം കണ്ടെത്താനായി നിരന്തരം ചുറ്റുപാടുകളോട് പൊരുതി ജീവിക്കുന്ന സ്ത്രീ ചിന്തകളിലെ വൈരുധ്യവും നോവലിെൻറ പശ്ചാത്തലത്തിൽ ചർച്ചചെയ്യപ്പെടേണ്ടതാണ്.
സ്വന്തം ആത്മാവിെൻറ ഭൂമിക പൊതുജനസേവനമാണെന്ന് തിരിച്ചറിയുന്ന ദക്ഷിണയുടെ ജീവിതം ഒടുക്കം ചത്ത കണ്ണുകളിൽ കരിമഷി നീട്ടിയെഴുതി കുപ്പിവളയിട്ട് പാൻമസാല ചവച്ചു ചിലച്ചുകൊണ്ടിരിക്കുന്ന പെൺകുട്ടികളോട് ജീവിതത്തിന് സുന്ദരമായ മുഖങ്ങൾ വേറെയുണ്ടെന്നും അക്ഷരം അഗ്നിയാണെന്നും പറയാനായി മാറ്റിവെക്കപ്പെടുന്നു. അതോടൊപ്പംതന്നെ അവളുടെ ആർദ്രമായ മനസ്സിെൻറ ആഴങ്ങൾ എന്നും കാണപ്പെടാതെതന്നെ നിലനിന്നു. പുകഞ്ഞുകൊണ്ടിരിക്കുന്ന മനസ്സുമായി അവൾ തനിക്കു ചുറ്റുമുള്ള ആണധികാരത്തിനുനേരെ പ്രതിഷേധത്തിെൻറ മതിലുകൾ തീർത്തുകൊണ്ടിരുന്നു.
ആണധികാരത്തിെൻറ ഞെരിഞ്ഞമരലുകൾക്കുനേരെയുള്ള സ്ത്രീയുടെ ശക്തമായ പ്രതികരണംകൂടിയാണ് ‘കരിമഷി’. ദുരിതം നിറഞ്ഞ സ്വന്തം വീട്ടിലെ ജീവിതത്തിൽനിന്ന് രക്ഷപ്പെടാനായി വിവാഹം എന്ന വ്യവസ്ഥിതിയിലേക്ക് ഒളിച്ചോടുന്ന സുഹാസിനിക്ക് അവിെടയും ദുരിതം തിന്നുന്ന ജീവിതംതന്നെയാണ് വിധി സമ്മാനിക്കുന്നത്. വികലമായ ആൺകോയ്മയുള്ള കൂട്ടങ്ങളിൽ ഇനിയൊരു പെൺകുഞ്ഞും ജനിക്കരുതേയെന്ന് സുഹാസിനിയിലൂടെ നോവലിസ്റ്റ് പ്രാർഥിക്കുന്നു. ഉൾക്കൊള്ളുന്ന ജ്ഞാനവും വേദനയും ഒരുവളെ നിത്യമായി നിശ്ശബ്ദയാക്കുന്നു എന്ന വേദനയിലേക്ക് നോവലിസ്റ്റ് എത്തിച്ചേരുന്നു.
സാേങ്കതികവിദ്യകൾ ഉപയോഗപ്പെടുത്തി സ്വന്തം നാട്ടിലെ ദുരവസ്ഥ പുറംലോകത്തെ അറിയിക്കാൻ ശ്രമം നടത്തുന്ന ദക്ഷിണക്ക് സ്വന്തം സ്നേഹഭാജനമായ ചെറിഫിലിപ്പ് തന്നെ ദുരന്തം സമ്മാനിക്കുന്നു. കനത്ത ദുരന്തങ്ങളിലാഴ്ന്നുപോയിട്ടും അതിജീവനം നേടുന്ന സ്ത്രീജീവിതങ്ങളുടെ കഥയാണ് ‘കരിമഷി’. മണ്ണേതായാലും പെണ്ണിെൻറ ദുഃഖം ഒന്നുതന്നെയെന്ന് മുറവിളി കൂട്ടുന്നതിനപ്പുറം കോട്ടകൾ തച്ചുടക്കപ്പെടുന്നതിെൻറ സാധ്യതകൾ തേടുന്നിടത്താണ് നോവലിെൻറ പ്രസക്തിയേറുന്നത്. കണ്ണീരിൽ അലിഞ്ഞുചേർന്ന ഉപ്പിെൻറ മറ്റൊരു പേരാകുന്നു ‘കരിമഷി’. അത് അലങ്കാരം മാത്രമല്ല, സ്വത്വംകൂടിയാവുന്നു നോവലിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.