കാണാമറയത്തെ 'മംഗൾയാൻ' കാഴ്ചകൾ
text_fieldsബഹിരാകാശ ദൗത്യങ്ങളിൽ ഇന്ത്യയുടെ അഭിമാനമായിരുന്നു മംഗൾയാനെങ്കിൽ അതിെൻറ കാണാപ്പുറ കാഴ്ചകൾ വിവരിക്കുന്ന പുസ്തകമാണ് കാരൂർ സോമൻ രചിച്ച 'മംഗൾയാൻ'. അറിവുകൾ നൽകി കണ്ണ് തുറപ്പിക്കുന്നതിൽ പുസ്തകങ്ങളുടെ പങ്കിൽ തർക്കമില്ലാത്തതു പോലെ ചുവന്ന ഗ്രഹമായ ചൊവ്വയിലേക്കുള്ള ഇന്ത്യൻ ദൗത്യത്തിെൻറ കൗതുകക്കാഴ്ചകൾ വിശദമായി പുസ്തകം പ്രതിപാദിക്കുന്നുണ്ട്.
ജീവിക്കുന്ന ഗ്രഹത്തിനുമപ്പുറം ജീവെൻറ സാന്നിധ്യം തേടി ബഹിരാകാശത്തിെൻറ അതിരുകൾ പോലും താണ്ടാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നതു പോലെ അറിവ് നേടാനുള്ള ആഗ്രഹവും നമ്മുടെ അറിവുകൾ പരിമിതമാണെന്ന തിരിച്ചറിവും മംഗൾയാെൻറ ഒാരോ അധ്യായവും വായിക്കുന്നതിന് നമ്മെ പ്രേരിപ്പിക്കുന്നു.
എക്കാലത്തും പാശ്ചാത്യ രാജ്യങ്ങളുടെ കുത്തകയായിരുന്ന ശാസ്ത്ര, സാങ്കേതികവിദ്യകള്‍ സ്വന്തമാകുന്നതിന് മുമ്പ് പ്രപഞ്ച നിഗൂഢതകളെ ധ്യാനിച്ചുണർത്തിയ പൗരസ്ത്യ ചിന്തകൾക്കാണ് പുസ്തകം സമർപ്പിച്ചിരിക്കുന്നത്. 2013 നവംബര്‍ അഞ്ചിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററിൽ നിന്ന് പി.എസ്.എല്‍.വി-സി25 റോക്കറ്റില്‍ വിക്ഷേപിച്ച 'മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍' എന്ന ഉപഗ്രഹം 300 ദിവസം കൊണ്ട് ചുവന്ന ഗ്രഹത്തിന്‍െറ ഭ്രമണപഥത്തിലെത്തിയതിെൻറ നാൾവഴിയല്ല പുസ്തകം നൽകുന്നത്.
'അതിരില്ലാത്ത സ്വപ്നങ്ങൾ' മുതൽ 'അഭിമാന ദൗത്യം' വരെയുള്ള അധ്യായങ്ങളിലായി ചൊവ്വാ ദൗത്യത്തിന്‍റെ ചരിത്രം ഉൾപ്പെടെയുള്ള മുഴുവൻ വിശദാംശങ്ങളും പുസ്തകത്തിൽ സവിസ്തരം പ്രതിപാദിക്കുന്നു. മംഗൾയാൻ ദൗത്യത്തെ കുറിച്ച് സമഗ്രമായി വിവരിക്കുന്ന ഈ ഗ്രസ്ഥം പ്രഭാത് ബുക്ക് ഹൗസ് ആണ് പുറത്തിറക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.