പുതിയ ജെയിംസ് ബോണ്ട് നോവൽ കാസിനോ റോയലിന് സമാനം
text_fieldsലണ്ടൻ: ജെയിംസ് ബോണ്ട് പരമ്പരയിലെ ഏറ്റവും പുതിയ നോവൽ, പരമ്പരയിലെ ആദ്യ പുസ്തകമായ ഇയാൻ ഫ്ലെമിങ്ങിെൻറ കാസിനോ റോയലിലെ സംഭവങ്ങൾ ഉൾപ്പെടുത്തിയുള്ളത്. പുസ്തകത്തിെൻറ രചയിതാവ് അന്തോണി ഹോറോവിറ്റ്സും പ്രസാധകൻ ജൊനാഥൻ കേപ്പും ട്വിറ്ററിൽ അറിയിച്ചതാണിത്.
ഫോർ എവർ ആൻഡ് എ ഡേ എന്നാണ് പുസ്തകത്തിെൻറ പേര്. ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസിയായ എം.ഐ.സിക്സിലെ വിദഗ്ധ ഏജൻറായ ജെയിംസ് ബോണ്ട് അജ്ഞാതരാൽ ഫ്രാൻസിലെ മാർസെയിലെസിൽ കൊല്ലപ്പെടുന്നതിൽ ആരംഭിക്കുന്ന നോവലിൽ തൽസ്ഥാനത്തേക്ക് പുതിയ ഏജൻറിനെ നിയമിക്കുന്നതടക്കമുള്ളവ പ്രമേയമാക്കുന്നു. പുസ്തകം മേയ് 31ന് ബ്രിട്ടനിലും തുടർന്ന് അമേരിക്കയിലും പ്രസിദ്ധീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.