കാണ്മാനില്ല 200രൂപ, ഓറഞ്ച് നിറം
text_fieldsപി.ജിക്ക് ഒരേ മുറിയിൽ ഉണ്ടായിരുന്നവൻറ കല്യാണം ആയതിനാലാണ് ഇല്ലാത്ത ലീവ് ഉണ്ടാക്കി പുലർച്ചെ വീട്ടിൽ എത്തി യത്. കെ.എസ്.ആർ.ടി.സി സ്റ്റാൻറിൽ നിന്ന് തന്നെ കയറിയതിനാലാണ് തൊടുപുഴയിൽ നിന്നുള്ള എറണാകുളം ബസിൽ സീറ്റ് തര പ്പെട്ടത്. വിൻഡോ സീറ്റും ചാറ്റൽ മഴയും ഹെഡ്സെറ്റിലെ പാട്ടും ചേർന്ന കോമ്പിനേഷനൊക്കെ മാറ്റി വെക്കേണ്ടി വന് നു. രണ്ടുപേർക്കിരിക്കാവുന്ന സീറ്റെങ്കിലും കിട്ടിയതു തന്നെ ഭാഗ്യം. വലതുഭാഗത്തെ മൂന്നു പേർക്കിരിക്കാവുന്നിടത ്തെ നടുവിലെ സീറ്റ് പ്രതീക്ഷിച്ചവന് ഇതെങ്കിലും കിട്ടിയല്ലോ എന്ന ആശ്വാസം മാത്രമായിരുന്നു ബാക്കി. വൈറ്റില ഹബ ്ബിൽ വേറൊരു ചങ്ങാതി കാത്തുനിൽക്കാമെന്നും അവിടുന്ന് കല്യാണ മണ്ഡപത്തിലേക്ക് ഒരുമിച്ചു പോകാമെന്നും നേരത്ത െ ചട്ടം കെട്ടിയിരുന്നു. അതുകൊണ്ടുതന്നെ ബസിൽ കയറിയപ്പോ മുതൽ ഞാൻ അവനെയും അവൻ എന്നെയും വിളിച്ചുകൊണ്ടേയിരുന്ന ു. വീട്ടിൽ കിടന്നുറങ്ങുേമ്പാ വിളിച്ചാൽ പറയും ‘ഞാൻ സ്റ്റാൻറിലെത്തീന്ന്’... കോളജിൽ പഠിക്കുന്ന കാലത്തും അങ്ങ നെതന്നെ ആയിരുന്നതിനാലാണ് മുൻകരുതലായി ഇടക്കിടെ ‘പോസ്റ്റാക്കരുതെന്ന്’ ഒാർമ്മപ്പെടുത്തി ഫോൺ ചെയ്തുകെ ാണ്ടിരുന്നത്.
അങ്ങനെയുള്ള ഒരു ഫോൺ വിളിക്കിടയിലാണ് കണ്ടക്ടർ ടിക്കറ്റ് ചോദിച്ച് എെൻറയടുത്തെത്തിയത്. 200 രൂപയുടെ ഒറ്റനോട്ട് പോക്കറ്റിൽ നിന്നുമെടുത്തു കൊടുത്തത് എനിക്ക് നല്ല ഒാർമയുണ്ട്, 60ൽ താഴെയുള്ള തുകയാണ് ടിക്കറ്റ് ചാർജ്. ബാക്കി കിട്ടിയത് മൂന്നോ നാലോ പത്തു രൂപ നോട്ടുകൾ മാത്രമായിരുന്നു എന്ന ബോധം എനിക്കു വന്നപ്പോ ഏറെ വൈകിയിരുന്നു. നല്ല തിരക്കുള്ള ബസിൽ ദൂരെ നിന്നും കണ്ടക്ടറുടെ ശബ്ദം മാത്രം കേൾക്കാം ‘ഫുട്ബോൾ കളിക്കാനുള്ള സ്ഥലമുണ്ടല്ലോ അവിടെ പുറകോട്ടിറങ്ങി നിൽക്കൂ’. ‘ചേട്ടാ, ഞാൻ ഗോളിയാ, അതാ അരികിൽ നിൽക്കുന്നത്’ മുെമ്പപ്പോഴോ യാത്ര ചെയ്ത സ്വകാര്യബസിലെ കണ്ടക്ടറോട് ഒരു ഫ്രീക്കൻ വിരുതൻ പറഞ്ഞ മറുപടിയോ അതിലെ രസമോ ഒന്നും ആ സമയത്ത് ഒട്ടും ചിരി സമ്മാനിച്ചില്ല. തിക്കിത്തിരക്കി നുഴഞ്ഞുകയറി വരുന്ന കണ്ടക്ടറെ കണ്ടാൽ ലയണൽ മെസ്സി നാലഞ്ചു ഡിഫൻഡർമാറെ ഒന്നിച്ചു വെട്ടിയൊഴിഞ്ഞു കയറി വരുന്നതുപോലെയുണ്ടായിരുന്നു.
‘ചേട്ടാ, ഞാൻ 200 രൂപയാണ് തന്നത്, 100 രൂപ ബാക്കി കിട്ടിയില്ല’. ഒരുവിധം കാര്യം ഞാൻ പറഞ്ഞൊപ്പിച്ചു. ഒച്ചപ്പാടും ബഹളവും നിറഞ്ഞ ലാലേട്ടെൻറ സ്ഫടികം സിനിമയിലെ ചന്ത പോലെയുണ്ടായിരുന്ന ആ ബസ് പെട്ടന്ന് നിശബ്ദമായതു പോലെ, യാത്രക്കാർ മുഴുവൻ ഞാനെന്തോ തെറ്റു ചെയ്ത പോെല എന്നെ തുറിച്ചു നോക്കുന്ന പോലെ അനുഭവപ്പെട്ടതാണോ തോന്നിയതാണോ എന്നൊന്നും ഇപ്പോൾ ഒാർമ്മ കിട്ടുന്നില്ല. എന്തായാലും കണ്ടക്ടറുടെ മറുപടിയോടെ ഞാൻ ആ ബസിെൻറ അടിത്തട്ടു തകർന്നു പാതാളത്തിലേക്ക് പോയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കത്തക്കതായിരുന്നു. ‘ ഇല്ല, ഇതുവരെ ടിക്കറ്റ് എടുത്ത ആരും 200െൻറ ഒറ്റ നോട്ട് തന്നിട്ടില്ല, താൻ 100 രൂപ നോട്ടാണ് തന്നത്, അതിെൻറ ബാക്കി രൂപ ഞാൻ അപ്പോ തന്നെ തന്നിട്ടുമുണ്ട്’. പണ്ട് നാലാം ക്ലാസിൽ പഠിക്കുേമ്പാൾ എന്തോ കുരുത്തക്കേട് ഒപ്പിച്ചതിന് രക്ഷിതാവിനെ വിളിച്ചുെകാണ്ടുവരണമെന്ന് ടീച്ചർ പറഞ്ഞതനുസരിച്ച് ഉമ്മ എത്തിയപ്പോൾ ‘ഇവൻ എലിയെ പോലിരിക്കുമെങ്കിലും പുലിയെ പോലാണ് പെരുമാറ്റം’ എന്ന മറുപടി കേട്ട സഹപാഠികൾ പിറ്റേന്ന് മുതൽ എനിക്ക് ഒരു വട്ടപ്പേരിട്ടു. ‘എലിക്കുഞ്ഞ്’. സങ്കടവും അപമാനഭാരവും കൊണ്ട് തലകുനിച്ചുനടന്ന എട്ടുവയസുകാരനേക്കാൾ ഞാൻ ചൂളിപ്പോയ സന്ദർഭമാണ് ഒരു ബസ് കണ്ടക്ടർ എനിക്കു നൽകിയിരിക്കുന്നത്. കല്യാണം കൂടലൊക്കെ ഉപേക്ഷിച്ച് അടുത്ത ബസിൽ കയറി തിരിച്ചുവന്നാലോ എന്നുപോലും മനസ്സ് ചിന്തിച്ചുകൂട്ടിയിരുന്നു.
കുട്ടിക്കാലത്ത് പലചരക്കുകടയിൽ സാധനങ്ങൾ വാങ്ങാനായി ഉമ്മ തരുന്ന രൂപയേക്കാൾ അഞ്ചോ, പത്തോ രൂപ ബാക്കി നിർത്തിയേ വാങ്ങൂ. ബാക്കി മിഠായി, സിപ്പ്അപ്പ് തുടങ്ങിയവ വാങ്ങിക്കാനാണ്. വാങ്ങേണ്ട ഒാരോ സാധനങ്ങളുടെയും വിലയും അളവും കണക്കുകൂട്ടിയുള്ള അതിവിദഗ്ധത പത്താം ക്ലാസ് കണക്ക് പരീക്ഷക്ക് കാഴ്ച വെച്ചിരുന്നെങ്കിൽ ഫസ്റ്റ് ക്ലാസിനു പകരം ഡിസ്റ്റിങ്ഷനോടെ ഉയർന്ന വിജയം നേടാനാകുമായിരുന്നു. വേണ്ട, ഒരു തരത്തിൽ നന്നായി, ഒരുപാട് ഉയർന്ന മാർക്കൊന്നും വാങ്ങാത്തത്, ഉയർച്ചകളും താഴ്ച്ചകളും നിറഞ്ഞ ഹൈറേഞ്ചിലെ റോഡുപോലെയുള്ള മാർക്ക് ലിസ്റ്റ് എനിക്കൊരിക്കലും സങ്കടം സൃഷ്ടിച്ചിട്ടില്ല. അല്ലെങ്കിലും പഠിക്കാൻ മിടുക്കനല്ലാതിരുന്ന, ശരാശരിക്കാരൻ മാത്രമായ, മലയാളത്തിനും ഹിസ്റ്ററിക്കും മാത്രം 90ശതമാനം മാർക്ക് വാങ്ങിക്കുന്ന ഒരു വിദ്യാർഥിയുടെ കണക്കു കൂട്ടലൊക്കെ അമ്പേ പരാജയം ആയിരുന്നു പലപ്പോഴും. അന്നും ഇന്നും സ്വയം വരച്ചുചേർത്ത വർണങ്ങളിലൂടെയുള്ള യാത്രകൾ മാത്രമാണ് കൂട്ടിനുള്ളത് എന്ന ബോധ്യമുള്ളതിനാൽ നിറങ്ങളുടെ ഉത്സവക്കാലത്തെ വല്ലാതെ വെറുത്തിരുന്നു.
ജോലിയും കൂലിയും ഇല്ലാതിരുന്ന കാലത്തായിരുന്നെങ്കിൽ, ബാലൻസായി കിേട്ടണ്ട ആ 100 രൂപ എന്നെ വല്ലാതെ ബാധിക്കുമായിരുന്നു. ‘ ചേട്ടാ, ഞാൻ 200 തന്നെയാണ് തന്നത്, നിങ്ങൾക്ക് ടിക്കറ്റ് മെഷീനും ബാഗിലുള്ള പണവും പരിശോധിച്ചാൽ കൂടുതൽ ഉണ്ടെന്ന് മനസിലാകും’. ഇത്രയും കൂടി ഞാൻ പറഞ്ഞൊപ്പിച്ചു. പക്ഷേ അയാൾ അമ്പിനും വില്ലിനും അടുക്കുന്ന ലക്ഷണമില്ല. 200 രൂപയുടെ ഒറ്റ നോട്ട് ഇൗ ബസിൽ ആരും തന്നിട്ടില്ല എന്ന് പുള്ളിക്കാരൻ അസന്നിഗ്ദമായി അങ്ങട് പ്രഖ്യാപിച്ചു. ഇല്ല, ഇനി എനിക്കൊന്നും ആ മനുഷ്യനോട് പറയാനില്ല. എെൻറ ഭാഗത്തും തെറ്റുണ്ട്. ഒന്ന്, ടിക്കറ്റെടുക്കുന്ന സമയത്ത് േഫാണിൽ ശ്രദ്ധിക്കാൻ പാടില്ലായിരുന്നു, രണ്ട്, ബാലൻസ് എത്ര കിട്ടി എന്ന് അപ്പോൾ തന്നെ എണ്ണി നോക്കണമായിരുന്നു. 2006 ലോകകപ്പ് ഫുട്ബോൾ ൈഫനലിൽ ഫ്രാൻസിെൻറ സിനദിൻ സിദാൻ ഇറ്റലിയുെട മറ്റരാസിയെ തല കൊണ്ടിടിച്ചു വീഴ്ത്തിയതും ഉരുളക്കിഴങ്ങ് എന്ന് കളിയാക്കിയ കാണികളിലൊരുവനെ തല്ലാൻ ബാറ്റുമായി പാകിസ്താെൻറ ഇൻസമാം ഉൾഹഖ് ബൗണ്ടറിലൈനിലേക്ക് ആക്രോശിച്ചടുത്തതും ഒക്കെ മനസിലൊതുക്കി ഒന്നും മിണ്ടാനാകാതെ എല്ലാരുടെയും മുന്നിൽ ഒരു തെറ്റുകാരനെ പോലെ ആ ബസിൽ ഞാൻ മാത്രം ഒറ്റപ്പെട്ടിരിക്കുന്നു എന്ന് മാത്രം എനിക്ക് മനസിലായി.
വിൻഡോ സീറ്റിലിരുന്നയാൾ ഏതോ സ്റ്റോെപ്പത്തിയപ്പോൾ ഇറങ്ങിപ്പോയതിനാൽ അരികിലെത്തപ്പെട്ട എനിക്ക് പക്ഷേ കാഴ്ചകളൊന്നും കണ്ണിൽ പെടുന്നേയില്ലായിരുന്നു. ഏതോ പള്ളിസെമിത്തേരിക്കടുത്തുള്ള സ്റ്റോപ്പിൽ ബസ് നിർത്തി. ‘തന്നത്താൻ ഉയർത്തുന്നവൻ താഴ്ത്തപ്പെടും’, എന്നിങ്ങനെയുള്ള ബൈബിൾ വാചകങ്ങൾ ഒാരോന്നായി ഞാൻ പോലുമറിയാതെ എന്നെ കൊണ്ട് വായിപ്പിക്കുന്നത് ആരാണാവോ? പരസ്പര സ്നേഹവും നൻമയും ആഹ്വാനം ചെയ്യുന്ന വരികൾ നിസംഗതയോടെ ബസ് ഡബിൾ ബെൽ മുഴങ്ങിയതനുസരിച്ച് എന്നെ കടന്നുപോയി. ‘നിങ്ങളുടേതാണെങ്കിൽ എത്ര ആഴക്കടലിൽ ഒളിപ്പിച്ചാലും നിങ്ങളിലേക്ക് വന്നുചേരുക തന്നെ ചെയ്യും’ മനസിനെ സ്വയം ആശ്വസിപ്പിച്ച് ഉറക്കം നടിച്ച് പുറം കാഴ്ചകൾ കാണാതെ ഒരു വലിയ ബസിൽ ഞാൻ യാത്ര തുടരുകയാണ്. വൈറ്റില ഹബ്ബിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് തന്നെ തിരക്കൊഴിഞ്ഞ പൂരപ്പറമ്പിനു സമാനമായിരുന്നു ബസിെൻറ അകവശം. ആരോ പുറകിൽ നിന്ന് എന്നെ തോണ്ടുന്ന പോലെ, അല്ല തോന്നലല്ല, അത് ആ കണ്ടക്ടർ ആയിരുന്നു.
പുള്ളിക്കാരൻ എെൻറ ചെവിയുടെ തൊട്ടുചേർന്ന് വളരെ ശബ്ദം താഴ്ത്തി ‘അതേയ്, ഒരു 100 രൂപ കൂടുതൽ കാണിക്കുന്നുണ്ട്, ബാഗിലും മെഷീനിലും കണക്കുകൂട്ടിയിട്ടും 100 കൂടുതലാണ്, നിങ്ങള് 200 തന്നെയായിരിക്കും തന്നതല്ലേ?’ ‘അതേ’ എന്ന് മറുപടി പറയാൻ കഴിയുന്നതിനു മുമ്പായി ചുരുട്ടിപ്പിടിച്ച 100 രൂപ നോട്ട് അയാൾ എെൻറ കയ്യിേലക്ക് വെച്ചുനീട്ടി. ‘ഞാൻ പറഞ്ഞതല്ലേ ചേട്ടാ, നിങ്ങളോട് ബാഗൊന്ന് പരിശോധിക്കാൻ, എന്നിട്ട് ഇപ്പോ എവിടുന്ന് ഇത് കിട്ടി?’ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു എനിക്ക്. പക്ഷേ പിന്നീടാലോചിച്ചപ്പോ തോന്നി. അയാൾക്ക് വേണേൽ ആ 100 രൂപ ഇറങ്ങുേമ്പാഴും തരാതിരിക്കാമായിരുന്നു, കൂടുതലുള്ള ആ പണം അയാൾക്ക് സ്വന്തം പോക്കറ്റിൽ തിരുകാമായിരുന്നു, മാത്രവുമല്ല അയാൾ എന്നെ വാദിച്ചു ജയിച്ചു നിൽക്കുന്ന ആളും കൂടിയാണ്. ഇനി പണം തിരികെ തരുന്നത് അയാൾ തോൽക്കുന്നതിന് തുല്യം കൂടിയാണ്. പേക്ഷ അയാൾ അതൊന്നും ചെയ്തില്ല. അർഹതയില്ലാത്ത പണം തനിക്കെന്തിന് എന്ന് ചിന്തിക്കുന്നവരുടെ കൂട്ടത്തിലായിരുന്നിരിക്കണം. അതു കൊണ്ടാണല്ലോ അർഹതയുള്ള എെൻറ പണം എനിക്ക് യാത്ര തീർന്നപ്പോ തന്നെ തിരിച്ചുകിട്ടിയത്.
ബസ്സിറങ്ങിയതും കൂട്ടുകാരെൻറ ഫോൺ കോൾ. ‘ടാ, നീയെത്തിയോ.? ഞാനുടനെ എത്തും’. ഒന്നും പറയാൻ തോന്നിയില്ല, ഒരുപക്ഷേ അവൻ വീട്ടിൽ നിന്ന് ഇറങ്ങിയിട്ടുപോലുമുണ്ടാകില്ല, എങ്കിലും അവൻ ഏതോ ട്രാഫിക് കുരുക്കിലകപ്പെട്ടതു കൊണ്ടാണ് വരാൻ താമസിക്കുന്നത് എന്ന് കരുതാനായിരുന്നു അപ്പോൾ എനിക്ക് തോന്നിയത്. കണ്ടക്ടറെ പിന്നീട് എപ്പോഴെങ്കിലും കണ്ടുമുട്ടിയാൽ ചോദിക്കാൻ ഒരു ചോദ്യം ബാക്കിയാണ്. ‘ ശരിക്കും ഞാൻ കൊടുത്ത 200 രൂപ പിന്നെ എവിടെപ്പോയി, 200 രൂപയുെട ഒറ്റനോട്ട് ആ ബസ്സിൽ ആരും കൊടുത്തിട്ടുമില്ല. ചിലപ്പോഴൊക്കെ യാഥാർഥ്യങ്ങളേക്കാൾ ഒരു പടി മുകളിലായിരിക്കും സംഭവിക്കുന്ന കാര്യങ്ങൾ. അല്ലെങ്കിൽ പിന്നെ ആ 200 രൂപ ദുരൂഹമായി കണ്ടക്ടറുടെ ബാഗിൽ നിന്നും എവിടെപ്പോകാനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.