ബംഗാളിലെ ദുര്‍ഗോത്സവം
text_fieldsരണ്ടാമത്തെ ദുര്‍ഗാപൂജയും കഴിഞ്ഞുപോയി. നിരത്തുകളില്‍ ആളുകളൊഴിഞ്ഞു. അകലെനിന്നും കാറ്റിനൊപ്പമെത്തുന്ന ലയഗീതികളും അന്തരീക്ഷത്തിലെ ശബ്ദക്കുറവും മാത്രം ബാക്കിയായി. ചുരുക്കിപ്പറഞ്ഞാല്‍ പതിനൊന്നുമാസത്തെ ബംഗാളിയുടെ കാത്തിരിപ്പിന്‍റെ ആരവമൊഴിഞ്ഞു. ഇനിമുതല്‍ അടുത്ത ദുര്‍ഗാപൂജയ്ക്കുള്ള ഒരുക്കത്തിലും കാത്തിരിപ്പിലുമാണ് ഓരോ ബംഗാളിയും ഓരോ ബംഗാളിഭവനവും.
എനിക്കിത് കൊല്‍ക്കത്തയിലെ രണ്ടാമത്തെ പൂജയാണ്. ഹോളിയെയും പൂജയെയും ദീപാവലിയെും കേട്ടുമാത്രം പരിചയിച്ചിരുന്ന ഞാന്‍ കഴിഞ്ഞകൊല്ലമാണ് ഇവയെല്ലാം ചെറിയരീതിയിലെങ്കിലും നേരിട്ടറിയുത്. ഇത്തവണയായപ്പോഴേക്കും കുറേക്കൂടി മുഴുകാന്‍ സാധിച്ചു. ഒരുകാര്യം സത്യസന്ധമായി മനസ്സിലാക്കാം. ഇത് ഒരു ജനതയുടെ ഉത്സവവും ആഘോഷവുമാണ്.
വിശ്വകര്‍മ്മപൂജയോടെയാണ് ഒരു വര്‍ഷത്തെ പൂജാമഹോത്സവത്തിന് ആരംഭം കുറിക്കുന്നത്. അതിനുശേഷം മഹാലയ വരുന്നു. അന്നുമുതല്‍ പത്തുദിവസത്തേക്ക് ചിട്ടവട്ടങ്ങളുണ്ട്. വേഷവിധാനത്തില്‍ മുതല്‍ ഭക്ഷണരീതികളില്‍ വരെ. ഓരോ ദിവസവും ഓരോ മട്ടിലായിരിക്കും കുടുംബങ്ങളിലെ ആഘോഷങ്ങള്‍. ഇത്തവണ വെസ്റ്റ് ബംഗാള്‍ സര്‍ക്കാര്‍ പത്തുദിവസത്തേക്കാണ് സര്‍ക്കാരാപ്പീസുകള്‍ക്ക് അവധി കൊടുത്തത്. മുന്‍വര്‍ഷങ്ങളിലും അവധിദിവസങ്ങള്‍ കൂടുതല്‍ തന്നെയായിരിക്കും. സ്വകാര്യസ്ഥാപനങ്ങളും ഒരാഴ്ചത്തേക്ക് സമ്പൂര്‍ണമായും പ്രവര്‍ത്തനരഹിതമായിരിക്കും. ബാങ്കുകളും മിക്കദിവസങ്ങളിലും മുടങ്ങും. വിദ്യാലയങ്ങള്‍ അടക്കും. ഏത് ഓഫീസില്‍ച്ചെ് എന്തുകാര്യം തിരക്കിയാലും നടത്താന്‍ ശ്രമിച്ചാലും ജോലിക്കാര്‍ പറയും, പൂജ കഴിഞ്ഞിട്ടുനോക്കാമെന്ന്. റോഡുകളിലേക്ക് കച്ചവടക്കാരിറങ്ങും. ഉപഭോക്താക്കളുടെ തിരക്കില്‍ നഗരവീഥികള്‍ ഞെരുങ്ങും.
വിശ്വകര്‍മ്മപൂജ കഴിയുതോടെ പലയിടത്തും പൂജയുടെ പ്രധാന ആകര്‍ഷണമായ പൂജാപന്തലുകള്‍ കേമമായി ഉദ്ഘാടനം ചെയ്യപ്പെടും. പഞ്ചമി മുതല്‍ നവമി വരെയാകും വലിയ പന്തലുകളിലെ സന്ദര്‍ശനസമയം. പലയിടത്തും മുഖ്യമന്ത്രി തന്നെയോ മന്ത്രിമാരോ ആയിരിക്കും പൂജാപന്തലുകളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്. മാത്രവുമല്ല ബംഗാള്‍ രാഷ്ട്രീയത്തിന്‍്റെ ശക്തിസ്വാധീനങ്ങളും പണക്കൊഴുപ്പും ഈ പൂജാമഹോത്സവത്തില്‍ പ്രകടമായും ദൃശ്യമാകും. മിക്കവാറും പ്രധാന പ്രവിശ്യകളിലെ പൂജാപന്തലുകള്‍ പ്രത്യക്ഷമായും പരോക്ഷമായും നടത്തുന്നത് മന്ത്രിമാരോ കൗണ്‍സിലര്‍മാരോ അവരുടെ അനുയായികളോ ആയിരിക്കും. ഓരോ പന്തലിനും ഓരോ വിഷയമുണ്ടാകും. ഉദാഹരണത്തിന് കേരളമാണ് ഒരു പന്തലിന്‍റെ വിഷയമെങ്കില്‍ കേരളത്തെ പ്രതിനിധാനം ചെയ്യുന്ന പ്രധാന കാഴ്ചകളുടെ പുനരാവിഷ്കാരമായിരിക്കും ആ പന്തല്‍. അതല്ല, കേരളത്തിലെ വടക്കുംനാഥന്‍ ക്ഷേത്രത്തെയാണ് വിഷയമാക്കുന്നതെങ്കില്‍ അതായിരിക്കും പുനരാവിഷ്കരിക്കുക. ഒരു വലിയ വളപ്പ് മുഴുവനോ അല്ളെങ്കില്‍ ഒരു ഇടറോഡ് മുഴുവനോ മാറ്റിയെടുത്തിട്ടാവും പന്തല്‍നിര്‍മ്മാണം. ഇങ്ങനെ തീം കണ്ടത്തെുന്നതിനും പൂജാകമ്മിറ്റികള്‍ അംഗീകരിച്ച മാതൃകകള്‍ നടപ്പിലാക്കുതിനും വിദഗ്ധരുടെ സംഘം വേറെയുണ്ടാകും. ഏതാണ്ട് ഏഴെട്ടു മാസത്തെ പ്രവര്‍ത്തനഫലമായിട്ടാണ് പൂജാപന്തലുകളൊരുങ്ങുത്. ഗവേഷണം മുതല്‍ സാമഗ്രികളുടെ ഉല്‍പാദനവും ഏകീകരിക്കലും വരെ കോടികളാവും ഓരോ പന്തലിനും വേണ്ടി ചെലവിടുന്നത്. മത്സരമുണ്ട് പന്തലുകള്‍ തമ്മില്‍. നിര്‍മ്മാണനഷ്ടം നികത്താനുതകുന്ന തുക മുതല്‍ കുറച്ചെങ്കിലും പരിഹരിക്കാന്‍ സാധിക്കുന്ന തുക വരെ സമ്മാനമായി കിട്ടും. അതിനാല്‍ വിഷയം കണ്ടത്തെുന്നതിലും അത് കണിശമായി ആവിഷ്കരിക്കുതിലും കമ്മറ്റികള്‍ കാണിക്കുന്ന ഉത്സാഹം എടുത്തുപറയേണ്ടതാണ്. ഓരോ വാര്‍ഡിലും കവലകളിലും ഇത്തരത്തിലുള്ള ചെറുതും വലുതുമായ പന്തലുകള്‍ അനവധി കാണാന്‍ കഴിയും. റോഡില്‍ കുഴി കുത്തി മുള കെട്ടി വഴി തിരിച്ചും റോഡ് െകെട്ടിയടച്ചും ഗതാഗതം തിരിച്ചുവിട്ടുമൊക്കെയായിരിക്കും പന്തല്‍ നിര്‍മ്മാണവും പൂജയും. ഓരോ പന്തലിലും വെക്കാനുള്ള ദുര്‍ഗയുടെ വിവിധ ഭാവത്തിലുള്ള കളിമണ്‍ ശില്പങ്ങളും മാസങ്ങള്‍ക്കുമുമ്പേ തയ്യാറായിട്ടുണ്ടാവും. കുമാര്‍ത്തുളി പോലുള്ള ഗ്രാമങ്ങളിലെ കലാകാരന്മാരാണ് അഹോരാത്രം പണിയെടുത്ത് കണ്ടാല്‍ കവിത തുളമ്പുന്ന ഭാവഭംഗിയുള്ള ദുര്‍ഗാപ്രതിമകള്‍ നിര്‍മ്മിക്കുന്നത്.
ദുര്‍ഗയുടെ അലങ്കാരങ്ങളിലെ സാരിക്കും വിട്ടുവീഴ്ചകളില്ല. പന്തല്‍ കമ്മറ്റിയുടെ വലുപ്പമനുസരിച്ച് ദേവിയുടുക്കുന്ന സാരിയും വിലയേറിയതാവും. വിവിധങ്ങളായ പന്തലുകള്‍ കാണാന്‍ ബംഗാളിന്‍്റെ വിദൂരഗ്രാമങ്ങളില്‍നിന്നുപോലും ജനം നഗരത്തിലേക്കത്തെും. മാത്രവുല്ല, ആസാം,ബീഹാര്‍,മണിപ്പൂര്‍,നാഗാലാന്‍്റ് തുടങ്ങി ഇപ്പോള്‍ കേരളത്തിലത്തെിയിട്ടുള്ള തൊഴിലാളികള്‍ വരെ പൂജയോടനുബന്ധിച്ച് തിരികെയത്തെും. അവരുടെയെല്ലാം സ്വപ്നം നഗരത്തിലെ പൂജകള്‍ പരമാവധി കാണുകയെതാണ്.കൊല്‍ക്കത്ത നഗരത്തിലെ പൂജയുടെ പകിട്ടിന്‍്റെ പരിസരത്തത്തെില്ല
ഗ്രാമങ്ങളിലെ പന്തലുകളും പൂജയും. അതിനാല്‍ ഗ്രാമീണരെ സംബന്ധിച്ച് പൂജ എാല്‍ നഗരം കാണാനുള്ള അപൂര്‍വ്വാവസരം കൂടിയാണ്. നഗരത്തിലത്തെിയാലോ ഭക്ഷണം കഴിക്കുകയും കിലോമീറ്ററുകളോളം ക്ഷീണമില്ലാതെ കൂട്ടമായി നടക്കുകയും ഓരോന്നോരോന്നായി പന്തലുകള്‍ കാണുകയും ദുര്‍ഗയെ തൊഴുകയുമാണ് അവരുടെ ഇഷ്ടം. ബംഗാളിയെ സംബന്ധിച്ച് ഭക്ഷണമെന്നത് ഏറെ പ്രധാനപ്പെട്ടതാണ്. മധുരം തിന്നുന്നതും അതുപോലെ. കോടിവസ്ത്രത്തിന്‍്റെ മണമായിരിക്കും ഓരോ ബംഗാളി സ്ത്രീയും കടന്നുപോകുമ്പോള്‍ നമുക്ക് കിട്ടുക. ഓരോ ദിവസത്തേക്കും പുതുവസ്ത്രങ്ങള്‍ വാങ്ങിയാണ് പൂജയെ വരവേല്‍ക്കുന്നത്. കന്യകമാരുടേയും സുമംഗലിമാരുടേയും ആഘോഷവേള കൂടിയാണ് ഓരോ പൂജയും. കന്യകമാരുടെ കാമുകസംഗമങ്ങളും പ്രണയികളുടെ വിവാഹതീരുമാനങ്ങളും പൂജയോടനുബന്ധിച്ചുള്ള സ്വതന്ത്രമായ രാപ്പകല്‍ സഞ്ചാരങ്ങളിലൂടെ തീരുമാനിക്കപ്പെടുന്നു.
സുമംഗലികളെ സംബന്ധിച്ച് കാലില്‍ ചുവപ്പെഴുതിയും സീമന്തത്തില്‍ സിന്ദൂരമണിഞ്ഞും ദുര്‍ഗയ്ക്ക് സാരികള്‍ സമര്‍പ്പിച്ചും ഭര്‍തൃസുഖത്തിനും കുടുംബസുഖത്തിനുമായി പ്രത്യേകമായ പ്രാര്‍ത്ഥനകള്‍ നടക്കുന്നു. ഏറ്റവും വൈവിദ്ധ്യമുള്ള കേശാലങ്കാരങ്ങള്‍ മുതല്‍ ഏററവും പുതിയ ഫാഷനിലുള്ള ഉടുപ്പുകള്‍ വരെ പൂജയ്ക്കായി ഒരുക്കപ്പെടുന്നു. പൊതുവേ വിവാഹിതകളും മധ്യവയസ്സ് കഴിഞ്ഞവരും പ്രശസ്തമായ ബംഗാള്‍ സാരികളുടുത്താണ് പൂജാവേളയില്‍ പുറത്തിറങ്ങുക പതിവ്. ബംഗാളില്‍ സ്ത്രീകള്‍ക്കാണ് പ്രധാന്യം. വീട്ടിലായാലും നാ"ിലായാലും സ്ത്രീകളുടെ തന്‍്റേടവും ആത്മവിശ്വാസവും വളരെ പ്രശസ്തമാണ്. ഭര്‍ത്താവിന്‍്റെയോ കാമുകന്‍്റെയോ കൈ പിടിച്ച് മുമ്പേ നടക്കുന്ന സ്ത്രീകളേയും പെണ്‍കുട്ടികളേയും കൊല്‍ക്കത്ത നഗരത്തിലെങ്ങും കാണാം. അതുതയൊണ് ദുര്‍ഗാപൂജയുടെ വലിയ സവിശേഷതയും. ഒന്നുകില്‍ ഈ ദുര്‍ഗയുടെ ഛായയാണ് ഇവിടുത്തെ സുന്ദരികള്‍ക്ക്. അതല്ളെങ്കില്‍ ഇവിടുത്തെ സുന്ദരികളുടെ ഛായയിലാണ് കലാകാരന്മാര്‍ ദുര്‍ഗയെ സൃഷ്ടിച്ചിരിക്കുത്. ഇന്നും തെരുവില്‍ നമുക്ക് ദുര്‍ഗയുടെ പ്രതിമയെയും നിശ്ചലയായി നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയേയും മാറിപ്പോയാല്‍ അത്ഭുതം തോണ്ടേതില്ല.
ഹിന്ദുസ്ഥാന്‍ പാര്‍ക്കിലുള്ള ഹിന്ദുസ്ഥാന്‍ പാര്‍ക്ക് സരോബ്ജനിന്‍ ദുര്‍ഗോത്സവ് കമ്മറ്റി 1961 ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളതാണ്. 1931 മുതല്‍ അവര്‍ പ്രവര്‍ത്തിച്ചുവരുതായി അവകാശപ്പെടുന്നു. ബാലിഗഞ്ച് കള്‍ച്ചറല്‍ അസോസിയേഷന്‍്റെ പൂജ ഇത് അറുപത്തഞ്ചാം വര്‍ഷമാണ് നടത്തപ്പെടുത്. പുതിയ രാഷ്ട്രീയസാഹചര്യങ്ങള്‍ ഒട്ടനവധി അട്ടിമറികള്‍ക്കും പുതുക്കിപ്പണിയലുകള്‍ക്കും ക്രമാതീതമായ സ്വാതന്ത്ര്യം നല്‍കിയിട്ടുമുണ്ട്. ചില മുനിസിപ്പല്‍ വാര്‍ഡുകളില്‍ താമസം മാറിയത്തെിയ കൗണ്‍സിലര്‍മാരും മറ്റും അവിടെ കാലങ്ങളായി നടുവരുന്ന പൂജയും ആഘോഷങ്ങളും അവരാണ് കാലങ്ങളായി നടത്തിക്കൊണ്ടിരിക്കുതെന്ന മട്ടില്‍ ഏറ്റെടുക്കുന്നതും അനുയായിവൃന്ദം അത് ഉറപ്പിച്ചെടുക്കുന്നതും ഇവിടെക്കാണാം. അതില്‍നിന്നുതന്നെ പൂജയ്ക്കും പൂജാഘോഷങ്ങള്‍ക്കും ജനസഞ്ചയത്തിലുള്ള സ്വാധീനമെത്രയെും വോട്ടുബാങ്കിനെ സ്വാധീനിക്കാനെത്ര ശക്തിയുള്ളതാണെന്നും മനസ്സിലാക്കാനാവും. അധികാരമുള്ളവനേയും രാഷ്ട്രീയക്കാരനേയും തൊഴുതുനില്‍ക്കാന്‍ ശീലിച്ചിട്ടുള്ള ജനത അതിനെ നിശ്ശബ്ദം അംഗീകരിക്കുകയും ചെയ്യും. കഴിഞ്ഞ കുറച്ചുകാലമായി കൊല്‍ക്കത്തയിലെ പൂജാമഹോത്സവങ്ങള്‍ പണക്കൊഴുപ്പിന്‍്റെ മേളയായി മാറിയിട്ടുമുണ്ട്. മുമ്പൊക്കെ ലളിതമായും പാരമ്പര്യപ്രകാരവും നടത്തിവന്നിരുന്ന പൂജ ഇന്ന് ജനത്തെ കൈയിലെടുക്കാനും അധികാരത്തെ ഉറപ്പിച്ചുനിര്‍ത്താനുമുള്ള കണ്‍കെട്ടായും മാറിയിട്ടുണ്ട്. സി.പി.എമ്മില്‍നിന്നും തൃണമൂല്‍കോഗ്രസിലേക്കുള്ള അധികാരമാറ്റം കാഴ്ചകളെ മാറ്റിയെടുക്കുതിന് ആക്കം കൂട്ടിയിട്ടുണ്ട്. എന്തായാലും ബംഗാളീജനതയ്ക്ക് വേണ്ടത് ആഘോഷങ്ങളാണ്. നിത്യജീവിതപാരാവാരത്തിന്‍്റെ ദൈന്യങ്ങള്‍ക്കിടയില്‍നിന്നും അവര്‍ക്കൊരു മോചനം വേണം. അതിനാണ് പന്ത്രണ്ടു മാസവും നടത്തപ്പെടു ഓരോ തരം ആഘോഷങ്ങള്‍. അതില്‍ എന്തുകൊണ്ടും മുന്തിയതും കേമപ്പെട്ടതുമാണ് ദുര്‍ഗാപൂജ. അച്ചടക്കത്തോടെയും ഒരുമയോടെയും ഉല്ലസിക്കണമെന്ന മാനസികഭാവുമായി ജീവിക്കുന്ന ഒരു ജനതയ്ക്ക് മറ്റെന്താണ് വലുത് ?
ഇനി ദുര്‍ഗയ്ക്കുള്ള യാത്രയയപ്പുകളാണ്. ഓരോ പന്തലിലെയും ദുര്‍ഗാപ്രതിമകളെ അഴിച്ചിളക്കി പ്രത്യേകം വണ്ടിയിലിരുത്തി ആഘോഷമായി ആനയിച്ച് ഹൂഗ്ളിയിലൊഴുക്കുതോടെ പൂജാമഹോത്സവത്തിന് പര്യവസാനമാകും. ഹൂഗ്ളിയിലേക്ക് അമ്മ പോകുമ്പോള്‍ തെരുവോരങ്ങളില്‍ നില്‍ക്കു സ്ത്രീകള്‍ അമ്മയ്ക്ക് കുങ്കുമമണിയിക്കും. പാദങ്ങളില്‍ നമസ്കരിച്ച് വിട പറയും. അവര്‍ അമ്മയെ നോക്കി കരയും. അടിസ്ഥാനവിഭാഗത്തിലെ സ്ത്രീപുരുഷന്മാര്‍ മുതല്‍ ഉയര്‍ന്ന സാമൂഹികജീവിതമുള്ള സ്ത്രീപുരുഷന്മാര്‍ വരെ ഈ വൈകാരികനാടകത്തിലെ പങ്കാളികളാണ്. അവരുടെ കണ്ണീര്‍ വെറുതെ വരുന്നതാവാന്‍ വഴിയില്ല. ആത്മാവിനുള്ളില്‍ കാലങ്ങളായി നെയ്തുകൂട്ടിയ ഒരു സങ്കല്‍പ്പത്തിലെ വിചാരങ്ങള്‍ മിഴിനീരായി പെയ്യുന്നതാവാന്‍ മതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.