ആ 500 രൂപ നോട്ടിന് അവരുടെ അധ്വാനത്തിെൻറ മണമായിരുന്നു..
text_fieldsരാവിലത്തെ തിരക്കിട്ട ബ്രാഞ്ച് ഓഫീസ് ഡസ്പാച്ച് സമയത്ത് കൗണ്ടറിൽ വരുന്ന ആളുകളോട് പൊതുവേ ഒരു ഇഷ്ടക്കുറവാണ്. ഇ വർക്ക് കുറച്ചു താമസിച്ചു വന്നാലെന്താണ്.? മനസ്സിൽ ചോദിക്കുമെങ്കിലും ചിരിച്ചു കൊണ്ട് എന്താണ് വേണ്ടതെന്നു ചോദിക ്കണമല്ലോ.. അങ്ങനെയാണ് ആ ഉമ്മയോടും ഞാൻ എന്താ വേണ്ടെന്നു ചോദിച്ചത്. പക്ഷെ ഉമ്മയുടെ മറുപടി എന്നെ സന്തോഷിപ്പിക്കുന ്നതായിരുന്നു. മോള് തിരക്കിട്ട പണിയിലല്ലെ ഞാൻ പോയിട്ട് കുറച്ചു കഴിയുമ്പോ വരാം. ‘അല്ലുമ്മാ എന്താണെന്നു പറഞ്ഞോള ൂ..വല്ല ലെറ്ററും മേടിക്കാനാണോ..അതോ ക്യാഷ് അക്കൗണ്ടിൽ ഇടാനോ എടുക്കാനോ മറ്റോ ആണോ ..കുറച്ചു ദിവസായല്ലോ ഇവിടെ വന്നു നിക്കണത് കാണാല്ലോ അക്ഷയയിൽ വന്നതാവും ന്ന് വിചാരിച്ചാ ഇന്നലെയൊക്കെ ഒന്നും ചോദിക്കാതിരുന്നത്’
ചോദ്യം കേട് ടതും കയ്യിലിരുന്ന വലിയ കവർ തുറന്ന് ചുളുങ്ങിയ ഒരു സേവിങ്സ് പാസ്ബുക്ക് എടുത്ത് എെൻറ നേരെ നീട്ടി. പതുക്കെ മറ ്റാരും കേൾക്കാത്ത അത്ര ശബ്ദം കുറച്ച്, ഇതിൽ പൈസ വല്ലതും വന്നിട്ടുണ്ടോന്നു ഒന്ന് നോക്കാമോ എന്ന് ചോദിച്ചു. ഞാൻ പ ാസ്ബുക്ക് വാങ്ങി നോക്കി. പഴയ അക്കൗണ്ടാണ്. പുതിയ 10 അക്ക നമ്പർ എഴുതി ബാലൻസ് നോക്കിയപ്പോൾ 52 രൂപയേയുള്ളു.. അക്കൗണ് ട് സൈലൻറ് ആയിക്കിടക്കുവാണ്. ആരെങ്കിലും ക്യാഷ് ഇടാന്നു പറഞ്ഞിട്ടുണ്ടോ.? ഞാൻ അവരോടു ചോദിച്ചു. പണ്ട് പെൻഷൻ കിട്ടിക്കൊണ്ടിരുന്ന ബുക്കാ.. ഇപ്പൊ ഇടയ്ക്കൊക്കെ വീട്ടിൽ കൊണ്ട് തരുന്നുണ്ട്. ഞാൻ ചുമ്മാ ഈ ബുക്ക് കണ്ടപ്പോ എടുത്തു കൊണ്ട് വന്നൂന്നെ ഉള്ളൂ.. ഈ ബുക്കിൽ ഇടപാട് നടത്തണേൽ പുതുക്കിയെടുക്കണം, എന്നാലെ കാര്യമുള്ളൂ. ആധാർ കോപ്പിയും ഒരു ഫോട്ടോയും വേണം. പിന്നെ രണ്ട് ഫോം ഉണ്ട്. അതിൽ ഒപ്പിട്ടു തരണം. ഞാൻ പൂരിപ്പിച്ചോളാം. ഇപ്പൊ ഒന്നും എെൻറ കയ്യിലില്ലല്ലോ മോളെ.. സാരമില്ല നാളെ കൊണ്ടുവന്നാ മതി- ഞാൻ പറഞ്ഞു. പിന്നെയും എന്തൊക്കെയോ ചോദിക്കാൻ വന്നെങ്കിലും എെൻറ തിരക്ക് കണ്ടത് കൊണ്ടായിരിക്കണം, അവർ മിണ്ടാതെ പോയി. പണിയൊക്കെ തീർത്ത് ഇറങ്ങാൻ നേരം അവർ ആധാർ കോപ്പിയും ഫോട്ടോയുമായിട്ട് വന്നു. പാസ്ബുക്കും ഒപ്പിട്ട ഫോമും വാങ്ങി വെച്ചിട്ടു ഞാൻ ഇറങ്ങി. ആ ഉമ്മയും എെൻറ കൂടെ തന്നെ ഇറങ്ങി. ബസ് സ്റ്റോപ്പ് വരെ അവരൊന്നും സംസാരിച്ചില്ല. ഞാനും.
ബസ് സ്റ്റോപ്പെത്തിയപ്പോഴാണ് ഓർത്തത്, ഞായറാഴ്ച ഒരു കല്യാണമുണ്ട്. എടുത്ത ഡ്രസ്സിെൻറ പാൻറും ഷോളും അത്ര മാച്ചല്ല. പോകുന്ന വഴിക്ക് മഹാറാണിയിൽ കയറി ഒരെണ്ണം വാങ്ങിക്കണമെന്ന് ഓർത്തിരുന്നതാണ്. പക്ഷെ തിരക്ക് കാരണം അക്കൗണ്ടീന്നു ക്യാഷ് എടുക്കാൻ മറന്നു. അടുത്തുള്ള എ.ടി.എമ്മിൽ കയറി ക്യാഷെടുത്ത് ഇറങ്ങിയപ്പോഴേക്ക് ഒരു ബസ് പോയി. വെയ്റ്റിംഗ് ഷെഡിൽ ഇരുന്നപ്പോ ആ ഉമ്മയും അവിടെയുണ്ട്. എന്നെ കണ്ടതും അവരെെൻറ അടുത്തേക്ക് ചിരിച്ചു കൊണ്ട് വന്ന് സംസാരിച്ചു തുടങ്ങി. മോളെ, സത്യം പറഞ്ഞാൽ ഞാൻ വന്നത് മോളോടൊരു കാര്യം ചോദിക്കാനായിരുന്നു. അവർ കയ്യിലിരുന്ന മുഷിഞ്ഞ ഒരു ചെറിയ പേഴ്സ് തുറന്നു.. കുറെ ആശുപത്രി ചീട്ടും കുറച്ച് 10, 20 രൂപ നോട്ടുകളും, കുറച്ച് ചില്ലറത്തുട്ടുകളും..
അതിനിടയിൽ നിന്ന് പഴയ ഒരു 500 രൂപ നോട്ട് എടുത്തു. കഴിഞ്ഞയാഴ്ച തുണീടെ ഇടയീന്നു കിട്ടിയതാ.. പണ്ട് എപ്പഴോ വെച്ചിരുന്നതാ. അത്യാവശ്യത്തിന് എടുക്കാൻ മറന്നു പോയി. പിന്നെ വെച്ചത് എവിടെയാണ് എന്ന്.. അയ്യോ അത് മാറിയെടുക്കണ സമയം ഒക്കെ കഴിഞ്ഞല്ലോ ഉമ്മാ.. ഇനി ഇത് മാറാൻ പറ്റുമെന്ന് തോന്നുന്നില്ല. ന്തെ ഇത് അപ്പൊ മാറിയെടുക്കാഞ്ഞേ.? അതെങ്ങനാ മോളേ, വയസായില്ലേ.. കൂടാതെ ഈ അലച്ചിലും.. രണ്ടു പെമ്പിള്ളേരെയാ പടച്ചോൻ തന്നത്. രണ്ടും കുറവുള്ളവരാ മോളെ.. അത് കണ്ടപ്പോ അങ്ങേരും ഇട്ടിട്ടു പോയി.. അങ്ങേരെ പറഞ്ഞിട്ടും കാര്യമില്ല. കൂലിപണിയായിരുന്നു. വയ്യാത്ത ഈ പെമ്പിള്ളേരേം എന്നേം നോക്കുന്നതിനേക്കാൾ ഭേദം വേറെ ആരെയെങ്കിലും കെട്ടി സുഖായ് ജീവിക്കണതാവുംന്ന് ഒാർത്തു കാണും.. ഈ കഴിഞ്ഞ മാസം മരിച്ചൂന്നു ആരോ പറയണ കേട്ടു. പടച്ചോൻ പൊറുത്തു കൊടുക്കട്ടെ.. ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു നിർത്തി കണ്ണ് തുടച്ചു.
ഞാൻ ഒരത്ഭുതത്തോടെ അവരെ നോക്കിയിരുന്നു. അവര് പിന്നേം പറഞ്ഞു തുടങ്ങി. പിന്നെ കഷ്ടപ്പെട്ടാ ഇത്രേം നാള് ജീവിച്ചേ.. ഇളയ മോള് 10 വയസൊക്കെ ആയപ്പോ മരിച്ചു. മൂത്തവൾക്കിപ്പോ വയസ് 46 ആയി. ഇത്രേം നാള് എനിക്ക് പറ്റുമാർന്നു. ഇപ്പൊ തീരെ സുഖമില്ല. പ്രഷർ, ഷുഗർ, ഇല്ലാത്ത അസുഖം ഇല്ല. വയസ്സ് 70 ആയി. അവൾക്കും കുറെ മരുന്നൊക്കെയുണ്ട്. എല്ലാത്തിനും കൂടെ തികയ്ക്കാൻ എങ്ങനെ നോക്കീട്ടും പറ്റണില്ല മോളെ..അപ്പഴാ കഴിഞ്ഞാഴ്ച ഇത് കിട്ടിയത്. അപ്പൊ തൊട്ട് ബാങ്കിലൊക്കെ കൊണ്ട് നടക്കണതാ അവരൊക്കെ കളിയാക്കി ചിരിച്ചു. അതാ അവിടെ വന്നിട്ടും മിണ്ടാൻ മടിച്ചു നിന്നത്. പണിയെടുത്തുണ്ടാക്കിയ പൈസയാ മോളെ വെറുതെ കളയാന്നൊക്കെ പറഞ്ഞാ ചങ്കു പിടക്കൂല്ലേ ..പണ്ടൊക്കെ ആളുകൾ പണിക്കെങ്കിലും വിളിക്കുവാരുന്നു ഇപ്പൊ അതുമില്ല. എവിടെയെങ്കിലും വീണു മയ്യത്തായാ അവര് സമാധാനം പറയണ്ടെന്നോർത്തായിരിക്കും..ഒരു വേദന നിറഞ്ഞ തമാശച്ചിരിയോടെ അവർ തുടർന്നു.
ആരോട് പറയാനാ സമാധാനം. മയ്യത്തായാ നാട്ടുകാര് കൊണ്ടുപോയി പള്ളിക്കാട്ടിലാക്കും. അത്രേയുള്ളു.. ഏതേലും ഉമ്മമാര് മക്കള് മരിക്കാൻ വേണ്ടി ദുആ ചെയ്യണത് മോള് കേട്ടിട്ടുണ്ടോ.? ഞാൻ അതും ചെയ്തു. എെൻറ കാലം കഴിഞ്ഞാ അത് നരകിച്ചു മരിക്കണത്നേക്കാൾ ഭേദമല്ലേ.. ആ ഉമ്മയുടെ കണ്ണ് നിറഞ്ഞൊഴുകി. പടച്ചോെൻറ മുന്നിലല്ലാതെ ഇതുവരെ വേറെ ആരുടേം മുന്നിൽ കൈ നീട്ടിയിട്ടില്ല.അപ്പഴാ ആരോ പറഞ്ഞത് പോസ്‌റ്റോഫീസിൽ ഒന്ന് ചോദിയ്ക്കാൻ. അതാ വന്നത്. ഇനിയിത് കളയാനെ കൊള്ളാവുള്ളു അല്ലെ മോളെ.. വേദനയോടെയുള്ള അവരുടെ ചോദ്യം കേട്ടപ്പോ വേറൊന്നും ആലോചിക്കാൻ തോന്നീല്ല. ഉമ്മാ അതിങ്ങു തന്നേ ഞാൻ ഒന്ന് നോക്കട്ടെ, ഡൽഹിക്കെങ്ങാണ്ട് അയച്ചാ മാറികിട്ടൂന്നാ പറയണ കേട്ടെ ..ഞാനൊന്നു നോക്കാം ..അത് കേട്ടതും ആ ഉമ്മാടെ മുഖം പ്രകാശിച്ചു..പടച്ചോൻ മോളെ കാക്കട്ടെ.. അവര് ആ 500 രൂപ എെൻറ നേർക്ക് നീട്ടി. ഞാൻ പേഴ്സ് തുറന്ന് പുതിയ ഒരു 500 രൂപ അവർക്കു കൊടുത്തു.
അള്ളോ.. ഇത് വേണ്ട മോളെ മാറിക്കിട്ടിയാ തന്നാ മതി..ഉമ്മ പറഞ്ഞു. അതെന്തായാലും കിട്ടും ഉമ്മാ.. അപ്പൊ ഞാൻ എടുത്തോളാം. അതും പറഞ്ഞ് അവരുടെ കയ്യിൽ ആ 500 രൂപ ബലമായി വെച്ച് കൊടുത്തു. നിറഞ്ഞ കണ്ണുകളോടെ അതും വാങ്ങി ഒന്നും മിണ്ടാനാവാതെ അവര് നിന്നു. എന്ത് പറയണമെന്നറിയാതെ ഞാനും ആ സമയം വന്ന ബസിൽ അവരോട് സലാം പറഞ്ഞു കയറിയിരുന്നപ്പോ മനസ്സിൽ ഒരു വിങ്ങൽ.. അത് വരെയുള്ള ബസ് യാത്രകളെല്ലാം പാട്ടൊക്കെ ആസ്വദിച്ചു രസകരമായതായിരുന്നു. എന്നാൽ ഇന്ന് പാട്ടു കേൾക്കാൻ കൂടി പറ്റണില്ല. മനസ് നിറയെ ആ ഉമ്മയും ഉമ്മയുടെ വാക്കുകളും ആയിരുന്നു. ഉള്ള ഡ്രസ്സിന് വീണ്ടും ഒന്നുകൂടി മാച്ചിങ് ഡ്രസ് വാങ്ങാൻ ഇറങ്ങിയ എന്നോട് എനിക്ക് തന്നെ പുച്ഛം തോന്നിയ നിമിഷം..
ബാക്കിയുണ്ടായിരുന്ന 500 രൂപ അവരുടെ അക്കൗണ്ടിൽ ഇടണം..അതിൽ കിടന്ന ക്യാഷ് ആണെന്നും പറഞ്ഞ് അതെടുത്തു കൊടുക്കണം എന്നുറച്ച തീരുമാനത്തോടെ ഞാൻ വെറുതെ അവർ തന്ന 500 രൂപ നോട്ടെടുത്തു നോക്കി.. അതിന് അവരുടെ അധ്വാനത്തിെൻറ മണമുണ്ടായിരുന്നു.. വീട്ടിലെത്തി ആ പേപ്പർ കഷണം കീറി കത്തിച്ചു കളഞ്ഞപ്പോ എെൻറ ചങ്കു പിടച്ചില്ല.. കല്യാണത്തിൻറന്നു രാവിലെ ഡ്രസ് ഇട്ടപ്പോ ഹിച്ചൂട്ടെൻറ കമൻറ്; ഉമ്മി സൂപ്പറാണല്ലോ.. കണ്ണാടിയിൽ ചെന്ന് നോക്കിയപ്പോ എനിക്കും തോന്നി, ആ ഡ്രസ്സിന് ഇപ്പഴാ കൂടുതൽ ഭംഗി വന്നതെന്ന്....
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.