കുരുത്തം കെട്ട ഉന്മാദികളുടെ ലോകത്തേക്ക് അരുന്ധതി റോയ്
text_fieldsന്യൂഡല്‍ഹി: ആഗോളതലത്തില്‍ അനുവാചകശ്രദ്ധയും ബുക്കര്‍ സമ്മാനം ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങളും നേടിയ ആദ്യ നോവല്‍ ഗോഡ് ഓഫ് സ്മാള്‍ തിങ്സ് പ്രസിദ്ധീകരിച്ച് 20 വര്‍ഷത്തിനു ശേഷം അരുന്ധതി റോയിയുടെ പുതിയ നോവല്‍ പുറത്തിറങ്ങുന്നു. ‘ദ മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസ്’ എന്ന് പേരിട്ട പുസ്തകം അടുത്ത വര്‍ഷം ജൂണിലാണ് പ്രകാശിതമാവുക.
നോവലിലെ ഉന്മാദികളും കുരുത്തംകെട്ടവരുമായ ആത്മാക്കളുടെ ലോകത്തിലേക്കുള്ള വഴിയും താന്‍ പുസ്തകത്തിന്‍െറ പ്രസാധകരെ കണ്ടത്തെിയ വിവരവും അരുന്ധതി വാര്‍ത്താ കുറിപ്പിലൂടെയാണ് പ്രഖ്യാപിച്ചത്. പെന്‍ഗ്വിന്‍ ഇന്ത്യയും ബ്രിട്ടനിലെ ഹാമിഷ് ഹാമില്‍ട്ടനുമാണ് പ്രസാധകര്‍. അരുന്ധതിയുടെ പുതിയ പുസ്തകം പ്രസിദ്ധീകരിക്കാനാവുന്നത് അത്യാഹ്ളാദകരവും അഭിമാനാര്‍ഹവുമായി കാണുന്നുവെന്ന് പെന്‍ഗ്വിന്‍ ഇന്ത്യ എഡിറ്റര്‍ ഇന്‍ ചീഫ് മേരു ഗോഖലേ, ഹാമിഷ് ഹാമില്‍ട്ടന്‍ ഡയറക്ടര്‍ സൈമണ്‍ പ്രോസ്സര്‍ എന്നിവര്‍ പ്രതികരിച്ചു. നോവല്‍ എന്ന വാക്കിനത്തെന്നെ പുതുക്കുന്ന വാക്കുകള്‍ക്ക് ജീവനുണ്ട് എന്നു ബോധ്യപ്പെടുത്തുന്ന ആഖ്യാനവും പാത്രനിര്‍മിതിയുമാണ് പുതിയ രചനയുടെ സവിശേഷതയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അരുന്ധതിക്കുമാത്രം എഴുതാനാവുന്ന നോവലാണിതെന്നും 20 വര്‍ഷത്തെ പരിശ്രമമാണ് ഇതിനു പിന്നിലെന്നും അറിയിച്ച നോവലിസ്റ്റിന്‍െറ സാഹിത്യ ഏജന്‍റ് ഡേവിഡ് ഗോഡ്വിന്‍, കാത്തിരിപ്പ് വെറുതെയായില്ളെന്ന് വായനക്കാര്‍ക്ക് ബോധ്യപ്പെടുമെന്നും അവകാശപ്പെട്ടു. സ്വന്തം നാടായ അയ്മനത്തിന്‍െറ പശ്ചാത്തലത്തില്‍ രചിച്ച ആദ്യ നോവലിനുശേഷം അണക്കെട്ടുകള്‍, ആണവയുദ്ധം, ആഗോളീകരണചൂഷണം, ഭരണകൂട ഭീകരത എന്നിവക്കെതിരായ നിരവധി ലേഖനങ്ങളെഴുതിയ അരുന്ധതി അടുത്ത നോവലില്‍ കശ്മീര്‍ പശ്ചാത്തലമാക്കുമെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് സൂചിപ്പിച്ചിരുന്നു. എന്നാല്‍, പ്രമേയം എന്തെന്ന് വെളിപ്പെടുത്താന്‍ പ്രസാധകര്‍ തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.