‘മ്മിണി ബല്യ’ ഓർമയിൽ ബേപ്പൂർ സുൽത്താൻ
text_fieldsബേപ്പൂർ: വൈലാലിൽ വീട്ടിലേക്ക് രാവിലെ മുതലേ അതിഥികൾ വന്ന് തുടങ്ങി. ദൂര ദിക്കുകളിൽ നിന്ന് പോലും വിദ്യാർഥികളും അധ്യാപകരും കൂട്ടത്തോടെ വരവായി. മലയാള സാഹിത്യത്തിലെ ഇതിഹാസപുരുഷൻ -വിടവാങ്ങിയ ദിവസം. ‘മ്മിണി ബല്യ’ ഓർമകളുമായി സമൂഹത്തിെൻറ വിവിധ തുറകളിലുള്ളവർ ഒത്തുകൂടി. അതിഥികൾ മാങ്കോസ്റ്റിൻ മരത്തിെൻറ ചുറ്റും നിന്ന് ബഷീറിെൻറ ഓർമകൾ ആവോളം ഉൾക്കൊണ്ടു. വൈകീട്ട് നടന്ന അനുസ്മരണചടങ്ങിൽ ബഷീറിെൻറ മകൻ അനീസ് ബഷീർ സ്വാഗതമാശംസിച്ചു. മലയാള സർവകലാശാല വൈസ് ചാൻസലർ കെ. ജയകുമാർ ബഷീർ അനുസ്മരണപ്രഭാഷണം നടത്തി. ബേപ്പൂർ ബി.സി റോഡ് ജി.എൽ.പി
സ്കൂളിലെ വിദ്യാർഥികൾ പാത്തുമ്മയുടെ ആടിെല കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ചുള്ള അനുസ്മരണ യാത്രയുമായാണ് സുൽത്താെൻറ വീട്ടിലേക്ക് എത്തിയത്. ബഷീറിെൻറ കുടുംബവും അതിഥികളും ചേർന്ന് അവരെ സ്വീകരിച്ചായിരുന്നു അനുസ്മരണചടങ്ങുകളുടെ തുടക്കം. രാഷ്ട്രീയ-സാമൂഹിക-സാഹിത്യരംഗങ്ങളിലെ പ്രമുഖർ ചടങ്ങിനെത്തി. മാതൃഭൂമി മാനേജിങ് ഡയറക്ടർ പി.വി. ഗംഗാധരൻ, ഭാസി മലാപ്പറമ്പ്, ഡോ. ഖദീജാ മുംതാസ്, നവാസ് പൂനൂർ, കെ.എം. റോഷൻ, ജാനമ്മ കുഞ്ഞുണ്ണി, സുധീർ കടലുണ്ടി, മണ്ണൂർ പ്രകാശ്, കൗൺസിലർ പി.പി. ബീരാൻ കോയ, കാനേഷ് പൂനൂർ, കെ.എസ്. വെങ്കിടാചലം തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.