ഇൗ ‘പുസ്തകവീട്ടിൽ’ രാജേഷ് മാഷ് വായനയിലാണ്
text_fieldsകോഴിക്കോട്: താൻ ജീവിതത്തിലുടനീളം വാങ്ങിയ പുസ്തകങ്ങൾ സൂക്ഷിച്ചുവെക്കാനായി ഒരു വീടുവെക്കുക, കേട്ടാൽ ചിലരെങ്കിലും വട്ടാണോ എന്നു ചോദിച്ചുപോവും. എന്നാൽ, അങ്ങനെയൊരാൾ കോഴിക്കോട്ടുണ്ട്. വാങ്ങിയതും വായിച്ചതുമായ പുസ്തകങ്ങൾ സൂക്ഷിക്കാനായി ഒരിടം, കോഴിക്കോട് ഈസ്റ്റ്ഹിൽ കേന്ദ്രീയ വിദ്യാലയത്തിലെ ഇംഗ്ലീഷ് അധ്യാപകനായ കെ.വി. രാജേഷിെൻറ വടകര കടമേരിയിലെ ‘സതോരി’ എന്ന വീടിെൻറ മുകൾനിലയെ അങ്ങനെ വിശേഷിപ്പിക്കാം. എണ്ണായിരത്തിലേറെ പുസ്തകങ്ങളുണ്ട് ഈ വായനവീട്ടിൽ. ഇദ്ദേഹം താമസിക്കുന്ന കേന്ദ്രീയ വിദ്യാലയത്തോടു ചേർന്നുള്ള ക്വാർട്ടേഴ്സിൽ ഇതിെൻറ ബാക്കി ആയിരത്തോളം പുസ്തകങ്ങളുമുണ്ട്.
ആറാം ക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങിയ വായന 42ാം വയസ്സിലെത്തിനിൽക്കുമ്പോൾ ഈ അധ്യാപകൻ വായിച്ചുതീർത്തത് ആയിരക്കണക്കിന് പുസ്തകങ്ങളാണ്. വെറുതെ വായിക്കുകയല്ല, ആഴത്തിൽ വായിച്ച് ഓരോ പുസ്തകത്തിലെയും ഏറ്റവും പ്രസക്തമായ ഭാഗങ്ങൾ തെൻറ ഡയറിയിൽ കുറിച്ചിടുകയും പിന്നീട് ആവശ്യംപോെല ഉപയോഗിക്കുകയും ചെയ്യുന്ന ശീലവുമുണ്ട്. 50ഓളം ഡയറികളുണ്ട് ഇതിനായി മാത്രം.
തന്നെ വായനയിലേക്ക് കൈപിടിച്ചുയർത്തിയത് പ്രിയപ്പെട്ട അധ്യാപകരാണെന്ന് രാജേഷ് മാഷ് പറയുന്നു. രാംദാസ് എന്ന അധ്യാപകൻ ചെറുപ്പത്തിൽ സമ്മാനിച്ച ‘കീർത്തിയിലേക്കുയർന്ന ദരിദ്രബാലന്മാർ’ എന്ന പുസ്തകമാണ് അദ്ദേഹത്തെ വായനയുടെ വിസ്മയലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയത്. പിന്നെയൊരു ശീലമായി, ഒടുവിൽ ഒഴിവാക്കാൻ പറ്റാത്ത ലഹരിയായി വായന കൂടെക്കൂടി.
വടകരയിലെ വീട്ടിൽ എല്ലാവർക്കും വായിക്കാൻ പറ്റിയ ഇടമെന്ന നിലക്കുള്ള സംവിധാനമൊരുക്കിയെങ്കിലും ആരും ഒരു പുസ്തകവും ആവശ്യപ്പെട്ട് തന്നെ സമീപിച്ചില്ലെന്ന് നിരാശയോടെയാണ് അദ്ദേഹം പറയുന്നത്. തെൻറ വിദ്യാർഥികളിൽ താൽപര്യമുള്ളവർക്ക് പുസ്തകങ്ങൾ വീട്ടിൽനിന്ന് കൊണ്ടുപോവാൻ ഇദ്ദേഹം സൗകര്യമൊരുക്കിയിട്ടുണ്ട്. കുട്ടികളിൽ വായനശീലം വളർത്താനായി റീഡേഴ്സ് ക്ലബ് തുടങ്ങി, അവർ നിർബന്ധമായും വായിക്കേണ്ട പുസ്തകങ്ങളുടെ പേര് നിർദേശിക്കും.
ജീവിതത്തിെല നല്ലൊരു പങ്ക് സമയവും ശമ്പളത്തിലെ നല്ലൊരു ശതമാനവും പുസ്തകങ്ങൾക്കായാണ് രാജേഷ്മാഷ് ചെലവഴിക്കുന്നത്. പുലർച്ചെ നാലുവരെയൊക്കെ വായിച്ചിരിക്കാറുണ്ട്. വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി ശാസ്ത്രമേഖലകളിൽ ഒതുങ്ങേണ്ടിയിരുന്ന പലരും ഇദ്ദേഹത്തിെൻറ സ്നേഹപൂർണമായ വാക്കുകേട്ട് സാഹിത്യത്തിെൻറ ചക്രവാളങ്ങൾ തേടിപ്പറന്നിട്ടുണ്ട്.
ഇപ്പോഴും പഴയ വിദ്യാർഥികൾ വിളിച്ച് പുസ്തകങ്ങളെക്കുറിച്ചും മറ്റും ചോദിക്കുമ്പോൾ ഏറെ സന്തോഷം തോന്നും. ഇദ്ദേഹത്തിെൻറ നാലാം ക്ലാസുകാരിയായ മൂത്തമകൾ രാധികയും അച്ഛെൻറ പാത പിന്തുടർന്ന് വായനയുടെ ലോകത്തെത്തിയിട്ടുണ്ട്. നൂറുകണക്കിന് ബാലസാഹിത്യങ്ങൾ ഈ മിടുക്കി ഇതിനകം വായിച്ചു. ഭാര്യ ശ്രീജയും ഇളയമകൾ സാധികയും വായനക്ക് കൂട്ടായി രാജേഷ് മാഷിെൻറ കൂടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.