കിട്ടാത്ത പൂവും പൊട്ടിയ കുടകളും
text_fields‘‘ഇൗ കത്തെന്നോട് മിണ്ടില്ല...’’ ചരൽ നിറഞ്ഞ പാതയിലെ ആലിൻചുവട്ടിലിരുന്ന വൃദ്ധൻ ചുരുട്ടിപ്പിടിച്ച ഇൻലൻഡ് നീട്ടി ഇത്രയേ പറഞ്ഞുള്ളൂ. വലിയ ആളെപ്പോലെ കത്ത് വാങ്ങി ഒറ്റയിരിപ്പിന് ഉച്ചത്തിൽ വായിച്ചുകേൾപിച്ചു. വീട്ടിൽനിന്ന് പിണങ്ങിപ്പോയ അച്ഛനെ കാത്തിരിക്കുന്ന മകൾ സങ്കടത്തോടെ എഴുതിയ വരിക ളാണ്. ‘‘കാത്തിരിപ്പോടെ അച്ഛെൻറ മോൾ’’ എന്ന് എഴുത്ത് വായിച്ചുനിർത്തിയതോടെ അയാൾ ആലിലകളിലേക്ക് നോക്കി ഗാഢമായൊന്നു നിശ്വസിച്ചു. പിന്നെയൊരു പൊട്ടിക്കരച്ചിലായിരുന്നു.
കത്ത് വായിച്ചുതീർത്ത നാലാം ക്ലാസുകാരൻ വലിയ കാര്യംചെയ്ത മട്ടിൽ വീട്ടിലേക്ക് നടന്നു. കിടക്കാൻ നേരം ഒാർത്തു. എന്തിനാവാം ഇന്നുകണ്ട വൃദ്ധൻ കരഞ്ഞത്? അയാൾക്ക് കത്ത് വായിക്കാൻ അറിയില്ലെന്ന് ഒരിക്കലും പറഞ്ഞില്ല. ‘‘ഇൗ കത്തെന്നോട് മിണ്ടിെല്ല’’ന്നാണ് പറഞ്ഞത്. അതെ, അതൊരു കവിതയായിരുന്നു. റഫീഖ് അഹമ്മദിെൻറ ഒാർമയിലെ ആദ്യ കവിത. മനുഷ്യർക്കിടയിലെ സ്നേഹവും വിരഹവും പ്രണയവും പൂത്ത മരങ്ങളായി ആ കവിത വളർന്ന്, വളർന്ന് ഇന്നു കാണുന്നതുപോലെ പന്തലിച്ചു. കുട്ടിക്കാലയോർമകളിൽ ഏറെ മണമുള്ളത് പാടവും വരമ്പും കടന്നുള്ള സ്കൂൾയാത്രകളാണ്. തേൻമിഠായികൾ ചിരിക്കുന്ന ഭരണികൾ, വെയിലിൽ കണ്ണഞ്ചിപ്പിക്കും വർണക്കടലാസുകൾ, വിശേഷങ്ങൾ ഇരുന്നു തയമ്പിച്ച പീടികക്കോലായകൾ, മഴമാറിയിട്ടും പെയ്തുതോരാത്ത മരങ്ങൾ... അതങ്ങനെ പോവുകയാണ് പരലുകൾക്കൊപ്പം കടലാസുതോണികൾക്കൊപ്പം തണലൊഴുകുംപോലെ... ക്ലാസ് മുറികളേക്കാളും പാഠങ്ങളേക്കാളും വലിയ അറിവാണ് ഇൗ സ്കൂൾ യാത്രകൾ സമ്മാനിച്ചത്. ഒന്നും രണ്ടും കിേലാമീറ്ററുകൾ നടന്നാണ് സ്കൂളിെലത്തേണ്ടത്. വഴിയിലെ കഥപറച്ചിലുകൾക്ക് സമയമേറെയാകും.
കള്ളിക്കുപ്പായമിട്ട നീലക്കുപ്പായക്കാർ
വാക്കിന് ജീവനുണ്ടെന്നും പാലിക്കപ്പെടാതിരിക്കുേമ്പാൾ മരണത്തിെൻറ വേദനയാണെന്നും മനസ്സിലാക്കിയതൊരു ഒാണാവധിക്കാണ്. അന്ന് സ്കൂളിൽ യൂനിഫോമൊന്നും പതിവില്ല. പലർക്കും ഒന്നോ രണ്ടോ ജോടി കുപ്പായം കാണും. ഒാണാവധിക്ക് പൂട്ടുംനേരം അടുത്ത ബെഞ്ചിലിരിക്കുന്ന കൂട്ടുകാരൻ വലിയൊരു പ്ലാൻ പറഞ്ഞു. ഒരേ നിറത്തിലുള്ള ഒാണക്കോടിയെടുത്ത് സ്കൂൾ തുറക്കുന്ന ദിവസം രണ്ടുപേരും വരാമെന്ന്. അങ്ങെന വന്നാൽ മറ്റുള്ളവർ ഞെട്ടുമത്രെ. വീട്ടിലന്ന് ഒാണക്കോടിയൊന്നും പതിവില്ല. എങ്കിലും നിസ്സഹായാവസ്ഥക്കു മേലെ ദുരഭിമാനം വളർന്നപ്പോൾ വാക്കുകൊടുത്തു. ‘‘ഒാണം പിറന്ന് സ്കൂൾ തുറക്കുേമ്പാൾ നീയും ഞാനും ആകാശനീലയിൽ, ഉറപ്പ്...’’ അന്നൊക്കെ ഇടാനുള്ള തുണികളും റേഷൻകട വഴിയാണ് വിതരണം. പക്ഷേ, റേഷനായി ലഭിച്ചത് കള്ളിയുള്ള തുണിയായിരുന്നു, നീലയല്ല. പിന്നെയുള്ള ദിവസങ്ങൾ ഒാണക്കളത്തിൽ വാടിയ പൂ പോലെയായി മുഖം. ആകാശനീലക്ക് നൽകിയ വാക്കായിരുന്നു കുഞ്ഞുമനസ്സ് നിറയെ. സ്കൂൾ തുറന്നു. കൂട്ടുകാരനെ അഭിമുഖീകരിക്കുന്നതോർത്തപ്പോൾ താഴ്ന്ന മുഖമാണ്. പിന്നെ പൊങ്ങിയില്ല. സ്കൂൾ തലക്കൽ അവെൻറ ശബ്ദം കേട്ടു. തല പൊക്കാൻ തോന്നിയില്ല. അവനൊന്നും മിണ്ടുന്നുമില്ല. ധൈര്യം സംഭരിച്ച് നോക്കിയപ്പോൾ എന്നെ ചതിച്ച അതേ റേഷൻ കള്ളിത്തുണിയിൽ തുന്നിയ കുപ്പായവുമിട്ട് അവനും നിൽക്കുന്നു, തല താഴ്ത്തിത്തന്നെ... റേഷൻകടയിൽനിന്ന് തുണി വാങ്ങിയവരെല്ലാം അന്നെത്തിയത് നിറമറിയാത്ത കള്ളിത്തുണിയിലായിരുന്നു. ഇന്നും വാക്ക് പാലിക്കപ്പെടാതെ പോകുേമ്പാൾ അറിയാതെ ഒാർക്കാറുണ്ട് കള്ളിത്തുണിയെയും കൂട്ടുകാരനെയും.
ജോസഫ്, ചന്ദ്രൻ, കൃഷ്ണൻകുട്ടി, റഫീക്ക് അഹമ്മദ്...
എട്ടുമക്കളിൽ ഏഴാമനായതുകൊണ്ടാണോ എന്നറിയില്ല. ഞാൻ പാവമായിരുന്നു ക്ലാസിലും വീട്ടിലും. അറിയപ്പെടുന്ന അധ്യാപകെൻറ മകൻ, സ്കൂളിലെ അധ്യാപകരെല്ലാം ഉപ്പയുടെ പരിചയക്കാർ. കുരുത്തക്കേടുകാരോട് കുശുമ്പായിരുന്നു. അന്നൊക്കെ വെള്ളിയാഴ്ചകളെ കുട്ടികൾ ഏെറ സ്നേഹിച്ചിരുന്നു. സങ്കൽപകഥകൾ പൂർത്തിയാക്കുന്നതിനുമുമ്പ് അധ്യാപകർ ക്ലാസിലെത്തില്ല. ഒഴുക്കിവിട്ട കടലാസുതോണി ഇടക്ക് ഉപേക്ഷിച്ച് വരേണ്ടിവരില്ല. സിനിമാപ്പാട്ടുകൾക്കും കഥകൾക്കും ഇടവേള നൽകണ്ട... വെള്ളിയാഴ്ചകളിലെ ഉച്ചനേരത്തിന് വ്യാപ്തി കൂടുതലായിരുന്നു. അങ്ങനെയൊരു ദിവസം ക്ലാസിലെ പ്രധാനികൾ തിരക്കിട്ട പണിയിലാണ്. അപ്പുറത്തെ ക്ലാസിലേക്ക് ഒരു ഒാട്ട നിർമാണം. അന്ന് സിമൻറ് തേച്ച ചുവരുകളൊന്നുമില്ല. കട്ടയും മണ്ണും ചേർന്ന വേർതിരിവുകൾ. അവരെ സഹായിക്കേണ്ട ഉത്തരവാദിത്തം പെെട്ടന്ന് എന്നെ വലിയ അധ്വാനിയാക്കി. എല്ലാരുംകൂടി ഉത്സാഹിച്ചപ്പോൾ മനസ്സിലെ എൻജിനീയറിങ് പ്ലാനിനേക്കാൾ ഒാട്ട വലുതായി. ഒരു കട്ടയപ്പാടെ വിടവാക്കിയിരിക്കുന്നു. പരാതിക്കാരുെട റോൾ അപ്പുറത്തെ ക്ലാസിലെ പെൺകുട്ടികൾ ഏറ്റെടുത്തു. നടപടി വന്നു ശിപായിയുടെ കടലാസിൽ. ‘ജോസഫ്, ചന്ദ്രൻ, കൃഷ്ണൻകുട്ടി, റഫീഖ് അഹമ്മദ്...’ നാലാമത്തെ പേരിൽ ചെവിയിലൂടൊരു കൊള്ളിയാൻ തലയിൽ കയറി. ഹെഡ്മാഷുടെ മുറിയിലേക്ക് ക്ഷണം. നമ്പൂതിരി മാഷെ സാത്വികനായി മാത്രമേ എനിക്ക് കാണേണ്ടിവന്നിട്ടുള്ളൂ. വീട്ടിൽ എല്ലാവരെയും അറിയാം. നല്ല മതിപ്പുമാണ്. കുറ്റവാളികൾ നാലുപേരെയും ശിപായി നമ്പൂതിരി മാഷുടെ മുറിയിലേക്ക് ആനയിച്ചു. ആദ്യ മൂന്നുപേേരാടും രക്ഷിതാക്കളെ വിളിച്ചുകൊണ്ടുവരാൻ പറഞ്ഞു. എെൻറ ഉൗഴമെത്തി. ‘‘താനിത് ചെയ്യില്ല... താൻ പോയി ക്ലാസിലിരിക്ക്’’. അന്ന് മഹാത്മാ ഗാന്ധിയൊന്നുമല്ലാത്തതിനാൽ കുറ്റമേൽക്കാതെ ഞാൻ തിരിച്ചുനടന്നു. സഹകുറ്റവാളികൾ ഒറ്റിയില്ല. അന്നവർ നോക്കിയ നോട്ടം ഇന്നും പൊള്ളലായി ഉള്ളിലുണ്ട്. ചെയ്ത തെറ്റുകളുടെ ഉത്തരവാദിത്തം എന്നിൽനിന്ന് അകലുേമ്പാൾ ഇന്നും ജോസഫിെൻറയും ചന്ദ്രെൻറയും കൃഷ്ണൻകുട്ടിയുടെയും നോട്ടം ഉള്ളിൽ കൊളുത്തിവലിക്കും.
കിട്ടാത്ത പൂവും പൊട്ടിയ കുടകളും
അന്നൊക്കെ മരപ്പിടിയുള്ള കുടയുമായാണ് സ്കൂൾയാത്രകൾ. കളർക്കുടയോ സ്വിച്ചിട്ടാൽ തുറക്കുന്നതോ ആരുടെയും ചിന്തയിൽപോലുമില്ല. കുടയുണ്ടെങ്കിലും ചന്നംപിന്നം മഴപെയ്യുേമ്പാൾ അതങ്ങ് നനയും. മഴകൊണ്ടാർക്കും അന്ന് അസുഖം പിടിച്ചിട്ടില്ല. കുട തുറക്കണമെങ്കിൽ അൽപം ആരോഗ്യമൊക്കെ വേണം. കുതിരപോലുള്ള ഒന്ന് മേലേക്ക് കൊണ്ടുവന്ന് ചെറുകമ്പിയിൽ ഉറപ്പിച്ചുനിർത്തണം. കുടയുടെ മുട്ടിനുള്ളിലായി തിളങ്ങുന്ന പൂവ് കാണാം. കുടപൊട്ടിയതിന് പല കള്ളങ്ങൾ പറഞ്ഞ് ഒാരോ വട്ടവും ഞാൻ മുട്ട് പൊട്ടിച്ച് പൂവെടുക്കാൻ ശ്രമിച്ചു. നിരാശ മാത്രമായിരുന്നു ഫലം. അതൊരുതരം ചന്തംകൂട്ടൽ മാത്രമാണെന്ന് തിരിച്ചറിയാൻ ഒരുപാട് വൈകി. അപ്പോഴേക്കും പഴയതും പുതിയതുമായ മൂന്നാല് കുടകളുടെ മുട്ട് തകർന്നിരുന്നു. ഇപ്പോഴും കുട കൈയിലെടുക്കുേമ്പാൾ പണ്ട് കൊതിപ്പിച്ച പൂവുണ്ടോയെന്ന് നോക്കും. കെട്ടിനിക്കുന്ന വെള്ളം ഒറ്റക്കാലിൽ ചവിട്ടിയുയർത്തി മറ്റേക്കാലുകൊണ്ട് അടിച്ച് വലിയ ഒച്ച വരുത്തുന്ന വിദ്യ വശമുണ്ടായിരുന്നു പലർക്കും. സ്കൂൾകാലം കഴിയുംവരെ ഞാനതിൽ വിജയിച്ചില്ല. എെൻറ വെള്ളത്തിലടികൾ കുപ്പായംനനക്കലുകളിൽ മാത്രമൊതുങ്ങി.
െപാട്ടിക്കരയിച്ച നോവൽ
നാലാം ക്ലാസിൽ പഠിക്കുേമ്പാഴാണ് ആദ്യമായി ഒരു നോവൽ വായിക്കുന്നത്. ‘ഞാഞ്ഞൂൽ’ ആണെന്നാണ് ഒാർമ. വായിച്ചുതീർന്നയുടനെ പൊട്ടിക്കരഞ്ഞുപോയി. അവസാന വരിവരെ വായിച്ചിട്ടും ഒന്നും മനസ്സിലായില്ല, അതാണ് കാര്യം. ആലിൻചുവട്ടിലിരുന്ന വൃദ്ധൻ നൽകിയ ഇല്ലൻഡ് ഒറ്റയിരിപ്പിന് വായിച്ചുതീർത്ത് വലിയ ആളായെന്ന ബോധം ഇതോടെ പൂർണമായും തകർന്നടിഞ്ഞു. പിന്നീട് വായനകളിൽ ജീവിതം വായിച്ചെടുക്കാൻ പഠിച്ചു. എഴുതിയ കഥകളിലെല്ലാം ഞാൻകണ്ട ജീവിതമാണ്. ഹൈസ്കൂൾ കാലത്താണ് വായന വിടാതെ കൂടെക്കൂടിയത്. ചെറിയ ക്ലാസുകളിേല രചന മത്സരങ്ങളിൽ പെങ്കടുത്തിരുന്നു. ഒന്നാം സ്ഥാനം നേടി സമ്മാനം ലഭിക്കുേമ്പാൾ എെൻറ മുഖഭാവം എങ്ങനെയാണെന്ന് ഒാർക്കാൻ ശ്രമിക്കാറുണ്ട്. പെരുമ്പിലാവ് ടി.എം ഹൈസ്കൂളിലെ ഡേവിഡ് മാഷും നീലകണ്ഠൻ മാഷും പുസ്തകം വാങ്ങി വായിക്കുമായിരുന്നു. അനുമോദനങ്ങൾക്കപ്പുറം അക്ഷരങ്ങൾ തെറ്റിക്കാണുമോ എന്ന പേടിയായിരുന്നു അന്ന്. ആദ്യ കവിതാസ്വാദകരും അവർതന്നെ. ഒരുപാട് കവിതകൾ ആരും കാണാെത വെളിച്ചംതട്ടാതെ മയിൽപ്പീലികൾക്കൊപ്പം ഒളിപ്പിച്ചുെവച്ചിരുന്നു. ഇന്നുള്ളതെല്ലാം അന്ന് വിരിഞ്ഞ കവിതപ്പീലികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.