അയ്യപ്പന്‍റെ പിൻമുറക്കാരനല്ല ഞാൻ: പവിത്രൻ തീക്കുനി
text_fieldsഇത്രയുംനാൾ ‘കവിയായി’ ജീവിച്ചിട്ടില്ല. പല ജോലികൾ, പല വേഷങ്ങൾ കെട്ടിയാടിയിട്ടുണ്ട്. ഇപ്പോൾ പരീക്ഷണമെന്നോണം എഴുത്തുകൊണ്ട് ജീവിക്കണം എന്ന ആഗ്രഹവുമായി നടക്കുകയാണ്. ഇതിനായി കേരളത്തിലെ മുഖ്യധാര പ്രസാധകരുടെ സഹായമില്ലാതെ പുസ്തകം സ്വന്തമായി പ്രസിദ്ധീകരിച്ച് വായനക്കാരിൽ എത്തിക്കുകയാണ്. ഫേസ്ബുക്ക് വഴിയും സുഹൃത്തുക്കൾ വഴിയും സമ്മേളന മൈതാനങ്ങളിലൂടെയുമെല്ലാം ആണ് പുസ്തക വിൽപന. നല്ല പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തിലെ പല ജില്ലകളിലും പുസ്തകങ്ങളുമായി പോകുന്നുണ്ട്.
പ്രതിരോധിക്കാൻ ഏറ്റവും ശക്തമായ മാർഗമാണ് കവിത. കവിത എനിക്ക് അഭയവും അന്നവുമാണ്. ആത്മഹത്യാമുനമ്പിൽ നിന്ന് തിരിഞ്ഞുനോക്കുേമ്പാൾ കവിത മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. അനുഭവങ്ങളാണ് എെൻറ കവിതകൾ. ഒറ്റപ്പെടലും അനാഥത്വവും അപമാനവും ചേർന്നതാണ് തെൻറ ഒാരോ എഴുത്തും. എഴുത്തുകാർക്ക് അഭിപ്രായമുണ്ട്. അവർ അത് തുറന്നുപറയണം. ആരുടെയും അടിയാളൻമാരായി എഴുത്തുകാർ നിൽക്കരുത്. സാംസ്കാരികമായ ഇടപെടലുകൾ നടത്തണം. എഴുത്തുകാർക്കിടയിൽ ചില ഗ്രൂപ്പുകൾ ഉണ്ട്. ലോബിയിങ്ങും കോക്കസുകളുമായി പ്രവർത്തിക്കുന്ന എഴുത്തുകാരുമുണ്ട്. അത് തിരിച്ചറിയണമെങ്കിൽ, പ്രസിദ്ധീകരണങ്ങളിലൂെട വരുന്ന രചനകൾ നോക്കിയാൽ മതി. ചിലരുടെ പേരുകൾ മാത്രം സ്ഥിരമായി പ്രത്യക്ഷപ്പെടുന്നു.
20വർഷത്തെ കവിതകളാണ് ഒറ്റ പുസ്തകമായ ‘തീമരത്തണലിൽ’ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് ബഹ്റൈനിലെ വായനക്കാർക്കും ലഭ്യമാണ്.അകവും പുറവും ഒരുപോലെ നീറിപ്പിടിക്കുന്ന അനുഭവങ്ങളാണ് എനിക്ക് ജീവിതം. ഇങ്ങനെ കത്തിയാളുന്ന കവിതകളാണ് എെൻറ സമ്പാദ്യം. കവിതയും കവിയുടെ ജീവിതവും തമ്മിൽ വിത്യാസങ്ങളില്ല. ഇത് വായനക്കാർ അംഗീകരിക്കുേമ്പാഴുള്ള സേന്താഷമാണ് ഏറ്റവും വലിയ പുരസ്കാരമായി കാണുന്നത്.
എ.അയ്യപ്പെൻറ പിൻതലമുറക്കാരൻ എന്നൊക്കെ ആളുകൾ പറയുന്നുണ്ട്. അതിനോടെല്ലാം വിയോജിപ്പാണ്. അയ്യപ്പനെപ്പോലെയല്ല ഞാൻ. അയ്യപ്പന് കുടുംബമില്ല. റോഡ്വക്കിലാണ് കിടപ്പ്. ഇങ്ങനെയുള്ള ഒരാളല്ല താൻ. എനിക്ക് കുടുംബമുണ്ട്. ജീവിതമുണ്ട്. ലക്ഷ്യമുണ്ട്.
പുതിയ കാലത്തെ കവിതാലോകം സജീവമാണ്. നിരവധി മികച്ച കവിതകൾ വരുന്നുണ്ട്. എന്നാൽ, ഇപ്പോൾ കഥകളുടെ കാലഘട്ടമാണ്. കഥകൾ വായിക്കപ്പെടുന്നപോലെയും കഥാപുസ്തകം വാങ്ങിക്കുന്നതുപോലെയുമുള്ള പരിഗണന കവിതക്ക് ലഭിക്കുന്നില്ല.പത്ത് വർഷക്കാലം ഒരു പരിഗണനയും തനിക്ക് സാഹിത്യലോകത്ത് ലഭിച്ചിരുന്നില്ല. സാഹിത്യ അക്കാദമി എൻഡോവ്മെൻറ് ലഭിച്ചിട്ടും ഒന്നും സംഭവിച്ചില്ല. ഇപ്പോൾ കുറേയൊക്കെ മാറിത്തുടങ്ങി.
‘പച്ചജീവിതത്തിെൻറ സങ്കടവൃത്തം’ എന്ന പേരിൽ ‘മാധ്യമ’ത്തിൽ വന്ന ലേഖനമാണ് വഴിത്തിരിവുണ്ടാക്കിയത്. സാഹിത്യ അക്കാദമി അംഗമായി, സർക്കാർ ജോലി ലഭിച്ചു. സി.പി.എം.നേതാവ് എം.എ.ബേബിയുടെ സഹായംകൊണ്ടാണ് ജോലി ലഭിച്ചത്. ഡിഗ്രി പഠനംപോലും പൂർത്തിയാക്കാത്ത തെൻറ കവിത ഇപ്പോൾ പഠനവിഷയമായി പാഠഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇതെല്ലാം ഒരു കവിയെ സംബന്ധിച്ച് ലഭിക്കുന്ന വലിയ അംഗീകാരങ്ങളാണ്.ഇടതുപക്ഷ സഹയാത്രികനാണ്. എങ്കിലും ഇപ്പോഴത്തെ സാമൂഹിക സാഹചര്യങ്ങളിൽ പലതിലുംവിയോജിപ്പുണ്ടെന്നും പവിത്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.