എസ്.കെയുടെ ‘നന്ത്യാർവട്ട സിംഹാസനം’
text_fieldsകഥയുടെ രാജശിൽപി എസ്.െക. പൊെറ്റക്കാട്ടിന് നിർമിച്ച ‘നന്ത്യാർവട്ട സിംഹാസനം’ കൂടുതൽ കമനീയമായി. എരഞ്ഞിക്കൽ മേത്തലാരിക്കൽ വി. അനിൽ കുമാറാണ് മിഠായിത്തെരുവ് കിഡ്സൺ കോർണറിലെ എസ്.െക. പ്രതിമക്കു ചുറ്റുമുള്ള നന്ത്യാർവട്ടം വെട്ടിയൊതുക്കി കമനീയമാക്കിയത്. 2013ൽ എണ്ണായിരത്തോളം രൂപ ചെലവഴിച്ച് ഇദ്ദേഹംതന്നെയാണ് 200 ചെടികൾ പ്രതിമക്കു ചുറ്റും നട്ടത്. അനിൽ കുമാർ എല്ലാവർഷവും എസ്.കെ ഒാർമദിനത്തിൽ ഇവിടം ശുചീകരിച്ച് ചെടികൾ വെട്ടിവൃത്തിയാക്കാറുണ്ട്. വേനലിൽ ചെടികൾ സ്ഥിരമായി നനക്കാനും അനിൽകുമാർ സമയം കണ്ടെത്താറുണ്ട്.
മെഡിക്കൽ കോളജിൽ ലിഫ്റ്റ് ഒാപറേറ്ററായിരുന്ന അനിൽകുമാർ നാലുമാസം മുമ്പാണ് റിട്ടയർ ചെയ്തത്. മെഡിക്കൽ കോളജിൽ ജോലിെചയ്യവെ കളഞ്ഞുകിട്ടുന്ന റേഷൻകാർഡ് ഉൾപ്പെടെയുള്ള രേഖകൾ ഉടമസ്ഥർക്കു പോസ്റ്റലായി അയച്ചുകൊടുക്കുന്നത് ഇദ്ദേഹത്തിന് ‘ഹോബി’യായിരുന്നു. 13 വർഷത്തിനിടെ 595 രേഖകൾ ബന്ധപ്പെട്ടവർക്ക് അയച്ചുെകാടുത്തതായി അനിൽകുമാർ പറഞ്ഞു. ഇതിന് ഒട്ടനവധിയാളുകളുടെ പ്രശംസ ലഭിച്ചിട്ടുണ്ട്. മാത്രമല്ല, ഗാന്ധിജി കൊല്ലപ്പെട്ട 1948 വർഷം കണക്കാക്കി 1948 എണ്ണം 25 പൈസകൾകൊണ്ട് ഗാന്ധിജിയുടെ രൂപം ഉണ്ടാക്കിയും അനിൽകുമാർ ശ്രദ്ധ നേടിയിരുന്നു. ഇത് 2015ൽ മെഡിക്കൽ കോളജിെൻറ രണ്ടാം നിലയിൽ അന്നത്തെ സൂപ്രണ്ട് ഡോ. പി.എം. ശ്രീജയെൻറ നേതൃത്വത്തിൽ അനാച്ഛാദനം ചെയ്തിട്ടുണ്ട്. ചേളന്നൂർ എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം അധ്യാപികയായ ഭാര്യ ഗീതയാണ് അനിൽകുമാറിെൻറ വേറിട്ട പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.