Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightRachanachevron_rightപ്രതീക്ഷയുടെ തുരുത്ത്​

പ്രതീക്ഷയുടെ തുരുത്ത്​

text_fields
bookmark_border
thuruth.jpg
cancel

ലൻ കുർദിയുടെ ചിത്രം പേജിൽ സെറ്റ് ചെയ്യുമ്പോൾ മനസ്സൊന്ന് വിങ്ങി. കൂടെയുള് ളവർ കാണാതിരിക്കാൻ പോക്കറ്റിൽ നിന്നും ടവ്വൽ എടുത്ത് കണ്ണ് തുടച്ചു. മോശമല്ലേ , ഒരാഴ്ച്ചയായി നല്ല വാർത്തകൾ ഒന് നും ഇല്ല . ശീലമായിട്ടും പിന്നെ എന്തിന് ..? നിർവികാരനാകേണ്ട സമയം ഒക്കെ എപ്പോഴേ കഴിഞ്ഞു പോയിട്ടുണ്ടല്ലോ. ഇത് പേ ാലെ എത്രയെത്ര ചിത്രങ്ങൾ..? ഒരു പത്രക്കാരനെ സംബന്ധിച്ച്​ അയാളുടെ ഉറക്കം കെടുത്താൻ മുന്നിലേക്കെത്തുന്ന ഡസൻ കണക് കിന് ചിത്രങ്ങൾ തന്നെ ധാരാളം ആണല്ലോ. പേജ് സെറ്റ് ചെയ്ത് പ്രിൻറിന് അയച്ച ശേഷം ചിദംബരം പുറത്തേക്കിറങ്ങി. മഴ ചാറി തുടങ്ങുന്നുണ്ട്. ക്വാർട്ടേഴ്സിലേക്ക് നടക്കാവുന്ന ദൂരമേ ഉള്ളൂ . ആ നടത്തത്തിനിടയിലാണ് അവളെ വിളിക്കുന്നത്. നാള െ നാട്ടിൽ പോകണം. രണ്ടാഴ്ചയായി പോന്നിട്ട്. ചാറി കൊണ്ടിരുന്ന മഴയിൽ റോഡരികിലൂടെ ചിദംബരം നടന്നു.

മഴ കനക്കു കയാണ്. അതി ഭീകരമാംവിധം അത് ശകതിയാർജിക്കുകയാണ്. വലിയ ശബ്്ദത്തിൽ ഇടി മുഴങ്ങുന്നുണ്ട്. ഒരു തീവണ്ടി ചൂളം വിളിച്ചു കടന്ന് വരുന്നു. അതി വേഗത്തിൽ, കടന്ന് പോയിക്കൊണ്ടിരുന്ന പാലത്തിൽ നിന്നും താഴെ പുഴയിലേക്ക് അത് പതിക്കുന്നു. വലിയൊരു ഇടി ശബ്ദം കേട്ടാണ് കണ്ണ് തുറന്നത്. വണ്ടി അപ്പോഴേക്ക് പാലത്തിന് മുകളിൽ എത്തിയിരുന്നു. വീട്ടിലേക്കുള്ള യാത്രയിലാണ്. ഇടത് വശത്ത്, ജനലിലൂടെ നോക്കുമ്പോൾ എന്നും കാണാറുള്ള ആ തുരുത്ത് കാണാം. െട്രയിനിൽ പൊതുവെ ആള് കുറവാണ്. ആഴ്ച്ചവസാനങ്ങളിൽ ഉള്ള ഈ െട്രയിൻ യാത്രകളിൽ, ഒരു മേശപ്പുറത്ത് ഇറ്റ് വീണു കിടക്കുന്ന ചെറുതുള്ളി കണക്കെ എ​​​െൻറ തന്നെ ഏകാന്തതയുടെ പ്രതിഫലനമായി ഞാൻ കാണാറുള്ളതാണ് ആ തുരുത്ത്.

train.jpg

ഏകാന്തതയെ കുറിച്ചുള്ള ഓർമകളോടൊപ്പം ആ തുരുത്തും മനസ്സിലേക്ക് കടന്ന് വരും. വർഷങ്ങൾക്ക് മുൻപ് പത്രപ്രവർത്തനത്തി​​െൻറ തുടക്ക കാലത്ത് വാരാന്തപ്പതിപ്പിലേക്ക് ഒരു ഫീച്ചർ ചെയ്യാൻ പറഞ്ഞപ്പോൾ, ഞാൻ തിരഞ്ഞെടുത്തത് ആ തുരുത്ത് ആയിരുന്നു. പക്ഷെ കൂടെ പിറപ്പായ മടി കാരണം അത് നടന്നില്ല. ഇപ്പോഴും പല കാരണങ്ങൾ കൊണ്ട് അങ്ങോട്ടേക്കുള്ള യാത്ര മുടങ്ങി കിടക്കുന്നു. ഒരിക്കൽ പോകേണ്ടി വരുമായിരിക്കും. ഒന്നോ രണ്ടോ വീടുകൾ മാത്രമുള്ള ഒരിടം ആകണം അത്. അതിനപ്പുറത്തേക്ക് കൂടുതൽ വെളിച്ചങ്ങൾ ഒന്നും വൈകുന്നേരങ്ങളിൽ അവിടെ തെളിഞ്ഞു കണ്ടിട്ടില്ല. ഇനി എ​​​െൻറ കാഴ്ചക്ക് അപ്പുറത്തേക്ക് ഉണ്ടോ എന്നറിയില്ല. നാം കാണുന്ന കാഴ്ചകളിൽ നിന്ന് മാത്രമാണല്ലോ അന്തിമ തീർപ്പുകളിലേക്ക് എത്തുക. എന്ത് കൊണ്ടായിരിക്കണം അവിടെയുള്ള മനുഷ്യർ ആ ഇടം തിരഞ്ഞെടുത്തത്..? അതോ അവിടെ എത്തിപ്പെട്ടവർ ആയിരിക്കുമോ ..? ചിന്തകൾ പതിയെ കാട് കയറാൻ തുടങ്ങി. അപ്പോഴേക്ക് വണ്ടി എനിക്കിറങ്ങാനുള്ള സ്റ്റേഷൻ എത്തിയിരുന്നു. പതിവ് ആൾക്കൂട്ടങ്ങൾ. പ്ലാറ്റ്​ഫോമിലെ സിമൻറ്​ ബെഞ്ചിൽ ഇരുന്ന് ഒരു ചായ. നേരം കൂടുതൽ ഇരുട്ടുന്നതിന് മുന്നേ എഴുന്നേറ്റു.

വീട്ടിലേക്കുള്ള വഴിയിലാണ്. മനസ്സ് അശാന്തമാകുന്ന ദിനങ്ങളിൽ ഈ നടത്തം നൽകുന്ന ആശ്വാസം ചെറുതല്ല. നല്ല തണുപ്പുള്ള കാറ്റ് വീശുന്നുണ്ട്. മഴ പെയ്യാനുള്ള ലക്ഷണവും കാണുന്നുണ്ട്. പെയ്ത് തുടങ്ങിയിരിക്കുന്നു. പതിയെ പതിയെ ഇടിച്ചു കുത്തി പെയ്യുന്ന അവസ്​ഥയിലേക്ക് എത്തിയിരിക്കുന്നു. ചുറ്റിലും ചെളി വെള്ളം നിറയുകയാണ്. ആകെ ഉണ്ടായിരുന്ന വെളിച്ചങ്ങൾ എല്ലാം കെട്ടു പോയിരിക്കുന്നു. ഒരു വിധത്തിൽ വെള്ളം ചവിട്ടി നടന്ന് റാന്തൽ വിളക്ക് തെളിയിച്ചു. അത് എത്ര നേരം കത്തുമെന്ന് അറിയില്ല. ഈ കൂരാകൂരിരുട്ടിൽ ഒരിത്തിരി വെളിച്ചം നൽകുന്ന സമാധാനം ചെറുതല്ല . പുഴയാകെ കലങ്ങിയിട്ടുണ്ട്. പാളത്തിലൂടെ പായുന്ന തീവണ്ടികൾ മിന്നൽ വെളിച്ചത്തിൽ കാണാം. നേരവും കാലവും ഒന്നും ഇല്ലെന്ന് തോന്നുന്നു. അതൊന്നിനു പിറകെ ഒന്നായി അങ്ങനെ പോയിക്കൊണ്ടേ ഇരിക്കുകയാണ്. ഇടിയുടെ ശബ്്ദം ചേർന്നുള്ള ആ കാഴ്ച പേടിപ്പെടുത്തുന്നുണ്ട്.

boat-at-night.jpg

മിന്നലി​​​െൻറ വെളിച്ചത്തിൽ ദൂരെ നിന്നും ഒരു തോണി തുരുത്തിലേക്ക് അടുക്കുന്നത് കാണാം. അതേ അതിങ്ങോട്ട് തന്നെയാണ്. അതിൽ നിറയെ മനുഷ്യരാണ്. ഒന്നല്ല ഒരുപാട് തോണികളുണ്ട്, കൊള്ളാവുന്നതിലധികം മനുഷ്യരുമായി അവയൊക്കെയും പല ഭാഗങ്ങളിൽ നിന്നായി തുരുത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്. കൂറ്റൻ തിരമാലകളെയും മഴയെയും കാറ്റിനെയും അതിരുകളെയും ഭേദിച്ചു കൊണ്ടാവണം അവയൊക്കെയും വരുന്നത്. ഏത് നിമിഷവും മറിയാവുന്ന അവസ്​ഥയിലാണ് അവയെല്ലാം. എത്രയോ രാത്രികളുടെയും പകലുകളുടെയും അവസാനമായിരിക്കണം അവരുടെ കുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ആ തുരുത്ത്. വംശീയതയുടെ വൈറസുകൾക്ക് മുന്നിൽ പ്രതിരോധ ശേഷി നഷ്ടപ്പെട്ടവരുടെ അവസാന പ്രതീക്ഷയാകണം ആ തുരുത്ത്. അവർക്കിടയിൽ എങ്ങനെ ഞാനും അവളും ഞങ്ങളുടെ മക്കളും. തല പെരുക്കുകയാണ് . മഴയുടെ പെയ്ത്തിന് യാതൊരു കുറവുമില്ല .

കണ്ണുകളെ ഇനിയെത്ര മാത്രം ഇറുക്കിയടക്കാൻ കഴിയും. കുന്നിൽ തെളിഞ്ഞ ഭീകര യാഥാർഥ്യത്തെ സ്വപ്നമാക്കി മാറ്റാൻ എനിക്ക് ഒരു നിമിഷം മാത്രമേ വേണ്ടി വന്നുള്ളൂ. മേശപ്പുറത്തിരുന്ന ഒരു ഗ്ലാസ്​ വെള്ളത്തിൽ ഞാൻ എ​​​െൻറ കിതപ്പും മാറ്റി. കുറച്ചു നേരത്തെ ആലോചനക്ക് ഒടുവിൽ കഥക്ക് ഒരു പേരും നൽകി ചിദംബരം കസേരയിൽ ആശ്വാസത്തോടെ ചാരി ഇരുന്നു. പേരില്ലാതെ ഒന്നും ഇല്ലല്ലോ. നാളെ സ്വന്തം പേരിൽ ഒരു കഥ കൂടി അച്ചടിച്ച് വരുന്ന ആലോചനയിൽ ചിദംബരം കണ്ണുകൾ അടച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:literature newsmalayalam newsente ezhuththuruth
News Summary - small place of expectation -literature news
Next Story