ചിരിക്കാൻ ശ്രമിച്ചു..ആ പൊടിപിടിച്ച കണ്ണാടിയിൽ നോക്കി
text_fieldsപുലരി തെളിഞ്ഞു തുടങ്ങി. തേൻറതുമാത്രമായ സ്വകാര്യ നിമിഷങ്ങളെ ആസ്വദിക്കാനുള്ള ആർത്തിയോടെയാണ് വാതിൽ വലിച്ചു തുറന്നത്. നേർത്ത മൂടൽമഞ്ഞും തണുപ്പും ഇളംതെന്നലും സ്വാഗതമോതി കടന്നുപോയി. മക്കളെപ്പോലെ പരിപാലിക്കുന്ന ചെടി കളിൽ ഇന്ന് പുതുതായി കുറെ പൂക്കൾ കൂടി വിരുന്നെത്തിയിട്ടുണ്ട്. പുലരിയിലാണ് പൂക്കൾക്ക് ഏറ്റവും ഭംഗി എന്ന് തേ ാന്നാറുണ്ട്. പൂക്കൾ പലപ്പോഴും കുഞ്ഞുങ്ങളെ ഒാർമിപ്പിക്കാറുണ്ട്. നിലനിൽപ്പ് ഹൃസ്വമാണെങ്കിലും ജീവിച്ചിരിക് കുന്ന ഓരോ നിമിഷത്തിലും അവ ആനന്ദിക്കുകയും നിഷ്കളങ്കതയുടെ സൗരഭ്യം പരത്തി മറ്റുള്ളവരെ ആനന്ദിപ്പിക്കുകയും ചെയ് യുന്നു..
വീട്ടിലെത്തിയിട്ടും ഷിഫയുടെ കുഞ്ഞുമുഖം മനസിൽ തട്ടിക്കളിച്ചതുകൊണ്ടാണ് ഔചിത്യബോധം മറന്ന് അവളുടെ ഉമ്മയെ വിളിച്ചത്. ഷിഫയുടെ ഉപ്പ വന്നോയെന്ന് ചോദിച്ചു. മോളുടെ ഇന്നത്തെ സന്തോഷം കണ്ട് വിളിച്ചതാ എന്നും കൂട്ടിച്ചേർത്തു. ‘‘അതുപിന്നെ അവൾ ഇന്ന് രാവിലെ ഭക്ഷണം കഴിക്കാഞ്ഞിട്ട് ഞാനൊരു കള്ളം പറഞ്ഞതാ..’’ എന്ന അവളുടെ ഉമ്മയുടെ മറുപടി കേട്ടതോടെ പിന്നെയൊന്നും പറയാൻ തോന്നിയില്ല. വിശ്വാസം.. അതൊരു കുഞ്ഞുവാക്കുകൊണ്ടെങ്കിലും തകർക്കുന്നതിന് ചിലപ്പോൾ വലിയ വില കൊടുക്കേണ്ടി വരും. കുഞ്ഞുഷിഫയുടെ കണ്ണിലെ തിളക്കം ഇപ്പോഴും ചെറിയ നീറ്റലായി നെഞ്ചിലുണ്ട്.
വീടിനപ്പുറത്തുള്ള റോഡിലൂടെ ട്യൂഷൻ ക്ലാസിലേക്ക് കുട്ടികൾ പോയിത്തുടങ്ങിയിരുന്നു. അത് കണ്ടതും മനസ് എന്നെയും കൂട്ടി വർഷങ്ങൾ പിറകിലേക്കോടി. വേഗം വലുതായി സ്കൂൾ തീർന്നു കിട്ടാൻ കൊതിച്ചൊരു കാലമായിരുന്നു അത്. സ്കൂൾ വിട്ടാൽ ഒരു നിമിഷം പോലും പാഴാക്കില്ല. നേരെ വീട്ടിലേക്കോടും. തിരിച്ചറിവുകൾ വന്ന് ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ ആ പഴയ കുഞ്ഞായിരുന്നെങ്കിലെന്ന് തോന്നാറുണ്ട്. കണ്ണടച്ചു കിടക്കുമ്പോഴൊക്കെ ആ ബാല്യം വന്ന് ഓർമകളെ മുട്ടിവിളിക്കാറുണ്ട്. നിഷ്കളങ്കത കൈമോശം വരാതെ ഒന്നുകൂടി മനോഹരമായി ജീവിച്ചു തുടങ്ങാമായിരുന്നെന്ന് നെടുവീർപ്പോടെ ആലോചിക്കാറുണ്ട്.
ജോലിക്ക് പോകുന്ന അബ്ദുവിൻെറ ഭാര്യക്ക് ചെറിയ പുഞ്ചിരി സമ്മാനിച്ചു. മക്കളില്ലാത്ത ഏകാന്തത മറക്കാനാണോ അവർ ജോലിക്ക് പോകുന്നത് എന്ന് തോന്നാറുണ്ട്. അബ്ദുവിെൻറ ഭാര്യ പോകുന്നത് കാണുേമ്പാഴൊക്കെ അപ്പുറത്തുള്ള റസിയയോട് അവളുടെ ഭർത്താവ് തിന്നുന്നതിെൻറ കണക്കും ജോലിയില്ലാത്തതിനുള്ള പരിഹാസവും വാരിവിതറും. വീട്ടുജോലിയെടുത്ത് കൈയിൽ തഴമ്പ് വന്ന് നീലിച്ചെങ്കിലും നേർത്ത പുഞ്ചിരിയോടെ റസിയ എല്ലാം കേട്ടുനിൽക്കും. അവളുടെ കണ്ണുകളിലെപ്പോഴും വിഷാദം കലർന്ന കണ്ണീരുണ്ടെന്ന് എനിക്ക് തോന്നാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.